നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ ഭാവിയുടെ ശത്രുക്കളല്ല-ടി. ആരിഫലി
(23.12.11 ന് കോഴിക്കോട് മസ്ജിദു ലുഅ്ലുഇൽ നടത്തിയ ഖുതുബ കേട്ടപ്പോൾ മൊബൈലിൽ റിക്കോർഡ് ചെയ്യാൻ തോന്നി. പിന്നെ ഇങ്ങിനെ ഇവിടെ ഇടാനും..)
നാം സമൂഹത്തില്‍ പല പദവികളും അലങ്കരിച്ചു കൊണ്ടിരിക്കുന്നവരാണ്. കുടുംബത്തില്‍ തന്നെ ഓരോരുത്തര്‍ക്കുമുണ്ട് വ്യത്യസ്ഥ പദവികൾ.. ഒരു സ്ത്രീയാണെങ്കില്‍ ഒരു മകളോ സഹോദരിയോ ഭാര്യയോ ഉമ്മയോ മരുമകളോ ആയിരക്കും. സമൂഹത്തിലിറങ്ങിയാലും ഡോക്ടറോ എഞ്ചിനിയറോ അധ്യാപികയോ ഭരണാധികാരിയോ എല്ലാമായിരിക്കും. ഇപ്രകാരം വ്യത്യസ്ഥമായ മേഖലകളില്‍ വിവിധങ്ങളായ പദവികള്‍ അലങ്കരിക്കുന്നവരായിരിക്കും സ്ത്രീകളും പുരുഷന്മാരും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ വഹിച്ചു കൊണ്ടിരിക്കുന്ന പദവികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മഹത്വമേറിയതുമായ പദവി മാതാവ് എന്നതാണ്. അതിനേക്കാള്‍ മഹത്വമേറിയ ഒരു ഒരു പദവി ഈ ലോകത്ത് സ്ത്രീക്ക് ലഭിക്കാനില്ല. മറ്റെല്ലാ സ്ഥാനങ്ങളും മാതാവ് എന്ന സ്ഥാനത്തേക്കാള്‍ താഴെയാണ്.
 ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അയാള്‍ക്കും വ്യത്യസ്ഥങ്ങളായ പദവികളുണ്ടാവാം. സ്വന്തം കുടുംബത്തിലോ സമൂഹത്തിലോ ഭരണത്തിലോ എല്ലാം. പക്ഷെ ആ ഭരിച്ചു കൊണ്ടിരിക്കുന്ന പദവികളിലെല്ലാം മെച്ചപ്പെട്ടതും പ്രധാനപ്പെട്ടതുമായ പദവി പിതാവാണെങ്കില്‍ ഒരു പിതാവാണ് എന്നത് തന്നെയാണ്. മാതാവാവുക, പിതാവുക എന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് നിര്‍വഹിക്കുവാനുള്ള പ്രധാന പദവി. ഈ ലോകത്ത് നാം പലതും വികാസിപ്പിച്ചെടുക്കുന്നുണ്ട്. ലേഖനം, പുസ്തകം, കവിത, ചിത്രരചന, സിനിമ, മറ്റു നിര്‍മ്മാണങ്ങള്‍ തുടങ്ങി ഒരാള്‍ തന്റെ ജീവിതകാലത്ത് എന്തെല്ലാം ഉണ്ടാക്കിയെടുക്കുന്നുവോ അതിനേക്കാളെല്ലാം പ്രധാനം താന്‍ ഉല്‍പാദിപ്പിച്ച സന്താനങ്ങളാണ്.

പുരുഷനെ സംബന്ധിച്ചിടത്തോളവും സ്ത്രീയെ സംബന്ധിച്ചിടത്തോവും അത്്് പ്രധാനമാണ്. താന്‍ ഉണ്ടാക്കിയെടുക്കുന്ന വ്യാപാര ശൃഘലകളിലോ വ്യവസായ സ്ഥാപനങ്ങളിലോ ഫ്്ളാറ്റുകളിലോ താന്‍ രചിച്ചെടുക്കുന്ന ചിത്രങ്ങളിലോ ലേഖനങ്ങളിലോ പുസ്തകങ്ങളിലോ സിനിമകളിലോ ഒന്നിലും തന്നെ തന്റെ ശരീരത്തിന്റെ അംശം കൈമാറ്റം ചെയ്യുന്നില്ല. തന്റെ സന്താനത്തിലേക്ക് മാത്രമാണ് തന്റെ ശരീരത്തിന്റെ അത് കൈമാറ്റം ചെയ്യുന്നത്. എന്നില്‍ നിന്നാണ് ആ ബീജം സ്രവിച്ചിട്ടുള്ളത്. എന്റെ ശരീരത്തിന്റെ ആകത്തുകയാണ് ആ ബീജം. എനിക്ക് ശാരീരികവും മാനസികവും ബുദ്ധിപരവും സ്വഭാവപരവുമായ എന്തൊക്കെ സവിശേഷതകളുണ്ടോ അതെല്ലാം ഉള്‍ക്കൊള്ളുന്ന എന്റെ ഒരു ഭാഗത്തെയാണ് എന്റെ ബീജം നല്‍കുക വഴി എന്റെ സന്താനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. എന്റെ ഇണയും അണ്ഡവും കൂടിച്ചേര്‍ന്നാണ് ആ കുഞ്ഞുണ്ടായിട്ടുള്ളത്. ആ അണ്ഡത്തിലൂടെ മാതാവിന്റെ ശരീരത്തിലെ ഒരംശം, മാതാവിന്റെ സകലമാന സവിശേഷതയുടെയും ഒരാകത്തുകയാണ് ആ ജീനിന്റെ കൈമാറ്റത്തിലൂടെ സംഭിവിക്കുന്നത്. തന്റെ അംശം കൈമാറ്റം ചെയ്യപ്പെട്ട യാതൊരു ഉല്‍പ്പന്നവും വേറെയില്ല. നാം നിര്‍മ്മിക്കുന്ന മറ്റു സാധനങ്ങളെല്ലാം നമ്മുടെ പ്രൌഡിയുടെയും യുക്തിയുടെയും ബുദ്ധിയുടെയും ഭാവനയുടെയും സര്‍ഗബോധത്തിന്റെയും കലാ വാസനയുടെയും ഉല്‍പന്നമായേക്കാം. പക്ഷെ അവയെല്ലാം നിദര്‍ശനങ്ങളാണ് അല്ലാതെ അംശമല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതു കൊണ്ട് മറ്റു പ്രതിഭാസങ്ങളേക്കാള്‍ ഏറ്റവും മഹത്തരമായിട്ടുള്ളത് നമ്മുടെ സന്താനങ്ങള്‍ തന്നെയാണ്. അതിനാല്‍ നാം നിര്‍വ്വഹിക്കുന്ന ഒരായിരം ജോലികളും ഉത്തരവാദിത്വങ്ങളേക്കാളുമെല്ലാം പ്രധാനമാണ് സ്വന്തം ചോരയില്‍ ജനിച്ചിട്ടുള്ള നമ്മുടെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം.

കുഞ്ഞുങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം ശല്യങ്ങളല്ല. അവര്‍ ഭാവിയുടെ ശത്രുക്കളെന്ന് നമ്മെ ആരോ പറ്റിച്ചു കളഞ്ഞിട്ടുണ്ട്. അങ്ങനെ മനുഷ്യരെയാകെ പറഞ്ഞ് പറ്റിക്കാന്‍ വേണ്ടി ലോകത്ത് ഒരു ഹിമാലയം വങ്കത്തം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതാണ് മാല്‍ത്തുസിയന്‍ തിയറി. മാല്‍ത്തൂസിയന്‍ വങ്കത്തം എന്ന് മാത്രമേ അതിനെ വിശേഷിപ്പിക്കാനാവൂ. വളര്‍ന്ന് വരുന്ന തലമുറ നമ്മുടെ രാജ്യത്തെയും ലോകത്തെയും തിന്നു മുടിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട പണ്ടാരങ്ങളല്ല. ഭാവിയുടെ തലമുറ നമ്മുടെ രാജ്യത്തെയും ലോകത്തെയും നിയന്ത്രിക്കാനും പടുത്തുയര്‍ത്തുവാനും കഴിവുള്ള മാനവ വിഭവശേഷിയാണ്. വളരെ വലിയ ഒരു യാഥാര്‍ഥ്യത്തെ മറച്ചു കളയുക മാത്രമാണ് മേല്‍ തിയറിയിലൂടെ ചെയ്തിട്ടുള്ളത്.

കുഞ്ഞുങ്ങളെ കുറിച്ച് ഖുര്‍ആന്‍ പല പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. നാം ധരിച്ചു വച്ചിരിക്കുന്നത് പോലെ സമ്പത്തും സമ്പത്തിനാല്‍ ഉണ്ടാക്കിയെടുക്കുന്നതും  മാത്രമല്ല ജീവിതത്തിന്റെ അലങ്കാരം. മറിച്ച് സന്താനങ്ങള്‍ കൂടിയാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. നമ്മുടെ വീട്ടില്‍ കളിച്ചു ചിരിച്ചു വളര്‍ന്നു വരുന്ന മക്കള്‍. തമാശ പറഞ്ഞും ചിലപ്പോഴൊക്കെ അടിപിടി കൂടിയും നമ്മില്‍ കൌതുകമുണര്‍ത്തിക്കൊണ്ട് വളര്‍ന്ന് വരുന്ന നമ്മുടെ മക്കള്‍ ഐഹിക ജീവിതത്തിന്റെ സൌന്ദര്യമാണ് ഖുര്‍ആനിക വിക്ഷണം. ഒരിക്കലും അവര്‍ അനാവശ്യമായ ഭാരമല്ല.
സമ്പത്തു കൊണ്ടു സന്താനങ്ങളെ കൊണ്ടും നാം നിങ്ങളെ അഭിവൃദ്ധിപ്പെടുത്തിയിരിക്കുന്നുവെന്നും വികസനം സാദ്ധ്യമാക്കിയിരിക്കുന്നുവെന്നുമുള്ള വിശാലമായ ആശയമാണ് വ അംദദ്നാകും എന്ന വാക്യത്തിലൂടെ ഖുര്‍ആന്‍ പകര്‍ന്നു തരുന്നത്. വികസനത്തിന്റെ ശത്രുക്കളല്ല, മറിച്ച് വികസനത്തിന്റെ ഉപകരണങ്ങളും പ്രേരകങ്ങളും മാധ്യമങ്ങളുമാണ് സന്താനങ്ങള്‍ എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ മാനവ സമൂഹത്തെ പഠിപ്പിക്കുന്നു.

സന്താനങ്ങളെ സംബന്ധിച്ച് ഖുര്‍റത്ത് ഐന്‍ എന്നാണ് ഖുര്‍ആനിന്റെ വിശേഷണം. കണ്‍കുളിര്‍മ്മയും നയനാനന്ദവും നിര്‍വൃതിയും ആസ്വാദനവും അനുഭൂതിയുമാണ് സന്താനങ്ങള്‍.

നിങ്ങളാലോചിച്ചു നോക്കൂ..കുഞ്ഞുങ്ങളോടുള്ള നമ്മുടെ സമീപനം എന്തായിക്കഴിഞ്ഞിരിക്കുന്നു?
മുന്ന് വയസ്സായ ഒരു കുട്ടിയേയുമായി മാതാപിതാക്കള്‍ ഒരു മനശ്ശാസ്ത്രജ്ഞനെ കാണാനായി വരുന്നു. എന്റെ കുട്ടി ഒരു കാര്യവും സംസാരിക്കുന്നില്ല. ഒരു കാര്യത്തിലും ഒരു താല്‍പര്യവുമെടുക്കുന്നില്ല. എല്ലാറ്റിനോടും പുറന്തിരിഞ്ഞ് മാത്രം നില്‍ക്കുന്നു. ഞങ്ങളോട് ക്രിയാത്മകമായി ഈ കുട്ടി പ്രതികരിക്കുന്നില്ല. കുട്ടിയെ വിശദാമായി പരിശോദിച്ചതിന് ശേഷം ആ യുവദമ്പതികളെ വിളിച്ച് പറഞ്ഞു. നിങ്ങള്‍ മൂന്ന് വര്‍ഷവും പത്ത് മാസവും മുമ്പ് എന്റെ അടുത്ത് വരണമായിരുന്നു. പ്രസ്തുത സമയത്ത് നിങ്ങളില്‍ സംഭവിച്ചിട്ടുള്ള ഒരു തകരാറിന്റെ ലക്ഷണം ഈ കുട്ടിയില്‍ കാണാന്‍ കഴിയുന്നുണ്ട്. അന്ന് നിങ്ങള്‍ വന്നിരുന്നുവെങ്കില്‍ ഈ കുട്ടിയുടെ അവസ്ഥ ഇതാകുമായിരുന്നില്ല. മാതാപിതാക്കള്‍ക്ക് കാര്യം മനസ്സിലായില്ല. അവര്‍ ഡോക്ടറോട് പലതും ചോദിച്ചു കൊണ്ടിരുന്നു. കാര്യം മനസ്സിലാക്കാന്‍ വേണ്ടി ഈ മനശ്ശാസ്ത്രജ്ഞന്‍ ഒരു സര്‍വ്വേ അനുഭവം ഈ ദമ്പതികള്‍പ്പ് പറഞ്ഞു കൊടുത്തു. 159 ദമ്പതിമാരുടെ മക്കളിലാണ് ആ പഠനം നടത്തിയത്. മാതാപിതാക്കളുടെ, വിശിഷ്യാ അമ്മമാരുടെ  മനോഭാവം വെച്ച് അവരെ നാലായി തിരിച്ചു.

