പ്രതിഷേധ ചത്വരത്തിലെ റമദാൻ - ഒരു ആസ്വാദനം




ഈ വർഷത്തെ നോമ്പിലെ മറക്കാനാവാത്ത അനുഭവമാവും ഇന്നലത്തെ മറൈൻ ഡ്രൈവിലെ ദിനരാത്രം. ഇരുപത്തൊന്ന് മണിക്കൂർ നീണ്ടുനിന്ന പ്രൊട്ടക്ട് സ്ക്വയറിന് മാനങ്ങളേറെയായിരുന്നു. 
ഈജിപ്തിലെ ജനാധിപത്യ ഭരണകൂടത്തിനെതിരെ നടന്ന പട്ടാള അട്ടിമറിക്കെതിരെ പരിശുദ്ധ റമദാനിൽ ഈജിപ്തിലെ റാബിയ്യ അദവിയ്യയിൽ ജനാധിപത്യം പുനസ്ഥാപിക്കാനായുള്ള എഴുന്നേൽപ്പിൽ കൂടെ എഴുന്നേൽറ്റ് നിന്ന് അവർക്ക് ഐക്യദാർഢ്യം വിളിക്കാനായിരുന്നു കേരളത്തിൽ പ്രതിഷേധ ചത്വരം തീർത്തത്.  


പ്രഭാഷണങ്ങൾ, ഐക്യദാർഢ്യങ്ങൾ, മുദ്രാവാക്യങ്ങൾ, പ്രാർഥനകൾ, നമസ്കാരങ്ങൾ, ബാങ്ക് വിളകൾ, കവിതകൾ, ഗാനങ്ങൾ, ഖുനൂത്,തറാവീഹ്, ഇഫ്താർ, ഉറക്കം, ഉണർച്ച, ഉറക്കമൊഴിക്കൽ, പേമാരി, നസീഹത്ത്...ആത്മീയതയും രാഷ്ട്രീയവും സർഗാത്മകതയും ഒരുമിച്ച് വിളബരം ചെയ്യുന്ന അപൂർവ്വ സംഗമായിരുന്നു ജമാഅത്തെ ഇസ്ലാമി തീർത്ത പ്രതിഷേധ ചത്വരം.

ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്ത് നിന്നും ലോകത്തിലെ ഏറ്റവും ക്രൂരമായ ജനാധിപത്യ  ധ്വംസനത്തിനെതിരെയുള്ള അടങ്ങാത്ത പ്രതിഷേധ ജ്വാലയുടെ പ്രവാഹമായിരുന്നു ഇന്ത്യയിലെ പ്രതിഷേധ ചത്വരം.
മതേരത്വത്തിന്റെ ജനാധിപത്യത്തിന്റെ പേരിൽ ഊറ്റം നടിക്കുകയും സ്വയം വക്താക്കളായി അവരോധിക്കുകയും ചെയ്യുന്ന കപട മതേതര-ജനാധിപത്യ വാദികകളെ തുറന്നു കാട്ടലുമായിരുന്നു കേരളത്തിലെ  പ്രതിഷേധ ചത്വരം.
ജനാധിപത്യവും മതേരത്വവും ശരിയാവണമെങ്കിൽ അത് ഇസ്ലാമിക വിരുദ്ധമാവണമെന്നും ഇസ്ലാമാണ് മറുപക്ഷമെങ്കിൽ മതേതരവും ജനാധിപത്യവും ആവശ്യമില്ലെന്നുമുള്ള വാർപ്പു പൊതുബോധത്തിൽ ഉറച്ചു പോയവർക്കുള്ള താക്കീതായിരുന്നു കൊച്ചിയിലെ പ്രതിഷേധ ചത്വരം
ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വക്താക്കളും പ്രതിസ്ഥാനത്ത് നിർത്തപ്പെടുമ്പോൾ സങ്കടനാ സങ്കുചിതത്വത്തിന്റെ കടന്നൽ കൂടികളിൽ പെട്ട് ഇസ്ലാമിനെ തന്നെ മറക്കുന്ന മുസ്ലിം സംഘടന വക്താക്കളെ നേര് പറയിപ്പിക്കുകയായിരുന്നു മറൈൻ ഡ്രൈവിലെ പ്രതിഷേധ ചത്വരം.

ഇസ്ലാമും രാഷ്ട്രീയ ഇസ്ലാമും തൊട്ടുകൂടാതെ മാറ്റി നിർത്തപ്പെടണമെന്നും രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കളം കരുതിയിരിക്കണമെന്നും മീഡിയകൾ സദാ സമൂഹത്തെ ജാഗ്രതയിലാക്കുന്നുവെങ്കിലും അതിനെ മറികടന്നെത്തിയ നാനാതുറകളിലുള്ള മനുഷ്യസ്നേഹികളുംടെയും ജനാധിപ്ത്യ സ്നേഹികളുടെയും അപൂർവ്വ സംഗമമായിരുന്നു ഊ പ്രതിഷേ ചത്വരം.

