ശ്രദ്ധേയമാവുന്ന മലയാളം സൈബർ ലോകം


സഫാ മലമുകളില്‍ പ്രവാചകന്‍ ആദ്യത്തെ പരസ്യപ്രബോധനവീഥി തുറക്കുമ്പോള്‍ സമൂഹത്തിലെ ഇന്‍്ട്രാക്റ്റീവ് മീഡിയയെ ഉപയോഗപ്പെടുത്തുകയായിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് പ്രബോധന സന്ദേശവുമായി  ദൂതന്മാര്‍ സഞ്ചരിക്കുമ്പോള്‍ കമ്മ്യൂണിക്കേഷന്റെ സാധ്യതയും വിശുദ്ധ ഖുര്‍ആന്‍ രേഖപ്പെടുത്തിവെക്കാന്‍ സൈദ് ബിന് സാബിതിനെ നിയോഗിക്കുമ്പോള്‍ ഡോക്യുമെന്റേഷന്റെ സാധ്യതതയും ഉപയോഗപ്പെടുത്തി. വിവരശേഖരണത്തിനും അത് കൈമാറ്റം ചെയ്യപ്പെടാനും വലിയ ത്യാഗങ്ങളായിരുന്നു ഇസ്ലാമിക ചരിത്രത്തില്‍ പിന്നീടുണ്ടായത്. വൈജ്ഞാനിക രംഗത്ത് മാത്രമല്ല ശാസ്ത്ര-സാങ്കേതികവിദ്യാരംഗത്ത് ഈ പ്രചോദനത്തില്‍ നിന്നായിരുന്നു മധ്യകാലഘട്ടത്തില്‍ ലോകത്തിന് വെളിച്ചം വീശാനായത്.







ആധുനിക കാലത്ത് പാശ്ചാത്യ ലോകത്ത് നിന്നാരംഭിച്ച ടെക് റെവലൂഷനില്‍ സാധ്യതകളുടെ അനന്തലോകമാണ് തുറന്ന് തന്നിരിക്കുന്നത്. ക്രിയാത്മകമായി അത്തരം മേഖലകളെ ഉപയോഗപ്പെടുത്തുകയെന്നത് കാലഘട്ടത്തിന്റെ താല്പര്യമാണെന്നതില്‍ അതു കൊണ്ടു തന്നെ സംശയമേതുമില്ല. വിവര സാങ്കേതിക മേഖലയിലെ സാധ്യതകളെ രണ്ടായി തിരിച്ചാല്‍ അതിലൊന്ന് വാര്‍ത്താവിനിമയമാണ്. മറ്റൊന്ന് വിവരശേഖരവും. (കമ്മ്യൂണിക്കേഷന്‍ ആന്റ് ഡോക്യുമെന്റേഷന്‍) ഈ രണ്ട് മേഖലയിലും മാതൃകയാവട്ടെ പ്രവാചകനും.

ഏറ്റവും പുതിയ കണക്കനുസരിച്ച് 245 കോടിയലധികം ഇന്റര്‍ നെറ്റ് ഉപയോക്താക്കളാണ് ലോകത്തുള്ളത്. ഇതാവട്ടെ ജനസംഖ്യയുടെ 34.3 ശതമാനമാണ്. 2011 സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 3.1 ശതമാനം വീടുകളിലാണ് ഇന്റര്‍നെറ്റുള്ളത്. എന്നാല്‍ സ്മാര്‍ട് ഫോണും ടാബുകളും ലാപ്‌ടോപുകളും പുതിയ തലമുറയുടെ ഭാഗമായതുകൊണ്ട് തന്നെ ഇനിയൊരു ഓഫ്‌ലൈന്‍ ജീവിതം പ്രയാസകരമാണ്. ഇതിനിടക്ക് ദുരുപയോഗങ്ങളുടെ ആഴങ്ങള്‍ പെരുപ്പിച്ച് ഉപോഗത്തിന്റെ മാര്‍ഗങ്ങളെ അടച്ചു കളയുന്ന ഗുണദോഷമല്ല ഇനിയാവശ്യം. ക്രിയാത്മകമായ ഉപയോഗത്തിനുള്ള വഴിതുറക്കുകയാണ് വേണ്ടത്.

