Quiz1 ഇന്ത്യയുടെ പൌര/പൌരന്‍ പദവി വഹിക്കുന്ന വ്യക്തിയാണ് പ്രസിഡന്റ്. ആദ്യ ഇന്ത്യന്‍ വനിതാ പ്രസിഡന്റ്
- പ്രതിഭാ പാട്ടീല്‍
2 കേരള സംസ്ഥാനത്തെ പ്രഥമ വനിതാ ഗവര്‍ണര്‍ ജോതി വെങ്കിടാചലം ആണ്. എന്നാല്‍ പ്രഥമ വനിതാ വൈസ് ചാന്‍സിലര്‍?
- പ്രൊ. ജാന്‍സി ജയിംസ്
3 പല രാജ്യങ്ങളിലും വനിതകള്‍ക്കിന്നും വോട്ടവകാശമില്ല. വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യ രാജ്യം?
-യു.എസ്.എ
4 പുതിയ യുഗം ഐ.ടിയുടെയാണ്. ഈജിപ്തിലെ ഇന്റര്‍നെറ്റ് യുവതയായിരുന്നു വിപ്ളവത്തിന് തുടക്കമിട്ടത്. ഇതില്‍ ശ്രദ്ധേയമായ ഒരു സ്തീയായിരുന്നു തവക്കുല്‍ കഖ്തമാന്‍. തുണീഷ്യയില്‍ ആരംഭിച്ച ഈ ബഹുജന പ്രക്ഷോഭത്തിന് ഒരു ഓമനപ്പേരുണ്ട് എന്താണത്?
- ജാസ്മീന്‍ റവല്യൂഷന്‍ (മുല്ലപ്പൂ വിപ്ളവം)
5 അവിശ്വാസികള്‍ക്ക് മാതൃകയായും  വിശ്വാസികള്‍ക്ക് മാതൃകയായൂം ഖുര്‍ആന്‍ രണ്ട് വീതം സ്ത്രീകളെ ഉദാഹരിക്കുന്നു. ലൂത്ത്- നോഹ പ്രവാചകന്മാരുടെ ഭാര്യമാരാണ് അവരില്‍ അവശ്വാസികളുടെ മാതൃ ക. വിശ്വാസികള്‍ക്കാ മാതൃകയായവതരിപ്പിക്കുന്ന സ്ത്രീയില്‍ ഒന്ന് മര്‍യമാണ് മറ്റേ സ്ത്രീയേത്?
- ഫറോവയുടെ പത്നി
6 ശിരോവസ്ത്രം ഒഴിവാക്കിയിട്ട് ഒരു എംപി സ്ഥാനം തനിക്ക് വേണ്ടെന്ന് പ്രഖ്യാപിച്ച് സത്യപ്രതിജ്ഞയില്‍ നിന്നും ഇറങ്ങിപ്പോയ തുര്‍ക്കി വനിത?
- മര്‍വാകവാഷി
7 ബഹുഭാര്യത്വം നിയമം നിരോധിച്ച ഏക അറബ് രാഷ്ട്രം?
- തുണീഷ്യ
8 സ്ത്രീ പ്രതിനിധികള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതലുള്ള ലോകത്തിലെ ഏക പാര്‍ലമെന്റ്?
- റുവോണ്ട
9 ഖുര്‍ആനില്‍ പേര് പറഞ്ഞ ഏക വനിത?
- മര്‍യം
10 "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ മറ്റുള്ളവരെയും സ്നേഹിക്കൂ'' എന്ന് കൊത്തിവെച്ചിരിക്കുന്നത് ആരുടെ ശവക്കല്ലറയിലാണ്? ക്ളൂ -പാവങ്ങളുടെ അമ്മ എന്നും ഇവരറിയപ്പെടുന്നു
- മതര്‍തരേസ
11 'ഠശാല ീള കിറശമ' ദിനപത്രത്തിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററും പ്രശസ്ത ഭക്ഷ്യ നിരൂപകയുമായ ഒരു വനിത മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആര്?
- സബീന സയ്കിയ
12 ഇന്ത്യയിലെ ആദ്യ വനിതാ സര്‍വ്വകലാശാല?
- മുംബൈ
13 പ്രവാചകന്‍ പറഞ്ഞതനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവുമധികം കടപ്പെട്ടത്  ആരോടാണ്?
- മാതാവിനോട്
14 സ്ത്രീകള്‍ നടത്തിയ കേരളത്തിലെ ആദ്യ പ്രസിദ്ധീകരണം?
- ശാരദ (1904)
15 ഈയടുത്ത് ട്രെയിന്‍ യാത്രയ്ക്കിടയില്‍ മാനവും മേനിയും ചവിട്ടിയരക്കപ്പെട്ട ക്രൂരമായ മരണത്തിലേക്ക് കടന്ന പെണ്‍കുട്ടി?
ണ്ണ സൌമ്യ
16 ഞാന്‍ നേപ്പാള്‍ സിനിമാ ലോകത്തെ ഗ്ളാമര്‍ താരമായിരുന്നു. ഒട്ടേറെ വിവാദങ്ങള്‍ക്കും ഞാന്‍ പാത്രമായിട്ടു ണ്ട്. ഒരിക്കല്‍ ഒരു കാമുകന്‍ എന്നെ കൈ വെടിഞ്ഞതിനാല്‍ ഞാനാത്മഹത്യക്ക് ശ്രമിക്കുക വരെ ചെയ്തു. പിന്നീട് ഞാന്‍ നാട് വിട്ടു. പഠനവും അന്വേഷണവും തുടര്‍ന്നു ഒടുവിലിങ്ങനെ പ്രഖ്യാപിച്ചു: ഇനി ആ പേരി ലെന്നെ വിളിക്കരുത്. ഞാനിന്ന് അംന ഫാറൂഖിയാണ്. എന്തായിരുന്നു ആ പേര്?