ഒരു തരം മാതാക്കള്‍ അവര്‍ ഗര്‍ഭിണിയായി എന്ന വസ്തുതയെ ആഹ്ളാദഭരിതമായി സ്വീകരിച്ചവരാണ്. അത് മനസ്സിലാക്കിയ ആദ്യ നിമിഷം തന്നെ ഓഫീസിലുള്ള ഭര്‍ത്താവിനോട് ആ സന്തോഷം പങ്ക് വെക്കുകയാണ്. ഭര്‍ത്താവും ആ സന്തോഷത്തെ ഏറ്റെടുത്ത് വീട്ടില്‍ നേരത്തെ എത്തി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നു. വയറില്‍ കൈ വെച്ച് ആ ചലനം അനുഭവിപ്പിക്കുന്നു. അങ്ങനെ ആ ആഹ്ളാദത്തിന്‍രെ അലയൊലികള്‍ കുടുംബാന്തരീക്ഷത്തില്‍ പരക്കുകയാണ്.  ഇതായിരുത്തു ഒന്നാമത്തെ വിഭാഗം.
രണ്ടാമത്തെ മാതാപിതാക്കള്‍ ഒരു തരത്തിലുള്ള ആശയക്കുഴപ്പത്തിലായിരുന്നു. ചിലപ്പോള്‍ തോന്നും സന്തോഷം. ഞാനൊരു സ്ത്രീയെന്നും അയാളൊരു പുരുഷനെന്നും തെളിയിക്കപ്പെട്ടല്ലോ. എന്നാല്‍ അതേ അവസരത്തില്‍ തന്നെ ആശങ്ക. ഡിഗ്രീ സെക്കന്റ് ഇയറല്ലേ ആയിട്ടുള്ളൂ. എങ്ങനെ ഡിഗ്രി പൂര്‍ത്തീകരിക്കാന്‍ കഴിയും . ഒരു മാസമല്ലേ കല്ല്യാണം കഴിഞ്ഞ് ആയിട്ടുള്ളൂ. സുഹൃത്തുക്കളും കൂട്ടുകാരികളെന്ത് പറയും? കല്ല്യാണം കഴിഞ്ഞ് ഒരു മാസമായി എന്ന് പറഞ്ഞിട്ടെന്താ ഫലം. ഇതുവരെ ഹണിമൂണിനായി ഒരു യാത്രയും പീക്നിക്കും നടത്തിയിട്ടില്ല. ഇപ്പോള്‍ വലിഞ്ഞു കേറി വന്നിരിക്കുന്നു എന്ന മനോഭാവത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ പെരുമാറും.ഇതാണ് രണ്ടാമത്തെ മാതാക്കളുടെ രീതി.

മൂന്നാമത്തെ മാതാക്കള്‍ ഗര്‍ഭസ്ഥശിശുവിനോട് ഒരു തണുപ്പന്‍ പ്രതികരണമായിരിക്കും. ആ വരട്ടെ..കാണട്ടെ...ആകാം എന്നിങ്ങനെ.

നാലാമത്തെ വിഭാഗം തീര്‍ത്തും ഇതിനെ നിരാകരിക്കുവാന്‍ ശ്ര്മിക്കുന്നവരായിരുന്നു. എന്നാല്‍ അതിനുള്ള മാര്‍ഗ്ഗം അവലംഭിക്കാന്‍ സാധിച്ചതുമില്ല. കുട്ടി എങ്ങിനെയോ ജനിച്ചു പോയി. ഗര്‍ഭിണിയായതും അതിന്റെ പ്രയാസാവസ്ഥയും കുട്ടി ജനിച്ചതും കുട്ടിയെ നോക്കാനുള്ള ഭാരവുമെല്ലാം കൂടി ആലോചിച്ച് കുട്ടി എന്ന അസ്ഥിത്വത്തോട് തന്നെ നിഷേധാത്മക സമീപനം.

ഈ മാതാപിതാക്കളെ എങ്ങിനെയാണോ തരം തിരിച്ചിട്ടുള്ളത് ഏതാണ്ട് അതു പോലെതന്നെ മക്കളെയും തരം തിരിക്കാനായി. ആദ്യത്തെ വിഭാഗത്തില്‍ പെട്ട മക്കള്‍ക്ക് ജീവിതത്തോട് വല്ലാത്ത ആര്‍ത്തിയായിരുന്നു. എല്ലാത്തിനോടും അവര്‍ക്ക് പോസിറ്റീവായ സമീപനമായിരുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവരുടെ മക്കള്‍ക്ക് ഒരുതരത്തിലുള്ള ആശങ്കയും സംശയവും നീങ്ങുമായിരുന്നില്ല. മൂന്നാമത്തെ വിഭാഗത്തില്‍ പെട്ട് സന്താനങ്ങള്‍ക്കള്‍ക്ക് എല്ലാത്തിനോടും ഒരു തണുപ്പന്‍ പ്രതികരണമായിരുന്നു. നാലാമത്തെ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കാവട്ടെ എല്ലാത്തിനോടും ഒരു നിഷേധാത്മക സമീപനമായിരുന്നു ഉണ്ടായിരുന്നത്.
ഇനി യുവാക്കളയായ മാതാപിതാക്കളും ദമ്പതിമാരും ഒന്ന് ആലോചിച്ചു നോക്കുക. ഗര്‍ഭസ്ഥ ശിശുവിനോടുള്ള നമ്മുടെ സമീപനമെന്താണ്? ഒരു കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കില്‍ അതിന് രണ്ടോ മൂന്നോ വയസ്സായി വരുമ്പോള്‍ ജനിക്കുന്ന രണ്ടാമത്തെ കുഞ്ഞിനോടുള്ള നമ്മുടെ സമീപനമെന്താണ്? .രണ്ട് കുഞ്ഞുങ്ങളുണ്ടെങ്കില്‍ മൂന്നാമത്തെ കുഞ്ഞിനോടുള്ള നമ്മുടെ സമീപനമെന്താണ്? വളരെ മൌലികമായി, നമ്മുടെ കുട്ടികളുടെ ഭാവി ആലോചിച്ച് നമ്മുടെ ഈ ലോകത്തെയും പരലോകത്തെയും ഭാവി ആലോചിച്ച് മാറ്റം വരുത്തണം. ഇപ്പോഴൊരു മനാഭാവമുണ്ട്. ആദ്യത്തേത് ഒരു പെണ്‍കുട്ടിയാവുക. രണ്ടാമത്തേത് ഒരു ആണ്‍കുട്ടിയാവുക. ഇത് രണ്ടും ആയിക്കഴിഞ്ഞാല്‍ വളരെ സന്തോഷം. സപപ്രവര്‍ത്തരെല്ലാം അവരുടെ ഭാഗ്യത്തെ പ്രശംസിക്കും. ഇനി നിര്‍ത്തമാല്ലോ എന്ന കാര്യവും കൂടെ സൂചിപ്പിച്ചെന്നു വരും. രണ്ട് പെണ്‍കുട്ടിയുണ്ടായാല്‍ മൂന്നാമതൊരാണ്‍കുട്ടിയുണ്ടാവാനാഗ്രിഹിക്കുന്നു. അതേ അവസരത്തില്‍ രണ്ട് ആണ്‍ കുട്ടിയാണ് ജനിച്ചതെങ്കില്‍ മൂന്നാമതൊരു പെണ്‍കുട്ടിയെ ആഗ്രഹിക്കുന്നില്ല. ഇതാണ് നമ്മുടെ സമൂഹത്തിലെ ഒരു പൊതുവികാരം.

വീട്ടിലൊരു പെണ്‍കുട്ടിയുണ്ടായാല്‍ ആനന്ദമല്ലേ. അവളുടെ പാട്ടും നൃത്തവും ചാടിക്കളിയും സ്നേഹവും വിനയവും എന്ത് സന്തോഷമാണ്. എന്നിട്ട് ഈ സന്തോഷത്തെയാണ് നാം തള്ളിക്കളയാന്‍ പലപ്പോഴും ആഗ്രഹിക്കാറുള്ളത്.

മക്കളെ കാണുന്നതും നോക്കുന്നതും സാമ്പത്തികമായ കാഴ്ചപ്പാടോടു കൂടിയായിരിക്കണമെന്നും തന്റെ ഭാവിയുടെ ശത്രുവോ മിത്രമോ എന്ന് പരിഗണിച്ചു കൊണ്ടാണ് സന്താനങ്ങളുണ്ടാവേണ്ടതെന്നുമുള്ള തെറ്റായ ഒരു ചിന്താഗതിയാണ് ഈ മനോഭാവം വളര്‍ന്നു വരുന്നതിനുള്ള കാരണം. പക്ഷെ അല്ലാഹു പറയുന്ന കാര്യം ശ്രദ്ധിക്കുക.

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനുള്ളതാണ്. അവനുദ്ദ്യേശിക്കുന്നത് അവന്‍ പടക്കുന്നു. അവനുദ്ദ്യേശിക്കുന്ന ദാനമായി പെണ്‍കുട്ടികളെ നല്‍കുന്നു. അവനുദ്ദ്യേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെ ദാനമായി നല്‍കുന്നു. ചിലയാളുകള്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി നല്‍കുന്നു. എന്നാല്‍ വേറെ ചിലയാളുകളെ വന്ധ്യയാക്കുന്നു.  അല്ലാഹു സൂക്ഷിപ്പു വസ്തു എന്ന നിലക്ക് നിങ്ങളെ ഏല്‍പ്പിക്കുന്നതാണ്. ആ കുഞ്ഞുങ്ങളെ നിങ്ങളെങ്ങിനെ കാണുന്നു?.ഭാവിയുടെയും വികസനത്തിന്റെ ശത്രുവായി കാണുന്നുവോ അതോ കണ്ണിന് കുളിര്‍മ്മയെന്നോണം കാണുന്നുവോ എന്നതാണ് പരിശോധിക്കപ്പെടുന്നത്. ഇത് മനസ്സിലാക്കാനാണ് ഇപ്രകാരം അല്ലാഹു ചെയ്യുന്നത്. സ്ത്രീകളെ മാത്രം നല്‍കുന്നതും അല്ലാഹുവാണ്. സ്ത്രീകളെ മാത്രമാവുമ്പോള്‍ വളര്‍ത്തിയെടുക്കാനും അല്‍പം പ്രയാസമുണ്ട്. സാമ്പത്തികമായ ബാധ്യതയോര്‍ത്ത് ദു:ഖിക്കുന്ന പുരുഷന്‍ മാത്രമല്ല ഇന്നത്തെ സാഹചര്യത്തില്‍ അസ്വസ്ഥരാകുന്നത്, മാതാവ് കൂടിയാണ്. വിവാഹപ്രായമെത്തി ഒരു പുരുഷന്റെ കയ്യിലേല്‍പ്പിക്കുന്നത് വരെ ഒരു മാതാവിനുണ്ടാകുന്ന പ്രയാസം , ആകാംക്ഷ, ഭയം, ശ്രദ്ധ, പരിശീലനം, ജാഗ്രത എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ ആ പ്രയാസം നാം മനസ്സിലാക്കുന്നു. പക്ഷെ ഈ പിതാവിനും മാതാവിനും അല്ലാഹു സമ്മാനം നല്‍കുന്നുണ്ട്. വളരെ വലിയ സമ്മാനം.

ആര്‍ക്കെങ്കിലും മൂന്ന് പെണ്‍കുട്ടികണ്ടാവുകയും ആ പെണ്‍കുട്ടികളുടെ കാര്യത്തില്‍ എല്ലാം ക്ഷമാ പൂര്‍വ്വം കൈകാര്യ ചെയ്യുകയും അയാളുടെ ധനത്തില്‍ നിന്ന് അവരെ കുടിപ്പിക്കുകയും ഉടുപ്പിക്കുകയും ചെയ്തു. ആ പെണ്‍കുട്ടികള്‍ നാളെ പരലോകത്തെ ഇവരെ നരകത്തില്‍ നിന്നും തടയുന്ന മറയായിരിക്കും എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ഇത് പ്രവാചകന്‍ പറയുമ്പോള്‍ സദസ്സ വികാരാധീതമായി. പക്ഷെ ചില ആളുകള്‍ക്ക് മൂന്ന് പെണ്‍കുട്ടികളില്ലായിരുന്നു. രണ്ട് പെണ്‍കുട്ടികളുള്ള ഒരാള്‍ എഴുന്നേറ്റ് നിന്ന് പ്രവാചകനോട് ചോദിച്ചു. റസൂലേ ഈ മറയാവുക എന്ന അവസ്ഥ രണ്ട് പെണ്‍കുട്ടികള്‍ ബാധകമാണോ?റസൂല്‍ പറഞ്ഞു. രണ്ടായാലും മതി. ആ സമയത്തി വിറയാര്‍ന്ന മനസ്സുമായി ഒരു പെണ്‍കുട്ടിമാത്രമുള്ള ഒരാള്‍ ചോദിച്ചു. റസൂലേ ഒരു പെണ്‍കുട്ടി മാത്രമാണെങ്കിലോ എന്ന്. റസൂല്‍ പറഞ്ഞു.ഒന്നാണെങ്കിലും. അവരുടെ കണ്ണിലേക്ക് നോക്കിയപ്പോള്‍ പ്രവാചകന്‍ അവരുടെ മക്കളോടുള്ള കാരുണ്യവും സ്നേഹവും അത്രക്കും ശക്തിമാണെന്ന് മനസ്സിലാക്കിയാണ് ആ മറുപടി നല്‍കിയത്.

അതു കൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങളോടുള്ള മനോഭാവം മാറണം. കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കുക. വിവിധ സ്വഭാവങ്ങളിലുള്ള രുചിയുള്ള ഭക്ഷണം അവര്‍ക്ക് നല്‍കുക. അവര്‍ അതിനായി പുറത്ത് പോവാന്‍ ഇടവരരുത്. നിങ്ങള്‍ കുട്ടികള്‍ക്ക് വീടുകളില്‍ നല്ല വിനോദങ്ങള്‍ നല്‍കുക. വിനോദത്തിനായി അവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരരുത്. നിങ്ങള്‍ നിങ്ങളുടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ സ്നേഹം നിറച്ചു നല്‍കുക. നിങ്ങളുടെ ഹൃദയം തുറന്ന് അവരുടെ ഹൃദയങ്ങളിലേക്ക സ്നേഹം പ്രവഹിപ്പിക്കുക. സ്നേപത്തിന്റെ തിരി അന്വേഷിച്ച് അവരുടെ അവരുടെ ശരീരവും ജീവിതവും മറ്റുവര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുന്നവരുടെ എണ്ണം കൂടികൂടി വരുന്നുണ്ടെങ്കില്‍ അതിന് സ്വന്തം വീടുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്നേഹം നിറച്ചു നല്‍കാന്‍ നിങ്ങള്‍ക്കാവേണ്ടതുണ്ട്. സ്നേഹവും കാരുണ്യവും വിനോദവും ഭക്ഷണവും നല്‍ക്കുന്നിടങ്ങളില്‍ നിങ്ങളില്‍ നിന്ന് സംഭവിക്കുന്ന കുറവുകള്‍ പുറമേനിന്ന് അവര്‍ നികത്താന്‍ ശ്രമിക്കും. അതാവട്ടെ അവരുടെ ഭാവിയെയും ശരീരത്തിനെയും മനസ്സിനേയും ബുദ്ധിയെയും അത് ബാധിക്കും. സര്‍വ്വോപരി നിങ്ങളുടെ കുടുംബാന്തരീക്ഷത്തെയും   വല്ലാത്ത അപകടത്തിലേക്കത് നയിക്കും. അതുകൊണ്ട് നിങ്ങളുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരിഗണനയുടെയും ചിറകുകള്‍ നിങ്ങളുടെ മക്കളിലേക്ക് വിരിയിച്ചു കൊടുക്കുക.