ആഗോളതലത്തില്‍ ഈ സാധ്യതയെ ക്രിയാത്മാകമായി ഉപയോഗപ്പടുത്തിക്കൊണ്ടിരിക്കുന്നതില്‍ പിന്നിലാണെന്ന് പറയാനാവില്ല. ഡോക്യുമെന്റേഷന്‍ രംഗത്ത് അറബിയിലുള്ള എല്ലാ പ്രമുഖ പ്രാമാണിക ഗ്രന്ഥങ്ങളും ഇതിനകം തന്നെ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞുവെന്നത് ഈ മുന്നേറ്റത്തിന് സൂചനയാണ്.
മലയാളം സൈബര്‍ലോകം ശക്മായി വരുകയാണ്. മേശപ്പുറത്തെ പെട്ടിയില്‍ നിന്ന് മടിയിലേക്കും കൈവെള്ളയിലേക്കും വിരല്‍ തുമ്പിലേക്കുമെല്ലാം ഇന്റര്‍നെറ്റ് എത്തിച്ചേര്‍ന്നതോടെ സൈബര്‍വായനയും അന്വേഷണം സാധാരണക്കാരിലേക്ക് പോലും എത്തിച്ചേര്‍ന്നു കഴിഞ്ഞു. അടുത്തകാലം വരെ അത്ര സജീവമാവാതിരുന്ന മലയാത്തിലെ ഇസ്ലാമിക സൈറ്റുകളുടെ സാന്നിദ്ധ്യം ഇന്ന് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. വെബ്‌സൈറ്റുകളും ന്യൂസ് പോര്‍ട്ടലുകളും ബ്ലോഗുകളുമെല്ലാം അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇസ്ലാമിക വിവരശേഖരണ രംത്ത് സൈബര്‍ മലയാളത്തെ സജീവമക്കുന്നതില്‍ കാര്യമായി ഒരു ഉദ്യമവും ഉണ്ടായിട്ടില്ല എന്നത് ഖേദകരമായി തന്നെ അവേശേഷിക്കുന്നു. ഒട്ടനേകം സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ഈ മേഖല ശൂന്യമായിക്കിടക്കുന്നത് എന്നതും പരമര്‍ശമര്‍ഹിക്കുന്നു.


പ്രബോധനം ഉള്ളടക്കം പേജ്
പ്രബോധനം 20.09.2013 ന് ഈ ലേഖനം
കവർസ്റ്റോറിയായി പ്രസിദ്ധീകരിച്ചു
മലയാള സൈബര്‍ ലോകത്തെ സമകാലിക സാന്നിദ്ധ്യമാണ് ഇവിടെ പരിശോധിക്കുന്നത്. മലയാളത്തില്‍ ഇസ്ലാമിക സൈറ്റുകള്‍ കടന്നുവരാത്ത കാലത്താണ് വഴി് (vazhi.org) എന്ന പേരില്‍ പരേതനായ ജലീല്‍ താഴശ്ശേരി ശ്രദ്ധേയമായ ഒരു കാല്‍വെയ്പ് നടത്തിയത്. വിവിധ വിഷയങ്ങളില്‍ ലഘുലേഖനങ്ങള്‍ പ്രത്യേകം തയ്യാറാക്കിയായിരുന്നു സൈറ്റിന്റെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് ഈ സൈറ്റ് വഴികാട്ടിയായി. ഓണ്‍ലൈന്‍ അറബി-ഖുര്‍ആന്‍ ഓണ്‍ലൈന്‍ ടൂട്ടോറിയലിനായി മറ്റൊരു സെറ്റാരംഭിച്ചെങ്കിലും പൂര്‍ത്തികരിക്കാനായില്ല.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇസ്ലാം ഓണ്‍ലൈവ് (islamonlive.in) സന്ദര്‍ശകരുടെ എണ്ണത്തില്‍ വളരെ ഉയര്‍ന്ന റാങ്കിലുള്ള ഇസ്ലാമിക് പോര്‍ട്ടലാണ്. കേരളം, ദേശീയം, അന്തര്‍ദേശീയം, പ്രവാസം എന്നിങ്ങിനെ വിവിധ സെഷനുകളിലായി വാര്‍ത്തകള്‍ ചേര്‍ക്കുന്നു. പശ്ചിമേഷ്യ-അറബ് ലോകവാര്‍ത്തകള്‍ പ്രധാന്യത്തില്‍ കൊടുത്തു കൊണ്ടിരിക്കുന്നു. കൂടാതെ പാരന്റിങ് പ്രാധാന്യമുള്ള ഒട്ടേറെ ലേഖനങ്ങളും സൈറ്റിലുണ്ട്. സമകാലിക രാഷ്ട്രീയം, സോഷ്യല്‍ മീഡിയ, ആനുകാലികം, പുസ്‌കങ്ങള്‍ എന്നിവയുടെ വിശകലനങ്ങളും കോളങ്ങളും കുട്ടികളുടെ പേജും ശ്രദ്ധേയമാണ്. ഡി ഫോര്‍മീഡിയയാണ് സൈറ്റ് ഒരുക്കുന്നത്.

