ഓയിൽ കമ്പനി സാധു സംരക്ഷണ വേദിക്കായുള്ള അഭ്യാർഥന


കിനിവുള്ളവരെ കനയൂ....
ലോകത്തെ ഏറ്റവുമധികം സാമ്പത്തികവും ശാരീരികവുമായി പ്രയാസമനുഭവിച്ച ജീവിതത്തിന്റെ രണ്ടറ്റം കഷ്ടിച്ച് കൂട്ടിമുട്ടിക്കാൻ തന്നെ പാടുപെടുന്ന ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് നിങ്ങളാൽ കഴിയും വിധം ഉദാരമായി സംഭാവന ചെയ്യുക. 

സർക്കാറിനെനെങ്ങനെ ഇവരെ കണ്ടില്ലെന്ന് നടിക്കാനാവും. ജീവിക്കാൻ ഗതിയില്ലാഞ്ഞിട്ടാണ് പെട്രോൾ വിതരണ കമ്പനി തുടങ്ങിയത്. ഇപ്പം ഞങ്ങളുടെ അവസ്ഥ ആരറിയാൻ. ഒടുവിൽ ലാഭമില്ലെന്നല്ല, ഒന്നും രണ്ടും രൂപയുടെ നഷ്ടമാണോ 30,000 കോടിയാണ് നഷ്ടം. ഞങ്ങളുടെ ദുരിത്വാശ്വാസ ഫണ്ടിലേക്ക് ഇടക്കിടക്ക് നിങ്ങൾ പണം കൂട്ടിത്തരാറുണ്ടെന്ന് ഞങ്ങൾക്കറിയാം.ഒടുവിൽ അഞ്ച് രൂപവരെ കൂട്ടി അങ്ങിനെ 70 രൂപവരെയെത്തി. അത് വിസ്മരിച്ചു കൊണ്ടല്ല ഈ അഭ്യാർഥന. രൂപയുടെ മൂല്യമിടിഞ്ഞതും അത് അടർന്നു വീണതും ഞങ്ങളുടെ നെഞ്ചിലേക്കാണെന്ന് നിങ്ങൾക്കറിയാമല്ലോ. പിന്നെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കൂടി കൂടി കഴിഞ്ഞ മാസം വാങ്ങിയ പെട്രോൾ മുഴുവനും പറ്റിലെഴുതിയാണ് നിങ്ങൾക്ക് വിതരണം ചെയ്യാനായി ഞങ്ങൾ വാങ്ങിക്കോണ്ട് വന്നത്. അത് തിരിച്ചടച്ചില്ലേൽ ഞങ്ങളുടെ പറമ്പെടുത്ത് പണയം വെക്കേണ്ടി വരും. അങ്ങിനെ ഞങ്ങളും ഞങ്ങടെ കെട്ട്യോളും മക്കളും വഴിയാധാരമായാൽ ആരതിന് സമാധാനം പറയും. അങ്ങിനെ ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാലോ ഞങ്ങളെ ആരേലും തട്ടിക്കളഞ്ഞാലോ പിന്നെ ഞങ്ങൾ ജീവിച്ചിരിരുന്നിട്ട് കാര്യമുണ്ടോ?. ഇനി നിങ്ങൾ വെറുതെ സംഭാവനയായി പണം തരണമെന്ന് നിർബന്ധം പിടിക്കുന്നില്ല, നിങ്ങൾ വാങ്ങുന്ന പെട്രോളിന് ഒരു രണ്ട് രൂപ കൂടി കൂട്ടിത്തന്നാൽ മതിയാവും. ഇതൊരു ശാശ്വത പരിഹാരമാവില്ലെങ്കിലും അതേങ്കിലുമത് എന്ന നിലക്കെങ്കിലും ഞങ്ങൾക്കതൊരു ആശ്വാസമാകും. ദൈവം തന്നെ നിങ്ങളെ കാക്കട്ടെ...സഹായങ്ങളയക്കേണ്ട വിലാസം
സെക്രട്ടറി
ഓയിൽ കമ്പനി സാധു സംരക്ഷണ വേദി.
ന്യുദില്ലി 110 001
A/c Nomber.....
SBI Branch......