(കോഴിക്കോട് മസ്ജിദു ലുഅ്ലുഇല്‍ 23.12.2011 നി നടത്തിയ ഖുതുബ)

ഓയിൽ കമ്പനി സാധു സംരക്ഷണ വേദിക്കായുള്ള അഭ്യാർഥന


കിനിവുള്ളവരെ കനയൂ....
ലോകത്തെ ഏറ്റവുമധികം സാമ്പത്തികവും ശാരീരികവുമായി പ്രയാസമനുഭവിച്ച ജീവിതത്തിന്റെ രണ്ടറ്റം കഷ്ടിച്ച് കൂട്ടിമുട്ടിക്കാൻ തന്നെ പാടുപെടുന്ന ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് നിങ്ങളാൽ കഴിയും വിധം ഉദാരമായി സംഭാവന ചെയ്യുക. 

സർക്കാറിനെനെങ്ങനെ ഇവരെ കണ്ടില്ലെന്ന് നടിക്കാനാവും. ജീവിക്കാൻ ഗതിയില്ലാഞ്ഞിട്ടാണ് പെട്രോൾ വിതരണ കമ്പനി തുടങ്ങിയത്. ഇപ്പം ഞങ്ങളുടെ അവസ്ഥ ആരറിയാൻ. ഒടുവിൽ ലാഭമില്ലെന്നല്ല, ഒന്നും രണ്ടും രൂപയുടെ നഷ്ടമാണോ 30,000 കോടിയാണ് നഷ്ടം. ഞങ്ങളുടെ ദുരിത്വാശ്വാസ ഫണ്ടിലേക്ക് ഇടക്കിടക്ക് നിങ്ങൾ പണം കൂട്ടിത്തരാറുണ്ടെന്ന് ഞങ്ങൾക്കറിയാം.ഒടുവിൽ അഞ്ച് രൂപവരെ കൂട്ടി അങ്ങിനെ 70 രൂപവരെയെത്തി. അത് വിസ്മരിച്ചു കൊണ്ടല്ല ഈ അഭ്യാർഥന. രൂപയുടെ മൂല്യമിടിഞ്ഞതും അത് അടർന്നു വീണതും ഞങ്ങളുടെ നെഞ്ചിലേക്കാണെന്ന് നിങ്ങൾക്കറിയാമല്ലോ. പിന്നെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കൂടി കൂടി കഴിഞ്ഞ മാസം വാങ്ങിയ പെട്രോൾ മുഴുവനും പറ്റിലെഴുതിയാണ് നിങ്ങൾക്ക് വിതരണം ചെയ്യാനായി ഞങ്ങൾ വാങ്ങിക്കോണ്ട് വന്നത്. അത് തിരിച്ചടച്ചില്ലേൽ ഞങ്ങളുടെ പറമ്പെടുത്ത് പണയം വെക്കേണ്ടി വരും. അങ്ങിനെ ഞങ്ങളും ഞങ്ങടെ കെട്ട്യോളും മക്കളും വഴിയാധാരമായാൽ ആരതിന് സമാധാനം പറയും. അങ്ങിനെ ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാലോ ഞങ്ങളെ ആരേലും തട്ടിക്കളഞ്ഞാലോ പിന്നെ ഞങ്ങൾ ജീവിച്ചിരിരുന്നിട്ട് കാര്യമുണ്ടോ?. ഇനി നിങ്ങൾ വെറുതെ സംഭാവനയായി പണം തരണമെന്ന് നിർബന്ധം പിടിക്കുന്നില്ല, നിങ്ങൾ വാങ്ങുന്ന പെട്രോളിന് ഒരു രണ്ട് രൂപ കൂടി കൂട്ടിത്തന്നാൽ മതിയാവും. ഇതൊരു ശാശ്വത പരിഹാരമാവില്ലെങ്കിലും അതേങ്കിലുമത് എന്ന നിലക്കെങ്കിലും ഞങ്ങൾക്കതൊരു ആശ്വാസമാകും. ദൈവം തന്നെ നിങ്ങളെ കാക്കട്ടെ...സഹായങ്ങളയക്കേണ്ട വിലാസം
സെക്രട്ടറി
ഓയിൽ കമ്പനി സാധു സംരക്ഷണ വേദി.
ന്യുദില്ലി 110 001
A/c Nomber.....
SBI Branch......

ദീപാവലിക്ക് ചീറ്റിപ്പോയ "ഉണ്ടാ"പ്പി...!

ഇത് ലാൽ പൂക്കോട്ടൂർ എന്ന ഗ്രാഫിക് ഡിസൈനർ സ്വയം ഡിസൈൻ ചെയ്ത് FREE THINKERS എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ 26.10.11 (ദീപാവലി) ന് ഇട്ട പോസ്റ്റ്. 


http://www.facebook.com/photo.php?fbid=120292284746229&set=o.157263020989724&type=1&theater


ഇനി ആരാണ് ലാൽ പൂക്കോട്ടൂരെന്ന് നോക്കാം.Atheist+Graphic Designer


ശേഷമുള്ള കമന്റുകൾ...ഇങ്ങനെ
Manu Prabakar P പര്‍ദ്ദ മാത്രം നോക്കിയമതി എല്ലാം മരചിട്ടുണ്ടല്ലോ ....പിന്നെ ശ്രീകൃഷ്ണന്റെ കയ്യില്‍ സുദര്‍ശനം ഇല്ലേ ..ആയുധമല്ലേ ...മുരുകന് വെല്‍ ആയുധം, അതുപോലെ ജമ്മക്ക് AK 47( AK 47 ആണോ എന്നറിയില്ല , അറിയവുന്നോര്‍ക്ക് തിരുത്താം )


Prasanth Ambatt hahahaha .....orannathinte vayaril...... kura terrorist undum ......


Manu Prabakar P ആഹാ ...സ്ത്രീ സമത്വം


Shabasy Rebel Gud picture of gender equality.Weapons are not the monopoly of men...Women also have the right to use it.....


Abdul Gafoor M P ഇത് ഇറാനിലെ വനിതാ മിലിട്ടെരി അല്ലെ !
Abdul Gafoor M P വനിതാ വിഭാഗത്തിന് തോക് പിടിക്കുവാന്‍ പാടില്ല അല്ലെ ?
Abdul Gafoor M P നമ്മുടെ നാടിലെ വനിതകള്‍ പിടിക്കാറില്ല എന്ന് തോനുന്നു.


Lessi Rey Self Goal by Lal pookkottur


Sabiq Kalarikandy Maliyelkal http://www.google.com/imgres?q=bajrang+dal+girl&hl=en&safe=active&gbv=2&tbm=isch&tbnid=4P07z64TLhRaNM%3A&imgrefurl=http%3A%2F%2Fdoyoukno.wordpress.com%2F2008%2F10%2F23%2Fban-bajrang-dal-and-vhp%2F&docid=aWxehqOI6-h-iM&imgurl=http%3A%2F%2Fdoyoukno.files.wordpress.com%2F2008%2F10%2Fvhptrainingwomen.jpg&w=358&h=512&ei=FA2oTtqaJ4KEOpPqxPgP&zoom=1&biw=1152&bih=607&iact=rc&dur=640&sig=104293656719170501247&page=1&tbnh=128&tbnw=85&start=0&ndsp=18&ved=1t%3A429%2Cr%3A16%2Cs%3A0&tx=30&ty=45
Prasanth Ambatt well they r carrying terrorist every childern they r produce r terrorist ! itz a terrorist prudcing centre hahahaha


Prasanth Ambatt i hav seen jewish guy commnt , plestinian perganant womens r terrorist prudcing factories hahahahahaha actually itz true ,


Manu Prabakar P പകരത്തിനു പകരം ...അല്ലെ Sabiq Kalarikandy Maliyelkal അവരും [പഠിക്കട്ടെ ചേട്ടാ ഇത് ആരുടേം കുത്തക ഒന്നും അല്ലോല്ലോ ..നാളെ വെടി വെക്കേണ്ടി വന്നാലോ ...???


Prasanth Ambatt they produce terrorist and export these terrroist to various parts of the world ....... to explode themselves up ....... lolzzz. nw dris new trend burkha bombers hahahaha they hide bombs undr dr burkha hahahaha


Amir Kareadath ഹഹ ഉണ്ടാപ്പി ചീറ്റിപ്പോയി ഇത് ഇറാനിലെ വനിതാ മിളിടരി ആണ്....


Shibu Nazarullah പട്ടാളക്കാര്‍ തോക്കല്ലാതെ പിന്നെ ''ഹല്‍വ പൂരി'' ആണോ പിടിക്കേണ്ടത്?

Iranian Policewomen - Watch Out!
These are some random pictures of Iranian policewomen showing that they are both a force to be reckoned with and that women actually have rights in Iran.
http://www.islamtimes.org/vglj.hexfuqeyxwvz9uu2b..html

സംഗതി ഇറാനിലെ വനിതാ പോലീസുകാരുടെ ചിത്രമാണ്.

അവസാനം ഉണ്ടാപ്പിയുടെ ഉണ്ട ചീറ്റി ദീപാവലിക്ക് തന്നെ ചീറ്റിപ്പോയി.
Zuhair Ali ഏതായാലും ഇത് നല്ല തമാശയായി...!

ഏതെങ്കിലും രാജ്യത്തിന്റെ പോലീസിന്റെയോ പട്ടാളത്തിന്റെയോ കയ്യിൽ തോക്കുണ്ടെങ്കിൽ അത് ഭീകരവാദമാവുമോ?.അവർ സ്ത്രീകളാണെങ്കിൽ ആ വനിതാ ധീരതയെ നമ്മൾ വാനോളമുയർത്തും. എല്ലാ മേഖലയിലും സത്രീകളെ പങ്കാളികളാക്കുന്ന ഉജ്വലമായ നടപടി സ്വീകരിച്ച ഇറാൻ രാജ്യത്ത് സ്ത്രീകളെ പോലീസിലും പട്ടാത്തിലുമെടുത്തു. അതിന്റെ ഫോട്ടോയും കാണിച്ചാണ് ഇത്തരം അവതരണങ്ങൾ. ഇവിടെ സംഭവിച്ച തെറ്റെന്താണ്? ഇറാൻ പോലീസുണ്ടാക്കിയതാണോ? അതോ സ്ത്രീകളെ പോലീസിലെടുത്തതോ? പോലീസിലെടുത്ത പെണ്ണുങ്ങൾക്ക ഇസ്ലാമിക വേഷം ധരിക്കാൻ അനുവാദം നൽകിയതോ?...

സ്വന്തം പേര് വെച്ച് പോസ്റ്റ് മാൻ തന്നെ ഇത് കഷ്ടപ്പെട്ട് ചെയ്തതു കൊണ്ട് നേരിട്ട് വിശദീകരണം ലഭിക്കുമല്ലോ. ഒന്നുകിൽ തീർത്തും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന എന്ന മാത്രം ലക്ഷ്യം വെച്ച് ചേർത്തതാണിത്. അല്ലെങ്കിൽ ഒരു കാര്യം തീർച്ച...!പർദ്ദയും താടിയും ഭീകരതയുടെ പ്രതീകമാണെന്നോ സ്വയം വിശ്വസിക്കുന്നതു കൊണ്ടോ അങ്ങനെയൊരു വിശ്വാസം അടിച്ചേൽപിച്ചതു കൊണ്ടോ ഒരു ഫോട്ടോ കിട്ടിയപ്പോഴേക്കും ഫോട്ടോഷോപ്പിലേക്കോടി. (ഒരു ഫോട്ടോ എവിടുന്ന് ഒപ്പിച്ചാലും അതിന്റെ സോഴ്സ് എല്ലാം കണ്ടെത്താനെളുപ്പമാണിന്ന് ലാൽ സാറെ..)
http://www.islamtimes.org/vglj.hexfuqeyxwvz9uu2b..html


www.islamtimes.org
These are some random pictures of Iranian policewomen showing that they are both a force to be reckoned with and that women actually have rights in Iran.

24 മിനിറ്റുകള്‍ മുമ്പ് ·  ·  2 പേര്‍ · 

Zuhair Ali Ethiest+Graphic Disigner എന്നീ യോഗ്യതകളൊരുമിച്ചാൽ ഇതു അതിലപ്പുറവും പ്രതീക്ഷിക്കാം.

FEEDBACK
About This "post"mortem
ഈ ബ്ലോഗ് പോസ്റ്റ് പിടിക്കാത്തവർ

Athiest James കഴിയുന്നതും ഈ ഗ്രൂപ്പില്‍ ഉള്ള വിഷയങ്ങള്‍ എവിടെ വച്ച് തന്നെ കുഴിച്ചു മൂടുക......ഇതില്‍ പോസ്റ്റ്‌ ചെയ്യുന്നതും ഈ ഗ്രൂപ്പില്‍ കമന്റ്‌ ചെയ്യുന്നതും ഈ ഗ്രൂപിനകത്തു തന്നെ പോസ്റ്മാര്ട്ടോം നടത്തുക.....


Domini Antony Kunnathu Parambil തീര്‍ച്ചയായും അതൊരു ശരിയായ നടപടിയല്ല !!!!!!