ഇസ്ലാം പാഠശാലയാണ് മലയാളത്തിലെ ശ്രദ്ധേയമായ മറ്റൊരു പോര്‍ട്ടല്‍ (islampadasala.com). ആലുവ അസ്ഹറുല്‍ ഉലൂമില്‍ നിന്നുമാണ് സൈറ്റ് പുറത്തിറങ്ങുന്നത്. ഇസ്ലാമിക വിഷയങ്ങളുടെ പഠനങ്ങള്‍ക്ക് തന്നെയാണ് പാഠശാല പ്രാധാന്യം കൊടുക്കുന്നത്. ഖുര്‍ആന്‍ പാഠശാല, വനിതാപാഠശാല, ഹജ്ജ്-റമദാന്‍-മുഹമ്മദ് നബി സ്‌പെഷ്യല്‍ പേജുകളും സൈറ്റിലുണ്ട്. മലയാളം ഇ-ബുക്‌സ്, വീഡിയോ തുടങ്ങിയവയും സൈറ്റിനെ ശ്രദ്ധേയമാക്കുന്നുണ്ട്.

ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയുടെതാണ് ഇസ്ലാം ഓണ്‍ സൈറ്റ് (islamonsite.com). ഇസ്ലാം, മുഹമ്മദ്, ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, വായന, ശാസ്ത്രം എന്നിങ്ങിനെ പ്രധാന മെനുകളിലാണ് സൈറ്റുള്ളത് കൂടാതെ കിഡ്‌സ് കോര്‍ണര്‍, ഫത്വ, ഓഡിയോ-വിഡീയോ, സോഫ്ട് വെയര്‍, ബുക്‌സ് എന്നിവയും ഉണ്ട്. അല്‍ അദബുല്‍ മുഫ്‌റദ് എന്ന പേരില്‍ ഹദീസ് പരിഭാഷയും സ്മ്പൂര്‍ണ ഖുര്‍ആന്‍ മലയാള പരിഭാഷയും സൈറ്റിലുണ്ട്.

മറ്റൊരു വെബ് പോര്‍ട്ടലാണ് ഇസ്്‌ലാംഓണ്‍വെബ്.(islamonweb.nte).  പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളുടെ നേത്രത്വത്തില്‍ മിഷന്‍സോഫ്റ്റ്  ഫൌണ്ടേഷനാണ് സൈറ്റിന് പിന്നില്‍ ഖുര്‍ആന്‍, മുഹമ്മദ്(സ), ചരിത്രം ആരോഗ്യം-ശാസ്ത്രം, ലൈഫ് സ്റ്റൈല്‍, തസവ്വുഫ് തുടങ്ങിയ അനേകം മെനുകളിലായാണ് സൈറ്റുള്ളത്. ഐ.സി.എഫ് റിയാദ് തയ്യാറാക്കിയ സൈറ്റാണ് മുസ്ലിം പാത്ത് (muslimpath.com). ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കാവുന്ന ക്വിക് റെഫറന്‍സാണ് സൈന്റിന്റെ ലക്ഷ്യം.