17 ഈ എംബ്ളം ഏത് സംവിധാനത്തെയാണ് സൂചിപ്പിക്കുന്നത്.
- കേരളാ വനിതാ കമ്മീഷന്‍. (ചെയര്‍ പേഴ്സണ്‍- ശ്രീദേവി)
18. സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി?
- ജസ്റിസ് ഫാത്തിമാ ബീവി
19. ലോക സിനിമാ ചരിത്രത്തിലെ അത്ഭുതമായിരുന്നു ജെയിംസ് കാമറുണിന്റെ അവതാര്‍. എന്നാല്‍ അദ്ദേഹത്തെ ഓസ്കാറില്‍ തോല്പിച്ചത് അദ്ദേഹത്തിന്റെ മുന്‍ ‘ഭാര്യതന്നെയായിരുന്നു. ആദ്യമായി മികച്ച സംവിധായികയ്ക്കുള്ള ഓസ്കാര്‍ നേടിയ ഈ വനിത?
- കാതറിന്‍ ബിഗലോ
20. ഇറാന്‍ വനിതയായ ഷിറിന്‍ ഇബാദിക്ക് ഏത് നോബല്‍ പ്രൈസ് ആണ് ലഭിച്ചത്
- സാഹിത്യം

കാഴ്ചവട്ടം
1. ബീബി കാ മഖ്ബറ
2 അരുന്ധതി റോയ്
- ബുക്കര്‍ പ്രൈസ് ലഭിച്ച ആദ്യ ഇന്ത്യന്‍ വനിത
- കോട്ടയത്തെ അയ്മനം ഗ്രാമത്തെ തന്റെ കൃതിയിലൂടെ ലോകത്ത് എത്തിച്ച വനിത
3.വി.എസ്, കരുണാകരന്‍
4 യിവോണ്‍ റെഡ്ലി
- പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക കുരുക്കഴിക്കാം
- ബ്രിട്ടീഷ് പത്രപ്രവര്‍ത്തക
5 ശാന്താ ദേവി
- സനിമാരംഗത്ത് സജീവമായിരുന്ന കോഴിക്കോട്ടുകാരി
- വാര്‍ദ്ദക്യ കാലത്ത് വൃദ്ധസദനത്തില്‍
കുരുക്കഴിക്കാം
- ഒരു ക്ളോക്കിലെ സമയം 4 മണിയാണ്. എന്നാല്‍ കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം എന്തായിരിക്കും?
A 8 മണി
- എൃമിരല 123456 എന്നും ഘീിറീി 78984 എന്നും പ്രത്യേക രീതിയില്‍ എഴുതുന്നു. ഇമിമറമ ഇതേ രീതിയില്‍ എഴുതുന്നതെങ്ങനെ?
A 534393
- ഒരു ക്ളാസിലെ 4 കുട്ടികള്‍ ബെഞ്ചില്‍ ഇരിക്കുന്നു. നിഷ ജാസ്മിന്റെ ഇടതുവശത്തും ദീപ്തി യുടെ വലതുവശത്തുമാണ്. സ്റെല്ലയുടെ ഇടതുവശത്താണ് ദീപ്തി. ആരാണ് ഏറ്റവും ഇടതുവശത്തിരിക്കുന്നത്?
A ദീപ്തി
- ഇന്ന് മാര്‍ച്ച് 2 ബുധനാഴ്ച. കഴിഞ്ഞ മാസം അഥവാ ഫെബ്രുവരി 2 ഏത് ദിവസമായിരുന്നു?
A ബുധന്‍ തന്നെ. (ഫെബ്രുവരി 29 ഇല്ലാത്ത വര്‍ഷങ്ങളിലെല്ലാം ഫെബ്രുവരരി, മാര്‍ച്ച്, നവംബര്‍ എന്നീ മാസങ്ങള്‍ക്ക് ഒരേ കലണ്ടറാവും)
- ഒരു രാജ്യത്തെ രാജകുമാരിയെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. ഒരു കൊട്ടാരത്തില്‍ താമസിപ്പിച്ചു. ആ കൊട്ടാരത്തിന് 10 കവാടങ്ങളുണ്ട്. ആ കവാടത്തിനെല്ലാം കാവല്‍ക്കാരുണ്ട്. ആദ്യ കവാടത്തിനടുത്ത് ഒരു പെട്ടിയില്‍ കുറെ രത്നങ്ങളുണ്ട്. അതില്‍ നിന്ന് എടുത്തതിന്റെ പകുതി ആദ്യത്തെ കാവല്‍ക്കാരനു കൊടുക്കും. അയാള്‍ ഒന്ന് തിരിച്ച് കൊടുക്കും. ഇത് ആവര്‍ത്തിക്കും. അവസാനം പുറത്ത് കടക്കുമ്പോള്‍ 2 എണ്ണം ബാക്കിയുണ്ടായാല്‍ രാജകുമാരിയെ രക്ഷിക്കാം. എങ്കില്‍ എത്ര രത്നങ്ങള്‍ എടുക്കണം?
A 2

സമര പോരാട്ടങ്ങളും വനിതകളും
നര്‍മ്മദ- മേധാപഠ്കര്‍
മണിപ്പൂര്‍-ഇറോം ഷര്‍മ്മിള
പ്ളാച്ചിമട-മയിലമ്മ
ചെങ്ങറ- സലീന പ്രക്കാനം
മുത്തങ്ങ-സി.കെ ജാനു