Athiest James ഇപ്പോള്‍ മനസ്സിലായില്ലേ എന്തിനു FAKE ID ഉണ്ടാക്കുന്നു എന്ന്....അല്ലെങ്കില്‍ LAL POOKATOR ഇന്റെ അവസ്ഥ നമുക്കും പറ്റും....നമ്മുടെ ID യും DETAIL സുംവെര സൈറ്റുകളില്‍ പോലും ചിലര്‍ ഉപയോഗിക്കുംZuhair Ali ഇത് ബ്ലോഗിൽ പോസ്റ്റിയതിന്റെ ഉദ്ദ്യേശ്യം വിശദീകരിക്കാം.
1. ആശയ പ്രചാരണം നടത്താൻ തെളിവുകൾ ഇല്ലാതിരിക്കുമ്പോൾ വ്യാജമായി തെളിവുകളുണ്ടാക്കുന്നത് പുറത്ത് വരണം.ഇത്തരം വ്യാജ പ്രചാരണം അവസാനിക്കണം.
2. ആ ചിത്രവുമായി ബന്ധപ്പെട്ട പൂർണ്ണ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്താണ് സ്വന്തം പേര് തന്നെ വെച്ച് അദ്ദേഹം ചിത്രം തയ്യാറാക്കിയത്. പിന്നെ അത് അങ്ങിനെ വിശകലനം ചെയ്യുന്നതിൽ മറ്റുള്ളവർക്കെന്ത്?
3. ഇത് നെറ്റിൽ നിന്ന് ഒഴിവാക്കുകയോ ഖേദം പ്രകിടിപ്പിക്കുകയോ ചെയ്താൽ എന്റെ പോസ്റ്റും പുനപരിശോദിക്കാം.
4. ഇനി പോസ്റ്റ് നീക്കം ചെയ്യുകയില്ലെങ്കിൽ/സാധ്യമല്ലെങ്കിൽ അതിന്റെ വസ്തുത ഒരിടത്ത് വേണ്ടതുണ്ട് താനും.
5. ഫേസ്ബുക്ക് ഗ്രൂപ്പിൽ മാത്രം പറഞ്ഞാൽ നേരത്തെ പലരും പരിതപിച്ച പോലെ അതു എപ്പോഴാണ് ഡിലീറ്റുകയെന്ന് പറയാനൊക്കില്ല.വീണ്ടാമതും പോസ്റ്റുകൾ

ഇതിലെ ചിത്രങ്ങൾ ഔദ്വഗികമായി വന്ന സൈറ്റുകളേതെല്ലാമാണെന്ന് നോക്കി. ഒരു വിഭാഗത്തിന്റെയും ഔദ്വേഗിക സൈറ്റുകളിലൊന്നും ഈ ചിത്രം കണ്ടില്ല. എന്നു മാത്രമല്ല പരസ്പര വിരുദ്ധമായി പല സൈറ്റുകളിലും ഈ ചിത്രം വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 


ഫലസ്തീൻ ചാവേർ സ്ത്രീകൾ...എന്നാണ് ഒരു സൈറ്റിൽ കണ്ടത്.ഇവിടെ തോക്കാണോ പ്രശ്നം. അതോ എന്തിനാണത് ഉപയോഗിക്കുന്നതെന്നതോ. ഫലസീനികൾ നടത്തുന്ന പ്രതിരോധത്തെ ലോകത്തിലെ ഒരു മനുഷ്യാവകാശ സംഘടനകളും ഭീകരവാദമെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല, അവരുടെ സ്വതന്ത്രരാജ്യത്തിനായുള്ള ആവശ്യങ്ങളും യു.എൻ അഗത്വത്തിനായുള്ള പിന്തുണയും വർദ്ദിച്ചു കൊണ്ടിരിക്കുകയാണ്...ഇനി ഇതല്ലാതെ മുസ്ലിംകൾ ഇസ്ലാമിന്റെ പേരിലോ അല്ലാതെയോ ഭികരപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അത് അങ്ങേയറ്റം എതിർക്കപ്പെടേണ്ടതും ഒറ്റപ്പെടുത്തേണ്ടുന്നതുമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അതിനെ ന്യായീകരിക്കേണ്ട ആവശ്യവുമില്ല.
എന്നാൽ പിന്നീട് നോക്കിയപ്പോൾ
അതു കൊണ്ട് തന്നെ ഇത് ഒരു ഫേക്ക് ചിത്രമാവുമോ എന്നും സംശയിക്കേണ്ടി വരുന്നു. 
അൽ ഖ്വയ്ദ ഭീകരവാദികൾ..
താലിബാൻ തീവ്രവാദികൾ...
അമേരിക്കയിലെ ഭീകരർ...
യൂറോപ്യൻ തീവ്രവാദികൾ...വിശ്വാസ്യയോഗ്യമായ സൈറ്റുകളിലുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക. അതിന്റെ നിജസ്ഥിതി പരിശോധിക്കുക. ദയവായി വെബിൽ കിട്ടുന്ന ചിത്രങ്ങൾ പെറുക്കിയെടുത്ത് ഇത്തരം ഹീന ശ്രമങ്ങൾക്ക് മുതിരാതിരിക്കുക. 

ഒരു പര(ി)സ്ഥിതി കാഴ്ച...


ജൂണ്‍-5. ലോക പരിസ്ഥിതി ദിനം.
ബസ് കാത്തിരിക്കുമ്പോഴാണ് വളരെ കൗതുകം തോന്നിക്കുന്ന നീളന്‍ വാലുള്ള  ഒരു പച്ചില ഓന്ത് മരത്തില്‍ നിന്നും റോഡിലേക്ക് വീണത്. ഒരു കൈ ഉയര്‍ത്തിപ്പിടിച്ച് റോഡ് ക്രോസ് ചെയ്യുമ്പോള്‍ വാഹനങ്ങളൊന്നും വരരുതേ എന്നായിരുന്നു എന്റെ മനസ്സില്‍. ഒരു പക്ഷെ പരിസ്ഥിതി ദിനത്തിന്റെ സന്തോഷത്തില്‍ തങ്ങളോടുള്ള മനുഷ്യരുടെ സ്‌നേഹാദരവുകള്‍ നേരിട്ടറിയാനായിരിക്കാം ആള്‍ക്കൂട്ടത്തിലേക്ക് ആ സുന്ദരി കടന്നു വന്നത്. പക്ഷെ പരിസ്ഥിതിയും സൗന്ദര്യവുമറിയാത്ത ഒരു കൂട്ടം തെമ്മാടിപ്പിള്ളേരുടെ മുന്നിലാണ് താനുള്ളത് എന്നുണ്ടോ അവളറിയുന്നു. ഓട്ടോ ഡ്രൈവര്‍മാരും മറ്റുകുണ്ടന്മാരും കൂതറ കളിച്ചിരിക്കുന്നതിനിടയിലേക്കായിരുന്നു അവളുടെ വരവ്. അല്ലെങ്കിലും ഓന്തിനെ കണ്ടാല്‍ കൊല്ലണമെന്നും അത് നരകത്തില്‍ മാലിന്യം കൊണ്ടുവന്നുതരുന്നതാണ് എന്നാണല്ലോ ആ പാവം ജീവിയുടെ മേല്‍ ആരോപിച്ചിരിക്കുന്ന അപരാധം. അത് ഉള്ളിന്റെയുള്ളില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാവണം മുന്നും പിന്നും നോക്കാതെ തന്റെ ഓട്ടോ തിരിച്ചെടുത്ത് മുന്‍വീല്‍ മുന്നോട്ട് തിരിച്ച് ആ കടുംകൈ ചെയ്ത്. കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊന്നും കൂടി നിലത്തിറങ്ങി. ആതിന്റെ ഇണയോ മറ്റോ ആണെന്ന് തോന്നി. നിലത്തുകൂടെ ആരെയും ഉപദ്രവിക്കാതെ പ്രകൃതി തനിക്ക് ചേര്‍ത്തു വെച്ച് തന്നെ ആലിന് മുകളിലേക്ക് ഓടിക്കയറി നില്‍ക്കുമ്പോഴായിരുന്നു കണ്ടു നിന്ന മറ്റൊരുത്തനൊരു രസം തോന്നിയത്. അവന്‍ ആലിലേക്കെത്തിച്ച് ഓന്തിന്റെ വാലു പിടിച്ച് താഴേക്കിട്ടു...പിന്നെ കളിപ്പിക്കലായി...പരിസ്ഥിതി ദിനത്തില്‍ പോലും പരിസ്ഥിതിയുടെ സന്തുലിതത്വം കാക്കുന്ന തങ്ങളെ പോലെ, അല്ല തങ്ങളേക്കാള്‍ ഭൂമിക്ക് ആ അവശ്യമായ ആ ദൈവസൃഷ്ടിയെ വട്ടം കറക്കുമ്പോഴാണ് എനിക്കുള്ള ബസ് മുന്നില്‍ വന്ന് നിന്നത്. ഞാനതില്‍ കയറി യാത്ര തുടര്‍ന്നു...

പ്ര(യ)വാസ ലോകം


സുബൈദയുടെ വീട്ടില്‍ ഇന്ന് ബില്‍ഡിങിന്റെ സണ്‍ഷേഡ് വാര്‍ക്കുകയാണ്.വാര്‍പ്പായതിനാല്‍ പൊറാട്ടയും ഇറച്ചിയുമെല്ലാം ഹോട്ടലില്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. രണ്ട് മക്കളും ഉമ്മയും മാത്രമേ വീട്ടിലുള്ളൂ. പത്ത് മണിക്ക് പൊറോട്ടയും ഇറച്ചിയും തിന്ന് മുറ്റത്ത് വിശ്രമിക്കുന്ന ബംഗാളിയോട് വെറുതെയൊരു  കുശലാന്വേഷണം. നിങ്ങള്‍ക്ക് വീട്ടിലാരൊക്കെയുണ്ട്. ഒരു വിധം പഠിച്ചെടുത്ത മലയാളത്തില്‍ ഖാസിം പറഞ്ഞു. ഉമ്മയും ഉപ്പയും നാല് മക്കളും ഭാര്യയും എല്ലാമുണ്ട്. മൂത്ത മകളുടെ വിവാഹമാണ് ഇന്ന്. ഇറങ്ങാനിരിക്കുകയാണെന്ന് പറഞ്ഞ് കുറച്ച് മുമ്പ് മോള്‍ വിളിച്ചിരുന്നു. അവള്‍ കരഞ്ഞപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞത്. വല്യൂമ്മ കഴിഞ്ഞയാഴ്ച മരിച്ചെങ്കിലും കാണാനായിരുന്നില്ല. മൂന്നോ നാലോ മാസം കൂടുമ്പോഴാണ് നാട്ടില്‍ പോവാറ്. അപ്പോഴേക്കും  വിളി വന്നപ്പോള്‍ ഖാസിം മുണ്ടും തോളിലിട്ട് പണിസ്ഥലത്തേക്കോടി. 3-4 മാസമൊക്കെ ഇങ്ങനെ പണി ചെയ്യുമ്പോഴുള്ള അയാളുടെയും അയാളുടെ വീട്ടുകാരുടെയും ദയനീയാവാസ്ഥ ഓര്‍ത്ത് സൂബൈദ വേദനിച്ചപ്പോഴും 3-4 വര്‍ഷമായി ഇക്കയെ കാണാതെയാണല്ലോ താനും മക്കളും കഴിയുന്നതെന്ന് അവര്‍ക്കോര്‍മ്മയില്ലായിരുന്നു. പിന്നെ പാത്രവും ഗ്ലാസ്സുമെടുത്തുവെച്ച് ഉമ്മാക്കിപ്പോ കഞ്ഞി കൊണ്ടുവന്ന് തരാമെന്ന് പറഞ്ഞ് സുബൈദ അടുക്കളയിലേക്ക് പോയി.

എന്താണ് സല്‍കര്‍മം? -ഒരു ഫേസ്ബുക്ക് സംവാദം • Rejesh Paul
  മതങ്ങള്‍ എല്ലാം ആഹ്വാനം ചെയ്യുന്നു ..
  നിങ്ങള്‍ സല്‍കര്‍മങ്ങള്‍ ചെയ്യുവിന്‍,
  ദൈവത്തിനു സ്തുതി പറയുന്നതോ?
  എന്താണ് സല്‍കര്‍മം?
  കൈകൂലി കൊടുക്കുന്നതോ?
  അപരന്റെ വിശ്വാസങ്ങളിലേക്കു ആണി തറക്കുന്നതോ?

  • 2 പേര്‍ ഇത് ഇഷ്ടപ്പെടുന്നു

   • Zuhair Ali 
    ‎"സ്വസന്തതികളെ ദാരിദ്യ്രം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു. വ്യഭിചാരത്തിനോടടുക്കുകയേ അരുത്. അതു വളരെ വഷളായ നടപടിയും തീരെ ദുഷിച്ച മാര്‍ഗവുമാകുന്നു.അല്ലാഹു ആദരിച്ച ആത്മാവിനെ അന്യായമായി വധിക്കുകയെന്ന പാതകം ചെയ്യരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അതിനു പ്രതിക്രിയാനടപടി തേടുവാനുള്ള അവകാശം അവന്റെ ഉറ്റവന്ന് നാം നല്‍കിയിരിക്കുന്നു. എന്നാല്‍ കൊലയില്‍ അവന്‍ അതിരു കടക്കരുത്. കാരണം അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു. അനാഥന്റെ മുതല്‍ ഏറ്റവും നല്ല രീതിയിലല്ലാതെ കൈകാര്യം ചെയ്തുകൂടാ-അവന്‍ യുവത്വം പ്രാപിക്കുന്നതുവരെ. കരാറുകള്‍ പാലിക്കുവിന്‍. നിസ്സംശയം, കരാറുകളെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. അളന്നുകൊടുക്കുമ്പോള്‍ തികച്ചളക്കുവിന്‍. തൂക്കിക്കൊടുക്കുമ്പോള്‍ കൃത്യമായ ത്രാസുകളില്‍ തൂക്കുകയും ചെയ്യുവിന്‍. അതാകുന്നു നല്ല വഴി. അനന്തരഫലത്താല്‍ ഉല്‍കൃഷ്ടവും അതുതന്നെ. നിനക്ക് അറിഞ്ഞുകൂടാത്ത സംഗതികളുടെ പിന്നാലെ കൂടാതിരിക്കുക. നിശ്ചയം, കണ്ണും കാതും മനസ്സുമെല്ലാംതന്നെ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. ഭൂമിയില്‍ അഹങ്കരിച്ചു നടക്കരുത്. ഭൂമിയെ പിളര്‍ക്കാന്‍ നിനക്കാവില്ല. പര്‍വതങ്ങളുടെ ഉയരം പ്രാപിക്കാനും ആവില്ല." (Quran -17:31-37)

    7 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Rejesh Paul ഇവയാണോ സല്‍കര്‍മങ്ങള്‍?
    ഒരു ചോദ്യം
    എന്താണ് വ്യഭിചാരം??