വിക്കിസോഫ്ട് വെയറില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റാണ് മുജാഹിദ് പ്രവര്‍ത്തകര്‍ ആരംഭിച്ച പൂങ്കാവനം.(ponkavanam.com) വിരലിലെണ്ണാവുന്ന മലയാളം സൈറ്റുകളെ വിക്കി സോഫ്ട് വെയറില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. വിജ്ഞാനകോശം നിലവാരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാമെങ്കിലും തീര്‍ത്തും സംഘടനപരമായ വിഷയങ്ങളും വീക്ഷണങ്ങളും ഉള്‍ക്കൊളളുന്നതാണ് സൈറ്റ്.

ചില വേള്‍ഡ് വൈഡ് ലാംഗ്വേജ് സൈറ്റുകളിലും മലയാള സാന്നിദ്ധ്യമുണ്ട്. ഇസ്ലാം ഹൗസ് എന്നപേരിലുള്ള സൈററിന്റെ (islamhouse.com) 50 ഓളം ഭാഷകളില്‍ മലയാളവുമുണ്ടെങ്കിലും ഉള്ളടക്കം സാധുവാണ്. അറുപതോളം ഭാഷകളില്‍ ഹാറൂണ്‍ യഹ്യയുടെ സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മലയാളവും ഉണ്ട്. ml.harunyahya.com എന്നാണ് മലയാള സൈറ്റിന്റെ വിലാസം. മിറാക്കിള്‍സ് ഓഫ് ദ ഖുര്‍ആന്‍, അമേസിങ് അനിമല്‍സ്, ലിവിങ് ഫോസില്‍സ്, ബ്ലഡി കമ്മ്യൂണിസം തുടങ്ങി 19 മലയാളം ഡോക്യുമെന്ററികള്‍ സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മലയാളമടക്കം വിവിധ ഭാഷകളിലുള്ള ഇ-ബുക്‌സുകള്‍ ലഭിക്കുന്ന സൈറ്റാണ് islamicbooks.ws/malayalam.

ഖുര്‍ആന്‍ പഠനത്തിനും ഗവേഷണത്തിനും സഹായകമാവുന്ന സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാണ്. tanzil.net, quran-for-all.com, voiceofquran.info എന്നീ ഖുര്‍ആന്‍ സൈറ്റുകളില്‍ലോകത്തുള്ള നൂറില്‍ പരം ഖുര്‍ആന്‍ പരിഭാഷകളുണ്ട്. മലയാളത്തില്‍ നിന്നും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെയും ശൈഖ്മുഹമ്മദ് കാരകുന്നിന്റെയും ഖുര്‍ആന്‍ വിവര്‍ത്തന ഗ്രന്ഥങ്ങള്‍ കാണാം. ഖുര്‍ആന്‍ ഫോര്‍ ആള്‍ തുറക്കുമ്പോഴേക്കും പ്രസ്തുത അധ്യായത്തിന്റെ ഓഡിയോയും തുറന്നുവരും. ഖുര്‍ആന്‍ ലളിത സാരം ഓഡിയോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും സൈറ്റില്‍ ലഭ്യമാക്കിയിട്ടില്ല. easywaytoquran.blogspot.in എന്ന ബ്ലോഗ് ഖുര്‍ആന്‍ പഠനത്തിന് സഹായകമാണ്.

മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ ഖുര്‍ആന്‍ സൈറ്റും സോഫ്ട് വെയറും എം.പി.ത്രിയും ഹുദാ ഇന്‍ഫോ(hudainfo.com) യുടെതായിരുന്നു.  തെരഞ്ഞെടുത്ത 3000ല്‍ പരം ഹദീസുകള്‍ക്കായി മലയാളത്തില്‍ പ്രത്യേകം വിഭാഗവും സൈറ്റിലുണ്ട്. മുഹമ്മദ് അമാനിമൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ സോഫ്ട് വെയര്‍ പതിപ്പും ഇമാം റാസിയുടെ തഫ്‌സീറുല്‍ കബീറിന്റെ മലയാളം സോഫ്ട് വെയര്‍ പതിപ്പും ഓഡിയോ പതിപ്പും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും നെറ്റില്‍ ലഭ്യമല്ല.  തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം സോഫ്ട് വെയറും വെബ്‌സൈറ്റും ഈ മേഖലയിലെ ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു. (thafheem.net) തഫ്ഹീമുല്‍ ഖുര്‍ആനിന്റെ പൂര്‍ണ്ണരൂപത്തോടൊപ്പം തന്നെ വാക്കര്‍ഥങ്ങളും ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണങ്ങളും അനുബന്ധകുറിപ്പുകളും ഓഡിയോ-വീഡിയോ-ചിത്രങ്ങളും ഇതില്‍ ശ്രദ്ധേയമായിരുന്നു. lalithasaram.net, malayalamquran.com എന്നിങ്ങിനെയുള്ള മലയാള ഖുര്‍ആന്‍ സൈറ്റുകളുണ്ട്. ആന്‍ഡ്രോയ്ഡ് ഖുര്‍ആന്‍ എന്ന ആപ്ലിക്കേഷനിലും ഈ രണ്ട് ഖുര്‍ആന്‍ പരിഭാഷകളിലൊന്ന് സെറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്.

തഫ്ഹീം സോഫ്ട് വെയറില്‍ തഫ്ഹീമിലെയും ഖുര്‍ആനിലെയും വിഷയങ്ങള്‍ പ്രത്യേകം തെരയാനുള്ള സൗകര്യമുണ്ട്. ഖുര്‍ആനിലെ വിഷയങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനായി ആരംഭിച്ച സൈറ്റാണ് malayalamquransearch.com. തെരഞ്ഞെടുത്ത ഹദീസുകളും ഇതില്‍ കൊടുത്തിട്ടുണ്ട്. കൂടാതെ ഇമാം നവവിയുടെ രീയളുസ്സ്വാലിഹീന്‍ മലയാളം പരിഭാഷയും ഇതില്‍ കാണാം. വിഷയാധിഷ്ടിധമായി ക്രമീകരിച്ച ആയത്തുകളില്‍ നിന്ന് നേരിട്ട് തഫ്ഹീം വിശദീകരത്തിലേക്കുള്ള ആക്‌സസും ലഭിക്കുന്നു.

ഇസ്ലാമിക പ്രബോധന സൈററുകളില്‍ ഒന്നാണ് നേരത്തെ ആരംഭിച്ച നിച്ച് ഓഫ് ട്രൂത്ത് ഡോട്ട് ഓര്‍ഗ്. (nicheoftruth.org). മുഹമ്മദ് നബിയെ പരിചയപ്പെടുത്താനായി muhammadnabi.info എന്ന സൈറ്റും ഉണ്ട്. ്ഡയലോഗ് സെന്റര്‍ കേരളയുടെ സൈറ്റാണ് islammalayalam.net. ഇസ്ലാമിക അടിത്തറകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം ഇരുപതോളം ഈ ബുക്‌സും സൈറ്റില്‍ ലഭ്യമാണ്. malayalam.feelislam.com, zamzammedia.nte തുടങ്ങിയ സൈറ്റുകളും കാണാം.

മലയാളം വീഡിയോ പോര്‍ട്ടലുകളില്‍ ശ്രദ്ധേയമായ സ്ഥാപനമാണ് സകീന്‍ ടി.വി.(zakeen.in) സ്വന്തമായി സ്റ്റുഡിയോവര്‍ക്കും എഡിറ്റിങും നിര്‍വ്വഹിച്ച് പ്രത്യേകം ചെയ്യുന്ന വീഡിയോകളാണ് ഈ ഓണ്‍ലൈ ടിവിയിലുള്ളത്. പ്രമുഖ സ്‌കോളേഴ്‌സുമായുള്ള സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ഷോട്ട് ഫിലിമുകള്‍ എന്നിവ സൈറ്റില്‍ കാണാം. ഡി ഫോര്‍ മീഡിയയുടെ യൂടൂബ് ചാനലില്‍(youtube.com/d4mediaonline) ആയിരത്തോളം പ്രഭാഷണങ്ങളുണ്ട്. jumakhutba.in, fridayspeech.com, fridaykhutba.com മുതലായവ ഖുതുബ വീഡിയോ സൈറ്റുകളാണ്.

പ്രവാസികള്‍ തുടക്കം കുറിച്ച മലയാളം ഓണ്‍ലൈന്‍ റേഡിയോ സൈറ്റുകള്‍ മറ്റൊരു മേഖലയാണ്. alislahradio.com, dawavoice.com, sunnionlineclass.com, sunniglobalvoice.com തുടങ്ങിയ മുഴസമയ ഓഡിയോ സൈറ്റുകളും കാണാം. ബൈലക്‌സ് മെസ്സഞ്ചര്‍ വഴിയും ഓഡിയോ പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ മുതലായവ നടന്നു കൊണ്ടിരിക്കുന്നു.

പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സൈറ്റുകളുണ്ട്. എന്നാല്‍ പണ്ഡിതന്മാരുടെ വ്യക്തിപരമായ പേരിലുള്ള സൈറ്റുകള്‍ പൊതുവെ അറബ് ലോകത്ത് കാണാമെങ്കിലും മലയാളത്തില്‍ വ്യാപകമല്ല. ഒരു പണ്ഡിതന്റെ രചനകള്‍ ഒരു സൈറ്റില്‍ സമാഹരിക്കപ്പെടുകയെന്നത് മോശമായി കാണേണ്ട കാര്യമില്ല.

മുസ്ലിം ആനുകാലികങ്ങളുടെ ഇ-പതിപ്പുകളാണ് മറ്റൊരു മേഖല. സ്‌നേഹസംവാദം മാസികയുടെ ഈ പതിപ്പികള്‍ തുടക്കം മുതല്‍ തന്നെ പി.ഡി.എഫ് പതിപ്പ് ലഭ്യമായിരുന്നു. 2007 ജനുവരി മുതലുള്ള പ്രബോധനം വാരികയും prabodhanam.net എന്ന സൈറ്റിലുണ്ട്്. കൂടാതെ വിവിധ കാലങ്ങളില്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ പതിപ്പികളുംലഭ്യമാണ്. shababweekly.net sathyadhara.com, risalaonline.com, islahmonthly.com, samvadammonthly.com, aramamonline.net, malarvadi.net, bodhanam.net, thejasnews.com, thelicham.com, esalsabeel.com, islamicdocs.com, malayalamfathwa.com മുതലായവ ഓണ്‍ലൈന്‍ ഇ-പത്രങ്ങളാണ്.

സംഘടനാതലത്തില്‍ ഔദ്വേഗികമായി കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന വെബ് സൈറ്റ് കേരളത്തില്‍ കുറവാണ്. ജമാഅത്തെ ഇസ്ലാമി കേരളയുടെ jihkerala.org എന്ന സൈറ്റ് ഇതിനകം ശ്രദ്ധേയമാ സൈറ്റാണ്. samastha.info ആണ് മറ്റൊരു സംഘടനാ സൈറ്റ്. solidarityym.org, siokerala.org, giokerala.org, ismkerala.org തുടങ്ങിയവയും അതത് സംഘടനകളുടെ ഔദ്വേഗിക സൈറ്റുകളാണ്.

മലയാളത്തില്‍ ഇസ്ലാമിക വിജ്ഞാനകോശം ഇനിയും വരാത്തത് ഈ മേഖലയിലെ വലിയ പോരായ്മയായി അവശേഷിക്കുന്നു. സോഫ്ട വെയര്‍ പതിപ്പും ഈ രംഗത്ത് ഉണ്ടായിട്ടില്ല. അതു പോലെ ഇതുവരെ മലയാളം സൈബര്‍ ലോകത്ത് എത്താത്ത മറ്റൊരു മേഖലയാണ് നിഘണ്ടു. ഒട്ടനേകം നിഘണ്ടുകള്‍ മലയാളത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നുവെങ്കിലും അറബി-മലയാളം നിഘണ്ടുകളുടെ സോഫ്ട് വെയറോ വെബ് പേജോ ഇപ്പോഴും ലഭ്യമായിട്ടില്ല.