    7 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali 
    ‎"നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവന്നു മാത്രമല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്. മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കേണം. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണ്ടുപേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍, അപ്പോള്‍ അവരോട് `ഛെ` എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി പെരുമാറുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: `നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!` നിങ്ങളുടെ മനസ്സുകളിലുള്ളതെന്താണെന്ന് നാഥന്ന് നന്നായറിയാം. നിങ്ങള്‍ സച്ചരിതരാവുകയാണെങ്കില്‍, തെറ്റുകളില്‍ ബോധവാനായിക്കൊണ്ട് ദൈവദാസ്യത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്കൊക്കെയും അവന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു. ബന്ധുവിന് അവന്റെ അവകാശം നല്‍കേണം. ദരിദ്രന്നും സഞ്ചാരിക്കും അവരുടെ അവകാശവും നല്‍കേണം-ദുര്‍വ്യയമരുത്. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു. നീ ആഗ്രഹിക്കുന്ന ദൈവാനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ട്, അവരുടെ (ബന്ധുക്കളുടെയും ദരിദ്രരുടെയും സഞ്ചാരികളുടെയും) ആവശ്യങ്ങളെ (താല്‍ക്കാലികമായി) അവഗണിക്കേണ്ടിവന്നാല്‍, അപ്പോള്‍ അവരോട് സൌമ്യമായി സംസാരിക്കേണം. നിന്റെ കൈ പിരടിയില്‍ കെട്ടിവെക്കരുത്. മുഴുവനായി തുറന്നിടുകയും അരുത്. അങ്ങനെയായാല്‍ നീ അധിക്ഷിപ്തനും ദുഃഖിതനുമായിത്തീരും. നിന്റെ നാഥന്‍ ഇച്ഛിക്കുന്നവര്‍ക്ക് സമൃദ്ധിയായി വിഭവം നല്‍കുകയും ഇച്ഛിക്കുന്നവരെ ഞെരുക്കുകയും ചെയ്യുന്നു. അവന്‍ തന്റെ ദാസന്മാരുടെ അവസ്ഥകളെക്കുറിച്ച് ബോധമുള്ളവനും അവരെ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ."

    ദൈവമായി ബന്ധപ്പെട്ടകാര്യം ഒറ്റവാചകത്തില് അവസാനിപ്പിച്ചു. മനുഷ്യരമായി ബന്ധപ്പെട്ടകാര്യം അവസാനിക്കുന്നില്ല.കാരണം അതു പോലും ദൈവവുമായി ബന്ധപ്പെട്ട ബാധ്യതയുടെ ഭാഗമാണ്..അതാണ് സല്കര്മ്മം.

    7 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Chandra Babu നിഷ്കാമ കര്‍മം മാത്രമായിരിക്കണം നമ്മുടെ ലക്‌ഷ്യം. വിശക്കുന്നവനു അന്നം കൊടുക്കുമ്പോള്‍ മരിച്ചു ചെന്നാല്‍ എനിക്ക് മദ്യം കിട്ടും എന്ന ചിന്ത നിഷ്കാമം അല്ല.
    7 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Rejesh Paul നാഥന്‍ വിധിച്ചിരിക്കുന്ന കര്യങ്ങാല്‍ എല്ലാം നാഥന്റെ സൃഷ്ടിയായ എനിക്ക് വിഡിത്തമായി തോന്നിയാല്‍
    അത് എന്റെ കുറ്റമോ , നാഥന്റെ കുറ്റമോ??

    7 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍

   • Zuhair Ali വയസ്സായ സ്വന്തം തള്ളയെ വീട്ടിലിരുത്തി രണ്ട് മധുരവാക്ക് സംസാരിക്കുന്നത് വിഡ്ഢിത്തമാണെന്ന് താങ്കള്ക്ക് തോന്നുന്നുവെങ്കില് കുറ്റം ആരുടേതെന്ന് സമൂഹം തീരുമാനിക്കും...
    7 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Zuhair Ali ‎@Chandra Babu നിഷ്കാമം എന്നൊന്നില്ല സാര്..അങ്ങനെ ഒരു നിഷ്കാമിയെയും താങ്കള്ക്കുദാഹരിക്കാനും സാധ്യമല്ല.
    7 മണിക്കൂര്‍ മുമ്പ് · 

   • Noorul Ameen Rejesh Paul
    7 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Noorul Ameen 
    പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍


    "മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ?


    അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.

    പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.

    എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.

    തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ

    ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ

    പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ "[ഖുര്‍ആന്‍ 107:1-7]

    <<എന്താണ് സല്‍കര്‍മം?ദൈവത്തിനു സ്തുതി പറയുന്നതോ?കൈകൂലി കൊടുക്കുന്നതോ?അപരന്റെ വിശ്വാസങ്ങളിലേക്കു ആണി തറക്കുന്നതോ?>>

    ഇത് മൂന്നും അല്ല സല്‍കര്‍മ്മങ്ങള്‍. മാതാപിതാക്കളെ അനുസരിക്കുകയും അവരെ സംരക്ഷിക്കുകയും, അനാഥകളുടെയും അഗതികളുടെയും പട്ടിണിമാറ്റുവാന്‍ സഹായിക്കുകയും വഴിപോക്കരെ സഹായിക്കുകയും, തന്റെ കയ്യിലുള്ള ധനം ധൂര്‍ത്തടിക്കാതെ ആവശ്യത്തിന് ചിലവഴിക്കുകയും ആവശ്യക്കാര്‍ക്ക് ധനം ചെയ്യുക, എല്ലാ മനുഷ്യര്‍ക്കും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുക തുടങ്ങിയവയാണ് സല്‍കര്‍മ്മങ്ങള്‍.

    7 മണിക്കൂര്‍ മുമ്പ് ·  ·  4 പേര്‍

   • Chandra Babu നിഷ്കാമ കര്‍മം ആണ് സ്വഗുന സമ്പൂര്‍ണം. എന്ത് കൊണ്ട് സ്വത്വപരമായ ഉണ്മയെ താങ്കള്‍ വേറിട്ട്‌ കാണുന്നു Zuhair Ali ?
    7 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali മലയാളത്തില് പറഞ്ഞാലും...!
    7 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Chandra Babu ഇവിടെ നിരബന്ധങ്ങലോ , നിബന്ടനകലോ ഇല്ല സുഹ്ര്തെ. താങ്കള്‍ക്കു ഞാന്‍ പറഞ്ഞത് ബോധ്യപെടാവുന്ന ഒരു ഭാഷയുണ്ടെങ്കില്‍ മാത്രം നമുക്ക് സംസാരിക്കാം. ഗീതയെ എന്റെ ഭാഷയിലേക്ക് ചുരുക്കിയാല്‍ പോലും ഇതിനെക്കാള്‍ ലളിതവല്‍ക്കരിക്കുക സാധ്യമല്ല.
    7 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Zuhair Ali <<<Rejesh Paul ഇവയാണോ സല്‍കര്‍മങ്ങള്‍?
    ഒരു ചോദ്യം
    എന്താണ് വ്യഭിചാരം??>>>

    പറയാം...സ്വന്തം വീട്ടിലേക്ക് സന്തോഷത്തോടെ കയറി വരുമ്പോള് മറ്റൊരുത്തന് "പുറത്തിറങ്ങി" വരുന്നത് കാണുമ്പോള് കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുമല്ലോ കാരണം, നാഥന്‍ വിധിച്ചിരിക്കുന്ന കര്യങ്ങാല്‍ എല്ലാം നാഥന്റെ സൃഷ്ടിയായ എനിക്ക് വിഡിത്തമായി തോന്നിയാല്‍
    അത് എന്റെ കുറ്റമോ , നാഥന്റെ കുറ്റമോ??

    7 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍

   • Favas Kv 
    ‎"അല്ലയോ വിശ്വസിച്ചവരേ, പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നുവരാം. സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായെന്നു വരാം. പരസ്പരം അവഹേളിക്കരുത്. ദുഷ്പേരുകള്‍ വിളിക്കയുമരുത്. വിശ്വാസം കൈക്കൊണ്ടശേഷം ദുഷ്പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രെ. ഈ ദുശ്ശീലത്തില്‍നിന്നു പിന്തിരിയാത്തവര്‍ ധിക്കാരികള്‍ തന്നെയാകുന്നു."Quran chapter49:11

    7 മണിക്കൂര്‍ മുമ്പ് · 

   • Favas Kv ‎(12) "അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്.നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു."
    7 മണിക്കൂര്‍ മുമ്പ് · 

   • Noorul Ameen Rejesh Paul
    7 മണിക്കൂര്‍ മുമ്പ് · 

   • Noorul Ameen <<<നാഥന്‍ വിധിച്ചിരിക്കുന്ന കര്യങ്ങാല്‍ എല്ലാം നാഥന്റെ സൃഷ്ടിയായ എനിക്ക് വിഡിത്തമായി തോന്നിയാല്‍
    അത് എന്റെ കുറ്റമോ , നാഥന്റെ കുറ്റമോ??>>
    താങ്ങളുടെ കുറ്റം.

    7 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Noorul Ameen Chandra Babu<<<വിശക്കുന്നവനു അന്നം കൊടുക്കുമ്പോള്‍ മരിച്ചു ചെന്നാല്‍ എനിക്ക് മദ്യം കിട്ടും എന്ന ചിന്ത നിഷ്കാമം അല്ല.>>>
    വിശക്കുന്നവനു അന്നം കൊടുക്കുമ്പോള്‍ മരിച്ചു ചെന്നാല്‍ എനിക്ക് മദ്യം കിട്ടും എന്ന ചിന്ത മുസ്ലിങ്ങള്‍ക്ക് ഇല്ല.

    7 മണിക്കൂര്‍ മുമ്പ് · 

   • Chandra Babu സ്വര്‍ഗം എന്നാല്‍ ഇസ്ലാം അര്‍ത്ഥമാക്കുന്നത് എന്താണ്?
    6 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali 
    അഭൌതികമായ ഏതിനെ കുറിച്ചും അറിവ് ലഭിക്കാനുള്ള ഏക മാധ്യമം ദിവ്യബോധനം മാത്രമത്രെ. അതിനാല്‍ ദൈവം, സ്വര്‍ഗം, നരകം, മാലാഖമാര്‍, പിശാചുക്കള്‍ എന്നിവയെക്കുറിച്ച് ദൈവദൂതന്മാരിലൂടെ ലഭിച്ച വിശദീകരണങ്ങളല്ലാതെ മറ്റൊന്നും ആര്‍ക്കും അറിയുകയില്ല. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്റെ പരിമിതിയില്‍നിന്നുകൊണ്ട് അവന് മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയിലും ശൈലിയിലുമാണ് ദൈവം അഭൌതിക കാര്യങ്ങളെ സംബന്ധിച്ച വിശദീകരണം നല്‍കിയത്. അതിനാല്‍ സ്വര്‍ഗത്തെക്കുറിച്ച് വിവരിക്കവെ, അല്ലലും അലട്ടുമൊട്ടുമില്ലാത്ത സംതൃപ്തവും ആഹ്ളാദഭരിതവുമായ ജീവിതമാണ് അവിടെ ഉണ്ടാവുകയെന്ന വസ്തുത വ്യക്തമാക്കിയ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: "അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും. നിങ്ങള്‍ക്കു വേണമെന്ന് തോന്നുന്നതെല്ലാം നിങ്ങളുടേതാകും.'' (41: 31)
    മനുഷ്യന്റെ സകല സങ്കല്പങ്ങള്‍ക്കും ഉപരിയായ സ്വര്‍ഗീയ സുഖത്തെ സംബന്ധിച്ച് പ്രവാചകന്‍ പറഞ്ഞത്, ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനസ്സും മനനം ചെയ്തിട്ടില്ലാത്തതുമെന്നാണ്. അതിനാല്‍ സ്വര്‍ഗജീവിതം ഏതു വിധമായിരിക്കുമെന്ന് ഇവിടെവച്ച് നമുക്ക് കണക്കുകൂട്ടുക സാധ്യമല്ല. എന്നാല്‍ പ്രയാസമൊട്ടുമില്ലാത്തതും മോഹങ്ങളൊക്കെയും പൂര്‍ത്തീകരിക്കപ്പെടുന്നതും സുഖവും സന്തോഷവും സംതൃപ്തിയും സമാധാനവും നിറഞ്ഞതുമായിരിക്കുമെന്നതില്‍ സംശയമില്ല.

    6 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Chandra Babu സ്വര്‍ഗം അഭൌധികമാണ് എന്ന് ഇസ്ലാം പറയുന്നു എന്നാണോ താങ്കള്‍ ഉദേശിക്കുന്നത്?
    6 മണിക്കൂര്‍ മുമ്പ് · 

   • Kiran Prasad അപ്പോള്‍ നാം തികച്ചളക്കുന്നതും, മക്കളെ നോക്കുന്നതും, മാതാപിതാക്കളെ സ്നേഹിക്കുന്നതും, പരോപകാരം ചെയ്യുന്നതും മതം അത് പറഞ്ഞതുകൊണ്ട് മാത്രമാണോ?
    6 മണിക്കൂര്‍ മുമ്പ് · 

   • Chandra Babu കിരണ്‍,

    ഇത് ഭൌധികമായ ഒരു വ്യാഖാനതിലേക്ക് എത്തിച്ചേരുകയാണ്. എന്നാല്‍ ഇവയൊന്നും തീര്‍ത്തും ബൌദ്ധികമായ ഒന്നല്ല താനും.

    6 മണിക്കൂര്‍ മുമ്പ് · 

   • Kiran Prasad അതുകൊണ്ട് തന്നെ നാം മതഗ്രന്ഥങ്ങളെ മനസ്സിലാക്കണ്ടെതെയുള്ളൂ. മതങ്ങളെ സംരക്ഷിക്കെണ്ടതോ അവയെ ദൈവീകവല്‍ക്കരിക്കെണ്ടാതോ ആവശ്യമല്ല അല്ലെ?
    6 മണിക്കൂര്‍ മുമ്പ് · 

   • Noorul Ameen 
    Chandra Babuസ്വര്‍ഗം എന്നാല്‍ പരലോകത്ത് ദൈവത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തവര്‍ക്ക് ദൈവം ഒരുക്കിവച്ചിട്ടുള്ള ഒരു മഹത്തായ പ്രതിഫലം. ആ സ്വര്‍ഗത്തെ കുറിച്ച് ഖുര്‍ആനില്‍ പലയിടത്തും വിവരിച്ചിട്ടുണ്ട്. മുസ്ലിങ്ങള്‍ ആ സ്വര്‍ഗം ലഭിക്കുവാന്‍ ആണ് പരിശ്രമിക്കുന്നത്. സ്വര്‍ഗത്തെ കുറിച്ച് വിവരിച്ചിട്ടുള്ളതില്‍ ഒരു ഉദാഹരണം.

    "അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു.
    അങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം.
    വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.
    സൌഭാഗ്യത്തിന്‍റെ സ്വര്‍ഗത്തോപ്പുകളില്‍.
    അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
    ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.
    വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം.
    അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല.
    ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത്‌ ഉണ്ടായിരിക്കും
    സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.

    ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട്‌ പരസ്പരം ( പല ചോദ്യങ്ങളും ) ചോദിക്കും
    അവരില്‍ നിന്ന്‌ ഒരു വക്താവ്‌ പറയും: തീര്‍ച്ചയായും എനിക്ക്‌ ഒരു കൂട്ടുകാരനുണ്ടായിരുന്നു.
    അവന്‍ പറയുമായിരുന്നു: തീര്‍ച്ചയായും നീ ( പരലോകത്തില്‍ ) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ?
    നാം മരിച്ചിട്ട്‌ മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക്‌ നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ?
    തുടര്‍ന്ന്‌ ആ വക്താവ്‌ ( കൂടെയുള്ളവരോട്‌ ) പറയും: നിങ്ങള്‍ ( ആ കൂട്ടുകാരനെ ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
    എന്നിട്ട്‌ അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണും.
    അദ്ദേഹം ( അവനോട്‌ ) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.
    എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ ( ആ നരകത്തില്‍ ) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു.
    ( സ്വര്‍ഗവാസികള്‍ പറയും: ) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ
    തീര്‍ച്ചയായും ഇതു തന്നെയാണ്‌ മഹത്തായ ഭാഗ്യം. [ഖുര്‍ആന്‍ 37:40-60]

    6 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍

   • Chandra Babu Kiran Prasad ഇത് നമ്മള്‍ ഭൌധികതയെ വ്യഖാനിക്കുന്നതിനനുസരിചിരിക്കും.
    6 മണിക്കൂര്‍ മുമ്പ് · 

   • Noorul Ameen Kiran Prasad<<<അപ്പോള്‍ നാം തികച്ചളക്കുന്നതും, മക്കളെ നോക്കുന്നതും, മാതാപിതാക്കളെ സ്നേഹിക്കുന്നതും, പരോപകാരം ചെയ്യുന്നതും മതം അത് പറഞ്ഞതുകൊണ്ട് മാത്രമാണോ?>>>
    പിന്നെ ആരാണ് അത് മനുഷ്യരെ പഠിപ്പിച്ചത്?

    6 മണിക്കൂര്‍ മുമ്പ് · 

   • Kiran Prasad അമ്മ കരയുന്ന കുഞ്ഞിനു പാല് കൊടുക്കുന്നത് മതം പറഞ്ഞിട്ടല്ല തിരിച്ചെന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിചിട്ടുമല്ല.
    6 മണിക്കൂര്‍ മുമ്പ് · 

   • Noorul Ameen എല്ലാ അമ്മമാരും അങ്ങേനിയാണോ? കരയുന്ന കുഞ്ഞിനെ പാലുകൊടുക്കാതെ കാട്ടിലോട്ട് വലിച്ചെറിയുന്ന അമ്മമാരില്ലേ?
    6 മണിക്കൂര്‍ മുമ്പ് · 

   • Chandra Babu 
    Noorul Ameen നൂറുല്‍,


    ഇത് തികച്ചും ഭൌധികമായ വ്യാഖ്യാനങ്ങള്‍ ആണ്. എന്ത് കൊണ്ടാണ് ആത്മീയമായ ഒരു മുക്തി സങ്കല്‍പം അന്യമാവുന്നത്. ഇസ്ലാമിക അധ്യാപനങ്ങള്‍ ഭൂമിയില്‍ നിന്നും അന്യമായ എന്ത് സുഖങ്ങളാണ് സ്വര്‍ഗത്തില്‍ ലഭ്യമാക്കുക എന്ന ചോദ്യമാണ് താങ്കളുടെ വാക്കുകള്‍ എന്നില്‍ ഉണര്‍ത്തുന്നത്. കട്ടിലുകളില്‍ അഭിമുഖം ആയി ഇരിക്കുന്നതില്‍ എന്ത് സ്വര്‍ഗീയതയാണ് ഞാന്‍ കാണേണ്ടത് എന്നെനിക്കു മനസ്സിലാവുന്നില്ല എന്ന് പറയേണ്ടി വന്നതില്‍ ക്ഷമിക്കണം.

    6 മണിക്കൂര്‍ മുമ്പ് · 

   • Kiran Prasad Noorul തീര്‍ച്ചയായും. മതം പഠിച്ച അമ്മമാരും അങ്ങനെ ചെയ്യാറുണ്ട്
    6 മണിക്കൂര്‍ മുമ്പ് · 

   • Noorul Ameen Kiran ശരിയാണ്, പക്ഷേ മതം പ്രവര്‍ത്തിക്കുന്ന അമ്മമാര്‍ ചെയ്യാറില്ല.
    6 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali 
    മതത്തെ കുറിച്ച തെറ്റിദ്ധാരണ കിരണിനെ നയിക്കുന്നുവെന്ന് തോന്നുന്നു. താങ്കള് പറഞ്ഞ പോലെ കുഞ്ഞിന് പാല് കൊടുക്കുന്നതും നന്മ ചെയ്യുന്നതും മതം പറഞ്ഞിട്ടല്ല.
    ശരിയാണ്.
    കാരണം മതം എന്നു കേള്ക്കുമ്പോള് നമ്മുടെ മനസ്സിലോടിയെത്തുന്നത് കേവലം പൂജാ-മന്ത്രങ്ങളാണ്.ആ മതത്തിന് ദൈനം ദിനജീവിതത്തില് വലിയ റോളൊന്നും ഉണ്ടായിരിക്കുകയുമില്ല .
    അത്തരത്തിലൊരു മതത്തില് താങ്കളൊരിക്കലും വിശ്വസിക്കേണ്ടതുമില്ല.
    അതു കൊണ്ട് മതവിശ്വാസിയാവേണ്ട. നേരത്തെ സൂചിപ്പിച്ച വിശുദ്ധ ഗ്രന്ഥത്തില് മാത്രം വിശ്വസിക്കുക.
    പക്ഷെ, വേദഗ്രനഥം അംഗീകരിക്കുന്നതോടെ അതിറക്കിയ ദൈവത്തെയും അംഗീകരിക്കേണ്ടി വരുന്നു.
    ഇത്ര മാത്രം താങ്കള് വിശ്വസിക്കുക.
    അപ്പോള് കുഞ്ഞിന് പാല് കൊടുക്കാനുള്ള കാരുണ്യം മാതാവിന് നല്കിയത് ദൈവമാണെന്ന് ബോധ്യമാവും.
    ഭൂമിയില് ചെയ്യുന്ന ഏത് നമ്മയും ദൈവികമാണെന്ന് തിരിച്ചറിയും.
    അതില് ദൈവിക കല്പനയോ ദൈവിക താല്പര്യമോ ഉണ്ടാവും. അതല്ലാത്ത ഒരു സല്കര്മ്മവും ഭൂമിയില് താങ്കള്ക്ക് കാണിച്ചു തരാനാവില്ല.

    6 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Kiran Prasad ശരി, ഇതെല്ലാം തന്നത് ദൈവം തന്നെ,ആവിധം അറിവുകള്‍ ഉള്കൊണ്ടുകൊണ്ടുതന്നെയാണ് നാം പിറന്നത്. പിന്നെയെന്തിന് മതഗ്രന്ഥം പഠിക്കണം?
    6 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali 
    ഒരു മതഗ്രന്ഥവും താങ്കള് പഠിക്കേണ്ട.
    സ്രഷ്ടാവായ ദൈവത്തില് നിന്ന് അവതരിച്ചതെന്ന് ഉറപ്പുള്ള വല്ല ഗ്രന്ഥവും കണ്ടെത്തുന്ന പക്ഷം അത് പഠിക്കാം.
    അതെന്തിനാണെന്ന് ചോദിച്ചാല് ജീവിതത്തിലെ വഴികാട്ടിയായി അത് വരും. താങ്കള് പറഞ്ഞ അറിവ് എല്ലാവരിലും നൈസര്ഗികമായി ഉള്ളതാണ്. സോഫ്ട് വെയറും എല്ലാ പ്രോഗ്രാമുമുള്ക്കൊണ്ടാണ് പിറക്കുന്നത്. പക്ഷെ അത് ട്യൂട്ടോറിയല് വെച്ചോ യൂസര്ഗൈഡ് വെച്ചോ അതില് വര്ക്ക് ചെയ്യുമ്പോഴാണ് അത് ഫലം ചെയ്യുക. അതേ ആ യൂസര്ഗൈഡ് മാത്രമായി ഖുര്ആനെ എടുക്കുക.(താങ്കള്ക്ക് ഏതാണോ ബോധ്യമാവുന്നത് അത്)
    ഒരു കാര്യം കൂടിയറിയുക. മതം പഠിച്ചവരെയും പ്രവര്ത്തിക്കുന്നവരെയും കുറിച്ച് ഇവിടെ ചര്ച്ച ചെയ്തല്ലോ.
    മതം വിശ്വാസിയിലും കുട്ടിയെ സ്നേഹിക്കുന്നവരും വലിച്ചെറിയുന്നവരുമുണ്ടാകാം മതം പ്രവര്ത്തിക്കുന്നവരിലുമുണ്ടാവാം. കാരണം അവരുടെ മതം അതിന് തടസ്സമല്ലെങ്കില്...
    കിരണ്, ഇവിടെ നമുക്ക് മതം തന്നെ വേണ്ടെന്ന് വെക്കാം.
    പ്രശ്നം തീര്ന്നില്ലേ...അതെ, ഇസ്ലാം ഒരു മതമല്ല.

    6 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍

   • Kiran Prasad അപ്പോള്‍ എല്ലാ പക്ഷിമൃഗാദികളും പ്രവര്‍ത്തിക്കുന്നത് മതമാണ്‌ അല്ലെ?
    6 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Noorul Ameen അതേ
    6 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali അല്ല, താങ്കള് വീണ്ടും മതത്തില് പിടിച്ചു തൂങ്ങുന്നു...അതൊഴിവാക്കാം. എല്ലാ പക്ഷിമൃഗാദികളും പ്രവര്‍ത്തിക്കുന്നത് ഇസ്ലാമാണ്. Thats Obsolutly Currect
    6 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Kiran Prasad മതഗ്രന്ഥങ്ങളെ എതിര്‍ക്കുന്നതില്‍ ഞാന്‍ താല്പര്യം കാണുന്നില്ല.പക്ഷെ അതിനെ തൊണ്ട തൊടാതെ വിഴുങ്ങുന്നതില്‍ എന്തര്‍ത്ഥം?
    എല്ലാം മനസ്സിലാക്കി സ്വന്തമായി ഒരു ജീവിതരീതി മേനയുന്നതല്ലേ നല്ലത്?

    5 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട്‌ ചിറകുകള്‍ കൊണ്ട്‌ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട്‌ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്‌.(Quran_6:38)
    5 മണിക്കൂര്‍ മുമ്പ് · 

   • Naseel Ibnu Azeez നന്മമയേത് തിന്മ്മയെതു എന്ന് ചോദിച്ചാല്‍ വിശ്വാസികള്‍ക്ക് ആയിരം ഉത്തരങ്ങള്‍ ഉണ്ടാകും .....എന്നാല്‍ യുക്തിവാദിക്ക് ഒരു ഉത്തരം നല്‍കകാന്‍ കഴിയുമോ.....?
    ഇനി എന്തിനു നന്മമാത്രം ചെയ്യണം എന്ന് ചോദിച്ചാലോ ......യുക്തിവാദി പെട്ടതുതന്നെ .........!

    5 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali മത ഗ്രന്ഥങ്ങളെല്ലാം തൊണ്ട തൊടാതെ വിഴുങ്ങണമെന്നാരു പറഞ്ഞു. അങ്ങിനെ വിഴുങ്ങരുതെന്നാണ് എന്റെയും അഭിപ്രായം..
    5 മണിക്കൂര്‍ മുമ്പ് · 

   • Noorul Ameen തൊണ്ട തൊടാതെ വിഴുങ്ങാന്‍ ദൈവം കല്‍പ്പിക്കുന്നില, എല്ലാം ആലോചിച്ചു മനസ്സിലാക്കിയതിന് ശേഷം മാത്രം. പിന്നെ എല്ലാം മനസ്സിലാക്കിയാല്‍ പിന്നെ എന്തിന്നാണ് വേറെ ഒരു ജീവിതരീതി? അപ്പോള്‍ എന്താണ് മനസ്സിലാക്കിയത്?
    5 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Kiran Prasad എല്ലാ പക്ഷിമൃഗാദികളും ഇസ്ലാം ആണ് പക്ഷെ എല്ലാ മനുഷ്യരും എന്തുകൊണ്ട് ഇസ്ലാം അല്ല?
    5 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Zuhair Ali Good Quest....!
    5 മണിക്കൂര്‍ മുമ്പ് · 

   • Naseel Ibnu Azeez Kiran Prasad "എല്ലാം മനസ്സിലാക്കി സ്വന്തമായി ഒരു ജീവിതരീതി മേനയുന്നതല്ലേ നല്ലത്?.."

    നിങ്ങള്‍ക്ക് നന്മ തിന്മകളെ വേര്‍തിരിക്കാന്‍ കഴിയുമോ ?

    5 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍

   • Sharon P Abraham എല്ലാ പക്ഷി മൃഗാദികളും ക്രിസ്ത്യന്‍ ആണ് എന്ന് ഞാന്‍ പറയുന്നു...
    5 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍

   • Shameer Hasan 
    യുക്തിവാദം ആഹ്വാനം ചെയ്യുന്നു


    നിങ്ങൾ യുക്തി അനുസരിച്ച് മാത്രം പ്രവർത്തിക്കുക


    യുക്തി അനുസരിച്ച് വ്യഭിചരിക്കാം

    ഭാര്യയെ മറ്റുള്ളവർക്ക് സ്പോൺസർ ചെയ്യാം

    എന്തു അഴിഞ്ഞാട്ടവുമാകാം,ജീവിത അടിച്ചുപൊളിക്കാം കാരണം ദൈവമില്ല.
    നാഥനില്ലാ കളരിയാണ് ലോകം.