മലയാള ഇസ്ലാമിക സാഹിത്യ വൃന്തം ലോക തലത്തില്‍ തന്നെ മാതൃകയാണ്. മൗലികമായ ഒട്ടേറെ ഗവേഷണങ്ങളും രചനകളും ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയുടെ ഇംഗ്ലീഷ് പതിപ്പുകളിലേക്കോ അത്തരം കൃതികള്‍ ഓണ്‍ലൈന്‍ വഴി യാതൊരു ലോകസമൂഹത്തിന് മുന്നില്‍ തുറന്നു വെക്കുവാനോ സാധിച്ചിട്ടില്ല. വളരെ പരിമിതമായ കോപ്പികളില്‍ പുറത്തിറങ്ങുന്ന മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യമേഖല പലപ്പോഴും പുനപ്രസിദ്ധീകരണത്തിന് പോലും സാധ്യമാവാതെ അസ്തമിച്ചു പോവുകയോ കെട്ടിക്കിടക്കുകയോ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഡിജിറ്റൈസ് കോപ്പി ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ ലോകത്തിന് സമര്‍പ്പിക്കാതെ വക്കുകയാണ്.

വിക്കിപീഡിയയുടെ ഒരു പ്രധാന സംരഭങ്ങളിലൊന്നാണ് വിക്കി ഗ്രന്ഥശാല.(ml.wikisource.org) സ്വതന്ത്രമായി ഗ്രന്ഥങ്ങള്‍ ചേര്‍ക്കാനാവുന്ന ഈ സൈറ്റില്‍ പകര്‍പ്പവകാശം തീര്‍ന്ന ക്ലാസിക് കൃതികളും പകര്‍പ്പവകാശം ഉപേക്ഷിച്ച് പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങളും സൗജന്യമായി ലോകത്തിന് സമര്‍പ്പിക്കാവുന്നതാണ്. മലയാളം വിക്കി ബുക്‌സില്‍ നിലവില്‍ വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷയും മാലകളും മാത്രമാണ് ഇസ്ലാമുമായി ബന്ധപ്പെട്ട ഭാഗത്തിലുള്ളത്. പകര്‍പ്പവകാശ കാലാവധി തീര്‍ന്ന മലയാള ഗ്രന്ഥങ്ങള്‍ ഇതിലേക്ക് ചേര്‍ക്കുവാനുള്ള കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

മലയാളത്തിലുള്ള ഇസ്ലാമിക് ഗെയിമുകള്‍, ഫ്‌ലാഷ് മൂവികള്‍, ആപ്ലിക്കേഷനുകള്‍ ഇതൊന്നും ഇനിയും ഉണ്ടായിട്ട് വേണം. ഐ.ടി.രംഗത്തെ ഇടപെടലിനായി നിര്‍മ്മിക്കപ്പെട്ട ഡിഫോര്‍ മീഡിയ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. എന്നാല്‍ ഇത്തരം മേഖലയില്‍ കേരളത്തിലെ സംഘടനാതലത്തില്‍ തന്നെ മുന്‍കൈ എടുത്തുകൊണ്ടുള്ള സംരംഭങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. നിലവിലുള്ള സംവിധാനങ്ങള്‍ തന്നെ ആരെങ്കിലും വ്യക്തിപരമായി മുന്‍ കൈ എടുത്തു കൊണ്ടുള്ളതാണ്. അതു കൊണ്ട് അവക്കൊന്നും ഔദ്വേഗിക സ്വഭാവം ഇല്ലതാനും. ഇത്തരം ക്രിയാത്മക മേഖലകള്‍ക്കും ഊര്‍ജ്ജം ചിലവഴിക്കാന്‍ സംഘടനകള്‍ തയ്യാറാവേണ്ടതുണ്ട്.

(പ്രബോധനം വാരിക 20.09.2011 ന് പ്രസിദ്ധീകരിച്ച കവർ സ്റ്റോറി)