    5 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍

   • Zuhair Ali 
    അതെ, എല്ലാ മനുഷ്യരും ഇസ്ലാമാണ്. പക്ഷെ ..ഇതര ജീവജാലങ്ങളില് നിന്ന് മനുഷ്യന് ഒരു വ്യത്യാസമുണ്ട്. അവന്റെ ജീവിതത്തിന് രണ്ട് വശമുണ്ട്. ഒന്ന് സ്വയം തിരഞ്ഞെടുക്കാന് സ്വാതന്ത്യമില്ലാത്ത വശം. അവിടെ അവന് ദൈവത്തിന് സമര്പ്പിക്കപ്പെട്ടതു കൊണ്ട് തന്നെ മുസ്ലിമാണ്. അവയവങ്ങളുടെ പ്രൊസസിങും ധര്മ്മവുമെല്ലാം അതില് പെടുന്നു. എന്നാല് മറ്റൊന്നു കൂടിയുണ്ട്. അത് മനുഷ്യന് സ്വയം തിരഞ്ഞെടുക്കാന് സ്വാതന്ത്ര്യമുള്ള വശം. പക്ഷെ അത് മനുഷ്യനല്ലാതെ ഒരു കാക്കക്കും പൂച്ചക്കുമില്ല.എന്റെ കൈ കൊണ്ട് ഭാര്യയെ തലോടാനും നാല് പൊട്ടിക്കാനും കഴിയും.അതിലേത് തിരഞ്ഞെടു്ക്കുന്നുവെന്നതാണ് പരീക്ഷണം.സ്വാതന്ത്ര്യമുള്ള ആ മേഖലയിലും ദൈവത്തിന് സമര്പ്പിക്കുക എന്നതാണ് ഇസ്ലാമിന്റെ താല്പര്യം.

    5 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Kiran Prasad നാഥനില്ലാ കളരിയാകും ലോകം എന്നത് വിശ്വാസികളുടെ ഭയം മാത്രം
    5 മണിക്കൂര്‍ മുമ്പ് · 

   • Kiran Prasad മറ്റു ജീവികളുടെ ഭക്ഷണം തട്ടിയെടുക്കുന്ന മൃഗങ്ങള്‍ ഇല്ലേ? സ്വന്തം കുഞ്ഞിനെ തിന്നുന്ന ജീവജാലങ്ങള്‍ ഇല്ലേ? ഇണയെ കൊല്ലുന്ന ജീവികള്‍ ഇല്ലേ? അവയോ?
    5 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali 
    <<<എല്ലാ പക്ഷി മൃഗാദികളും ക്രിസ്ത്യന്‍ ആണ് എന്ന് ഞാന്‍ പറയുന്നു...>>>
    സോറി...
    ഞാനുദ്ദ്യേശിച്ചത് ഇസ്ലാം മതത്തെയായിരുന്നില്ല.
    ഇസ്ലാമിനെയായിരുന്നു.
    അഥവാ ദൈവിക സമര്പ്പണം.
    ആ സമര്പ്പണത്തില് പ്രപഞ്ചത്തിലെ സകലരും ഉള്പ്പെടുന്നു.
    ഷാരോണ് "ക്രിസ്തുമതം"എന്നത് കൊണ്ട് ദൈവിക സമര്പ്പണമാണെങ്കില് താങ്കള് പറഞ്ഞതും നൂറ് ശതമാനം ശരിയാണ്.

    5 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍

   • Kiran Prasad ശരിയാണ് suhair ali എല്ലാ മതങ്ങളും പറയുന്നത് ഒന്നുതന്നെ. നന്മ തന്നെ. ഞാന്‍ മാത്രം ശരിയെന്നത് ഓരോരുത്തരും ഒഴിവാക്കിയാല്‍ മതി.
    5 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Zuhair Ali 
    മറ്റു ജീവികളുടെ ഭക്ഷണം തട്ടിയെടുക്കുന്ന മൃഗങ്ങള്‍ ഇല്ലേ? സ്വന്തം കുഞ്ഞിനെ തിന്നുന്ന ജീവജാലങ്ങള്‍ ഇല്ലേ? ഇണയെ കൊല്ലുന്ന ജീവികള്‍ ഇല്ലേ? അവയോ?


    എല്ലാം ഉണ്ട് ..
    അത് തന്നെയാണ് അവയുടെ നിയോഗം...അവരുടെ ഇസ്ലാമും...! അവരുടെ ജീവിത ചക്രം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അങ്ങിനെയാണ്. എല്ലാം പോട്ടെ...
    മനുഷ്യന് ജീവിക്കാനും ജീവനുള്ള സസ്യങ്ങളും ജീവജാലങ്ങളുെ സഹകരിക്കേണ്ടേ...
    പക്ഷെ ഒന്നുണ്ട്, മനുഷ്യന് കാലുകുത്താത്ത ഒരു കാട്ടിലും ഒരു ജീവിയും പട്ടിണി കിടന്ന് ചത്തിട്ടില്ല...ഒരു ജീവിയുടെ വംശം നശിച്ചിട്ടുമില്ല.

    5 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali <<<ശരിയാണ് suhair ali എല്ലാ മതങ്ങളും പറയുന്നത് ഒന്നുതന്നെ. നന്മ തന്നെ. ഞാന്‍ മാത്രം ശരിയെന്നത് ഓരോരുത്തരും ഒഴിവാക്കിയാല്‍ മതി.>>>
    Currect.

    5 മണിക്കൂര്‍ മുമ്പ് · 

   • Kiran Prasad മിണ്ടാപ്രാണികള്‍ ഫ്രീയാണ് എതുമതക്കാര്‍ക്കും എടുക്കാം.
    ഡിനോസറും ചത്തത് മനുഷ്യന്‍ കാരണമാകും അല്ലെ?

    5 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali 
    Circadian rhythm എന്നു കേട്ടിട്ടുണ്ടോ.
    ഭൂമിക്കൊരു ജൈവഘടികാരമുണ്ട്.
    അത് കറങ്ങിക്കൊണ്ടേയരിക്കും.
    അതൊരിക്കലും തകര്ച്ചയല്ല. അതിനുപയോഗിച്ച വാക്കു പോലും താളം ( rhythm) എന്നാണ്.
    ആതാളത്തിനാണ് ഒരോ ജീവിയും ഭൂമിയില് അധിവസിക്കുന്നത്. അതിജീവിക്കുന്നത്.
    ഭൂമിയില് തന്നെ സ്വയം വംശനാശം സംഭവിക്കുന്നത്.
    പിന്നീടുള്ള തലമുറക്ക് വഴിമാറികൊടുക്കുന്നത്. അതാണ് Circadian rhythm.http://en.wikipedia.org/wiki/Circadian_cycle ഇവിടെ വായിക്കാം.

    5 മണിക്കൂര്‍ മുമ്പ് · 

   • Kiran Prasad തീര്‍ച്ചയായും ഞാനും സമ്മതിക്കുന്നു. വംശനാശത്തിനു കാരണം മനുഷ്യനാണെന്നു പറഞ്ഞതിന് മറുപടിപരഞ്ഞെന്നു മാത്രം
    5 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali ഇപ്പോള് ഇസ്ലാമിനെ താങ്കളെങ്ങിനെ വിലയിരുത്തുന്നു...
    5 മണിക്കൂര്‍ മുമ്പ് · 

   • Kiran Prasad വിലയിരുത്താന്‍ ഞാന്‍ ഇസ്ലാമിനെ പറ്റി മുഴുവന്‍ പഠിച്ചിട്ടില്ല. ഖുര്‍ ആന്‍ ന്റെ മലയാള പരിഭാഷ പകുതി വായിച്ചിട്ടുണ്ട്. അത് തീര്‍ച്ചയായും മനുഷ്യന് ഉപകാരപ്പെടെണ്ട ഒരു പുസ്തകമാണ് എന്നാണെന്റെ അഭിപ്രായം. ഒരു മതത്തില്‍ മാത്രം ഒതുങ്ങിക്കിടക്കെണ്ടാതല്ലാത്ത മനുഷ്യനിര്‍മ്മിതമായ ഒരു നല്ല പുസ്തകം.
    5 മണിക്കൂര്‍ മുമ്പ് ·  ·  3 പേര്‍

   • Chandra Babu ഏതു മനുഷ്യനാണ് കുറാന്‍ നിര്മിച്ചതെന്നാണ് കിരണ്‍ കരുതുന്നത്?
    4 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Zuhair Ali Goood Quest...
    4 മണിക്കൂര്‍ മുമ്പ് · 

   • Kiran Prasad മുഹമ്മദ്‌ നബി
    4 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Zuhair Ali Evidence?
    4 മണിക്കൂര്‍ മുമ്പ് · 

   • Kiran Prasad No കരുതുന്നു.
    4 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali Then?
    4 മണിക്കൂര്‍ മുമ്പ് · 

   • Chandra Babu 
    ഞ്ഞുആനും അങ്ങിനെ കരുതുന്നു. മുഹമ്മദ്‌ നബി ആയിരിക്കാം ഖുറാന്‍ ലോകത്തിനു നല്‍കിയത്. പിന്നീട് മുഹമ്മദ്‌ നബിയുടെ മരണ ശേഷം കുറെ കാലം കഴിഞ്ഞാണ് ഖുറാന്‍ പുസ്തക രൂപത്തില്‍ ആക്കിയത്. പുസ്തക രൂപത്തില്‍ ആക്കുമ്പോള്‍ കുറെ സൂക്തങ്ങള്‍ വിട്ടു പോവുകയോ, കൂട്ടി ചേര്‍ക്കുകയോ എല്ലാം ഉണ്ടായി എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. ഷിയാ മുസ്ലിം ആയ എന്റെ സഹ പ്രവര്‍ത്തകന്‍ പറയുന്നത് കുരനില്‍ ഇരു പ്രകാശങ്ങള്‍ എന്ന അര്‍ഥം വരുന്ന (നൂരയിനി) എന്ന ഒരു അധ്യായം ഉണ്ടായിരുന്നെത്രേ. ഇത്തരം കാര്യങ്ങളില്‍ വ്യുല്പതിയുള്ളവര്‍ ഇതിന്റെ നിജാവസ്ഥ ചര്‍ച്ചയില്‍ കൊണ്ട് വരുമല്ലോ?

    4 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Zuhair Ali Quran Is Living Book in History..Not Myth and Mysterious. ഖുര്ആന് ചരിത്രത്തില് ജീവിച്ച ഒരു ഗ്രന്ഥമാണ്. അതിന് ഒന്നര സഹസ്രാബ്ധത്തിനപ്പുറം പഴക്കം പോലുമില്ല. അതിനും മുമ്പേ നൂറ്റാണ്ടുകള് പഴക്കമുള്ളതു പോലും ഓഥറാരാണെന്ന് കൃത്യമാണ്. ഖുര്ആന്റെ വിഷയത്തില് എന്താണ് ചരിത്രത്തിലുള്ളത്...? പഠിക്കാം. ഖുര്ആന് മുഹമ്മദ് രചിച്ചതാണെന്ന് പറയുന്നതാരെല്ലാമാണ്. ഖുര്ആന് ഒരിക്കലും മുഹമ്മദിന് രചിക്കാനാവില്ലെന്ന് പറയുന്നതാരെല്ലാമാണ്..?
    4 മണിക്കൂര്‍ മുമ്പ് · 

   • Naseel Ibnu Azeez Chandra Babu "ഞ്ഞുആനും അങ്ങിനെ കരുതുന്നു "

    തെളിവുകള്‍ അല്ലെ നമ്മള്‍ക്ക് ആവശ്യം .............?

    4 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Chandra Babu ഖുറാന്‍ ദൈവത്തിന്റെ പുസ്തകം ആണ് എന്നതിന് എന്താണ് താങ്കള്‍ തെളിവാക്കുന്നത്? വിശ്വാസം അല്ലാതെ?
    4 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Zuhair Ali <<<പുസ്തക രൂപത്തില്‍ ആക്കുമ്പോള്‍ കുറെ സൂക്തങ്ങള്‍ വിട്ടു പോവുകയോ, കൂട്ടി ചേര്‍ക്കുകയോ എല്ലാം ഉണ്ടായി എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്.>>> ഇങ്ങനെയൊരു സംഭവം ചരിത്രത്തിലുണ്ടായിട്ടില്ല.ഖുര്ആനിന്റെ ആദ്യ കയ്യെഴുത്തു പ്രതികളടക്കം ഇന്നും ലോകത്ത് ലഭ്യമാണ്. ഒരു വള്ളിയോ പുള്ളിയോ വ്യത്യാസപ്പെട്ടതായി ലോകത്താര്ക്കും ഇന്നേവരെ തെളിയിക്കാനായിട്ടില്ല.
    4 മണിക്കൂര്‍ മുമ്പ് · 

   • Sudheer Oyoor 
    മുഹമ്മദിന് 40 ആം മത്തെ വയസ്സില്‍ പ്രവച്ചകത്തം കല്‍പ്പിച്ചത് ഒരു ക്രിസ്ത്യന്‍ സന്യാസിയാണ് ....


    അയ്യാളില്‍ നിന്ന് കേട്ടറിഞ്ഞ ഇതിഹാസ കഥകളാണ് ഖുറാന്‍ ,പിന്നെ തന്റെ അടുത്ത് ഉപദേശങ്ങള്‍ തേടി എത്തിയവര്‍ക്ക് ....


    വെളിച്ചപ്പടുകളെ പോലെ കോലം തുള്ളി പുറപ്പെടുവിച്ച കുറെ വെളുപാടുകളും .....അല്ലതെ ഖുറാനില്‍ എന്താ ഉള്ളത് ?..

    ഉദാഹരണം ഒരു സഹാബി വന്നു പറയുന്നു എന്റെ ഭാര്യെ എന്നോട് കിടപ്പ് മുറിയില്‍ സഹകരിക്കുന്നില്ല .....

    ഉടനെ ഒന്ന് ഉറഞ്ഞു തുള്ളിയിട്ടു മുഹമ്മദ്‌ പറയും അവളെ കെട്ടിയിട്ടു തല്ലിക്കോ ......

    ഇതാണ് ഖുറാന്‍ ..

    4 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Zuhair Ali <<<ഖുറാന്‍ ദൈവത്തിന്റെ പുസ്തകം ആണ് എന്നതിന് എന്താണ് താങ്കള്‍ തെളിവാക്കുന്നത്? വിശ്വാസം അല്ലാതെ?>>>
    Good Quest..
    വിശ്വാസത്തിലൂടെ മാത്രം ഖുര്ആന് ദൈവിക ഗ്രന്ഥമാണെന്ന് വിശ്വസിക്കേണ്ടതില്ല.
    മനുഷ്യന്റെ പക്കലുള്ള ഏതേത് മാനദണ്ഡമുപയോഗിച്ചു വേണമെങ്കിലും ഖുര്ആന് ദൈവികമാണെന്ന് തെളിയിക്കാം.

    4 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali അത് ചരിത്രമോ ഭാഷയോ സാഹിത്യമോ ശാസ്ത്രമോ പ്രവചനമോ ഉളളടക്കമോ വെല്ലുവിളികളോ എന്തുമാവാം..
    4 മണിക്കൂര്‍ മുമ്പ് · 

   • Chandra Babu 
    യമാമ യുദ്ധത്തില്‍ കുറാന്‍ മന പാഠം ആകിയ ഒട്ടേറെ പേര്‍ മരണപെട്ടപ്പോഴാനു ഖുറാന്‍ പുസ്തക രൂപേനെ ആക്കെണ്ടാതിനെ കുറിച്ച് നബിയുടെ അനുയായികള്‍ ചിന്തിക്കാന്‍ തുടങ്ങിയത്. എന്റെ അറിവ് ശരിയാണെങ്കില്‍ നബിക്ക് ഇത്തരം ചിന്തകള്‍ ഉണ്ടായിരുന്നില്ല. ഒട്ടേറെ കുറാന്‍ വചനങ്ങള്‍ കല്ലിലും, തൊലിയിലും, മരത്തിലും, മനസ്സിലും എല്ലാം ആയിരുന്നു എന്നാണു പറയപെടുന്നത്. കുറാന്‍ പലരും പല രൂപത്തില്‍ ചൊല്ലുന്നതും കണ്ടിട്ടുടായിരുന്നത്രേ. എന്തായാലും ഈ രീതിയില്‍ മനസ്സില്‍ നിന്നും ക്രോദീകരിച്ചാല്‍ ‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മറ്റു കയ്യെഴുത്ത് പ്രതികള്‍ നശിപ്പിക്കാന്‍ ഉമ്മര്‍ കലീഫ ഉത്തരവിട്ടു എന്നും പറയപെടുന്നു. ഇതെല്ലാം ആണ് സംശയത്തിനിട നല്‍കുന്നത്.

    4 മണിക്കൂര്‍ മുമ്പ് · 

   • Jithin Babu പാപം ചെയ്യുന്തോറും ദൈവ ഭക്തി കൂടും എന്ന് ഞാന്‍ പറഞ്ഞാല്‍ അത് എത്ര പേര്‍ക്ക് അന്ഗീകരിക്കാന്‍ സാധിക്കും?
    4 മണിക്കൂര്‍ മുമ്പ് · 

   • Chandra Babu ഏതു രീതിയാല് താങ്കള്‍ ഇത് തെളിയിക്കുക സുഹൈര്‍. ദൈവികത ചരിത്ര പരമായി തെളിയിക്കാവുന്ന ഒന്നാണോ?
    4 മണിക്കൂര്‍ മുമ്പ് · 

   • Chandra Babu Cannot accept Jithin Babu
    4 മണിക്കൂര്‍ മുമ്പ് · 

   • Jithin Babu innu devalayangalil kuminju koodunna sambathinte valiya pankum neraya margggathil sambadichathalla ennathu nagnamaya sathyam anu....
    4 മണിക്കൂര്‍ മുമ്പ് · 

   • Zuhair Ali i m now leaving...from here..Lounch Break
    4 മണിക്കൂര്‍ മുമ്പ് · 

   • Chandra Babu Zuhair Ali Have a nice lunch!
    4 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി

   • Zuhair Ali 
    ‎@Chandra Babu പ്രസക്തമായ അന്വേഷണം.
    പക്ഷെ താങ്കളുടെ കമന്റില് കുറെ പിശകുകളുണ്ട്.
    പ്രവാചകന് ഖുര്ആന് അവതരിപ്പിച്ചത് വിവിധ സന്ദര്ഭങ്ങളിലായാണ്. അഥവാ ഇന്ന് കാണുന്ന ക്രമത്തിലല്ല ഖുര്ആന് അവതരിപ്പിക്കപ്പെട്ടത്. ഓരോരോ സന്ദര്ഭത്തിലും അവതരിപ്പിച്ചത് രേഖപ്പെടുത്തിയതിന് പുറമേ അവകൃത്യമായി മനപാഠമാക്കിയവരും ധാരാളമുണ്ടായിരുന്നു.

    അതു കൊണ്ട് തന്നെ ഖുര്ആന് അവസാന സൂക്തവും അവതരിപ്പിച്ചു തീരുന്നതു വരെ ഗ്രന്ഥരൂപത്തില് രണ്ട് പുറംചട്ടകള്ക്കുള്ളില് ക്രോഡീകരിക്കുക സാധ്യവുമല്ല. കാരണം പ്രവാചകന്റെ മരണത്തിന് 9 ദിവസം മുമ്പ് വരെ ഖുര്ആന് അവതിരിപ്പിച്ചിട്ടുണ്ട്. ഈ ദിവസത്തിനുള്ളില് അത് നിറവ്വഹിക്കുക പ്രയാസവുമാണ്. എന്നാല് ഹദീസ് പോലും രേഖപ്പെടു്തതാതെ ഖുര്ആന് മുന്ഗണന നല്കാന് പ്രവാചകന് കല്പിച്ചു.അത് കൊണ്ട് പ്രവാചകന് അത്തരം നീരീക്ഷണം ഉണ്ടായിരുന്നില്ലെന്ന ചിന്ത വസ്തുതാപരമല്ല. മാത്രവുമല്ല, ഖുര്ആന് ഒരു വാക്കുപോലും വ്യത്യാസമില്ലാതെ മനപാഠമാക്കിയ നൂറകണക്കിന് ആളുകള് അന്നുണ്ടായിരുന്നു. ഇന്നും ഉണ്ട്.

    <<<Prophet Muhammad died in June 632. The Battle of Yamama was fought in December of the same year, between the forces of the first righteous caliph Abu Bakr and Musailima.http://en.wikipedia.org/wiki/Muslim_history>>> അഥവാ ആറുമാസത്തിന് ശേഷം 70 ഓളം ഖുര്ആന് ഹൃദ്യസ്ഥമാക്കിയവര് രക്തസാക്ഷികളായപ്പോള് രേഖപ്പെടുത്തിയവ പുസ്തകരൂപത്തിലാക്കാന് തീരുമാനിച്ചു. ഇതിന് ശേഷം നാലാമത്തെ ഖലീഫയായ ഉസ്മാന്റെ കാലത്താണ് വിവിധ രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും ഇസ്ലാം പ്രചിരിക്കുന്നത്. സ്വാഭാവികമായും വിവിധ ഭാഷക്കാരും ദേശക്കാരും അവര്ക്ക് മനസ്സിലാവുന്ന തരത്തില് ഖുര്ആന് പാരായണം ചെയ്യാന് തുടങ്ങിയത് ഖലീഫയുടെ ശ്രദ്ധയില്പെട്ടു. അപ്പോഴും നേരത്തെ തയ്യാറാക്കിയ ഒറിജിനലിനൊന്നും സംഭവിച്ചിരുന്നില്ല.

    ഇതിന്റെ വ്യത്യസ്ഥപതിപ്പ് പുറത്തിറക്കുകയും ഔദ്വേഗികമായി ഈ ഒരൊറ്റ ഖുര്ആനെ അംഗീകരിക്കുകയും വിവിധ പകര്ത്തിയെഴുത്തെല്ലാം കത്തിച്ചു കളയുകയും ചെയ്തു. ഈ ഖുര്ആന് തന്നെയാണ് Script Uthmani എന്ന പേരില് ഇന്നും ലോകത്തുള്ളത്. ഉസ്മാന് (റ) രക്തം പുരണ്ട പ്രസ്തുത ഖുര്ആന് original Copy ഈ നിമിഷവും താഷ്കന്റിലെ മ്യൂസിയത്തിലിന്നും നിലവിലുണ്ട് എന്നതാണ് സത്യം.http://en.wikipedia.org/wiki/Uthman_Qur'an.

    "നിശ്ചയം നാമാണീ ഗ്രന്ഥമിറക്കിയത്. നാം തന്നെ അത് സംരക്ഷിക്കുകയും ചെയ്യും (15:9)"

    ٌഈ പ്രവചനത്തിന്റെ പുലര്ച്ച തന്നെയാണിത്. അഥവാ ഖുര്ആന് ദൈവികമാണെന്നതിന്റെ ചരിത്ര ദൃഷ്ടാന്തം കൂടിയായി ഇത് നിലനില്ക്കുന്നു.

    3 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍

   • Rejesh Paul 
    Zuhair Ali <<<Rejesh Paul ഇവയാണോ സല്‍കര്‍മങ്ങള്‍?
    ഒരു ചോദ്യം
    എന്താണ് വ്യഭിചാരം??>>>


    പറയാം...സ്വന്തം വീട്ടിലേക്ക് സന്തോഷത്തോടെ കയറി വരുമ്പോള് മറ്റൊരുത്തന് "പുറത്തിറങ്ങി" വരുന്നത് കാണുമ്പോള് കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുമല്ലോ കാരണം, നാഥന്‍ വിധിച്ചിരിക്കുന്ന കര്യങ്ങാല്‍ എല്ലാം നാഥന്റെ സൃഷ്ടിയായ എനിക്ക് വിഡിത്തമായി തോന്നിയാല്‍
    അത് എന്റെ കുറ്റമോ , നാഥന്റെ കുറ്റമോ??
    --------------------------------------------
    താങ്കള്‍ എന്താണ് പറഞ്ഞതെന്ന് താങ്കള്‍ക്കും ലൈക്‌ ഇട്ട വര്‍ക്കും മനസിലായി കാണും എന്ന് കരുതുന്നു,
    എന്‍റെ അമ്മയോ, പെങ്ങളോ, കൂട്ടുകാരിയോ മറ്റൊരാളെ പ്രാപിക്കുന്നു എന്നാണ് ഉദേശിച്ചതെങ്കില്‍
    ക്ഷമിക്കുക കൂട്ടുകാരാ , അത് അവരുടെ സ്വാതന്ത്ര്യം അതില്‍ കൈകടത്താന്‍ ഞാന്‍ ഒരുക്കമല്ല......

    ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് · 

   • Rejesh Paul അമ്മയുടെ ചാരിത്ര്യം പരിശോധിക്കുന്ന മക്കള്‍. ...... ..
    ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് ·  ·  3 പേര്‍

   • Zuhair Ali 
    ഒകെ...എങ്കില്‍ നോ പ്രോബ്ലം സാര്‍...ഇവിടെ മാനുഷിക ബന്ധങ്ങള്‍ക്കും ധാര്‍മ്മികതക്കും വില കല്‍പ്പിക്കുന്നവരുടെ കാര്യമാണ് ഖുര്‍ആനിലൂടെ പറയുന്നത്. ഖുര്‍ആന്‍ ഒരിക്കലും മാര്‍ഗ ദര്‍ശനമാമില്ല സര്‍, അതിനാഗ്രഹിക്കുന്നവര്‍ക്കല്ലാതെ...ഇത് പറഞ്ഞതും ഖുര്‍ആന്‍ തന്നെയാണ്. " ഇത് അല്ലാഹുവിന്റെ വേദമാകുന്നു. ഇതില്‍ സംശയമില്ലതന്നെ ഭക്തിപുരസ്സരം ജീവിക്കണമെന്നാഗ്രഹിക്കുന്നവര്ക്കുള്ള സന്‍മാര്‍ഗദര്‍ശകമത്രെ ഇത്. ഭക്തജനങ്ങളോ, അതിഭൌതിക യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവരും നാം നല്‍കിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുന്നവരും നിനക്ക് അവതീര്‍ണമായ വേദ(ഖുര്‍ആന്‍)ത്തിലും നിനക്കുമുമ്പ് അവതീര്‍ണമായിട്ടുള്ള ഇതര വേദങ്ങളിലും വിശ്വസിക്കുന്നവരും പരലോകത്തില്‍ ദൃഢബോധ്യമുള്ളവരുമാകുന്നു. അങ്ങനെയുള്ളവര്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്‍മാര്‍ഗത്തിലാകുന്നു. അവര്‍തന്നെയാണ് വിജയം വരിച്ചവരും."

    18 മിനിറ്റുകള്‍ മുമ്പ് ·  ·  2 പേര്‍

   • Zuhair Ali 
    വാസ്തവത്തില്‍ ഈ ഗ്രന്ഥം ആദ്യന്തം സന്മാര്‍ഗദര്‍ശകമാണെങ്കിലും ഇതില്‍നിന്ന് ഫലമെടുക്കുവാന്‍ മനുഷ്യനില്‍ ചില ഉല്‍കൃഷ്ട ഗുണങ്ങള്‍ അവശ്യം ഉണ്ടായിരിക്കേണ്ടതാകുന്നു. അവയില്‍ ഒന്നാമത്തേത്; മനുഷ്യന്‍ ദൈവഭക്തിയുള്ളവനായിരിക്കണം. അവനില്‍ നന്മതിന്മാ വിവേചനം ഉണ്ടായിരിക്കണം. തിന്മയില്‍നിന്ന് അകന്നുനില്‍ക്കുവാന്‍ ആഗ്രഹിക്കുന്നവനും നന്മയില്‍ തല്‍പരനും നല്ലതനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ഉല്‍സുകനും ആയിരിക്കണം. മറിച്ച്, ഇഹലോകത്ത് മൃഗതുല്യരായി ജീവിക്കുന്നവരും സത്യാസത്യബോധമില്ലാതെ ലോകം പോകുന്നവഴിക്ക് പോകുന്നവരും തന്നിഷ്ടക്കാരും ദേഹേഛക്ക് കീഴ്പ്പെട്ട് നടക്കുന്നതില്‍ സന്തുഷ്ടരുമായ ആളുകളെ സംബന്ധിച്ചേടത്തോളം ഖുര്‍ആനില്‍ യാതൊരു മാര്‍ഗദര്‍ശനവുമില്ല.(ഇത് Copy &Paste ആണ് From this link http://thafheem.net/getinterpretation.php?q=2&r=3&hlt=undefined&sid=0.3529758092481643)

    15 മിനിറ്റുകള്‍ മുമ്പ് · 

   • Zuhair Ali Good By Rajesh Poul...