പ്രതിഷേധ ചത്വരത്തിനെതിരെ തുടക്കത്തിൽ ഉയർന്നു വന്ന എല്ലാ വിമർശനങ്ങൾക്ക് ക്ഷണിക്കപ്പെട്ട ഓരോ അഥിതിയും കൃത്യമായ മറുപടി നൽകുകയായിരുന്നു. എം.ഐ. ഷാനവാസിന്റെ മറുപടി ഇങ്ങിനെയായിരുന്നു.
അങ്ങ് ഈജപ്തിൽ കിടക്കുന്നവർക്ക് ഇവിടെ നിന്ന് നിങ്ങളെന്തിന്....എന്ന രീതിയിൽ വിമർശിക്കുന്നവരുണ്ടാവാം. അവരോട് പറയാനുള്ള ഇസ്ലാം ആഗോളമാനവികത എന്നർഥത്തിലാണ് കാര്യങ്ങളെ കാണുന്നത്. ഹജ്ജ് എന്തിന് അവിടെ പോയി ചെയ്യുന്നു എന്നും ചോദിക്കാം. അത് ഇവിടെ വലിയ ഒരു പള്ളിയിൽ വെച്ചങ്ങ് നിർവഹിച്ചാൽ ശരിയല്ലാതാവുന്നത് അതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


ഈ പോരാട്ടം വിജയിക്കും....വിജയിക്കും.....വിജയിക്കും.....99മത് വയസ്സിലും പ്രതിഷേധ ചത്വരത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ജസ്റ്റിസ്. വി.ആർ കൃഷ്ണയ്യർ വേദിയിലേക്ക് വന്നത് എല്ലാവരെയും ആവേശഭരിതരാക്കി. ഈ ആവേശത്തെ അമീറിന്റെ നന്ദിവാക്കുകളിൽ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. 


ഡോ. അബ്ദുൽ മജീദ് സ്വലാഹി
മുജാഹിദ് ഔദ്വേഗിക വിഭാഗം ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് എ.ഐ. മജീദ് സ്വലാഹി പരിപാടിക്ക് എത്തുകയും വിപ്ലവകരമായ ആവേശ പ്രഭാഷണത്തിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് അഭിവാദ്യമർപ്പിക്കുകയും ഇഖ്വാനിന്റെ പ്രസക്തിയും മുർസിയുടെ പ്രഭാവവും പ്രഖ്യാപിച്ചതുമാണ് എനിക്ക്  ശ്രദ്ധേയമായി തോന്നിയ ഒരു പ്രഭാഷണം. അറബ് വസന്തം തുടക്കം മുതൽ വിമർശിച്ച് അറബ് ലോകത്ത് കലാപം വിതക്കുന്നവർ എന്ന് അൽമനാറിലും, വിചിന്തനത്തിലും ചന്ദ്രികയിലും ലേഖനങ്ങൾ എഴുതിയ മുജാഹിദ് വിഭാഗത്തിൽ നിന്നും ലീഗിൽ നിന്നും ഉള്ള ആഗോളവക്താവിന്റെ നിലപാട് മാറ്റത്തിന്റെ വിളംബരത്തിന് സാക്ഷി.ാവുക കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ നിലപാടിന്റെ രസങ്ങളെ കുറിച്ച് ദാവൂദ് സാഹിബിന്റെ പുസ്തകത്തിലും പറയുന്നുണ്ട്. 

ഡോ. അബ്ദുസ്സലാം വാണിയമ്പലത്തിന്റെ പ്രഭാഷണത്തിൽ നിന്ന്:
"ഇഅ്തികാഫ് റമദാനിൽ സുന്നത്താണ്. എന്നാൽ ഇപ്പോൾ വിപ്ലവത്തിന്റെ പാതയിലിറങ്ങൽ ഫർദ് ഐനാണ്. " ഈജിപ്തിലെ സലഫി പണ്ഡിതന്മാർ പോലും ഈ നിലപാടിലേക്ക് വന്ന് റമദാനിന്റെ അവസാന നാളുകൾ തെരുവിലേക്കിറങ്ങുകയാണ്. ഇസ്ലാമിക ചരിത്രത്തിലെക്കാലത്തും ബദർ, മക്കാവിജയം തുടങ്ങിയ പല പോരാട്ടങ്ങളും നടന്നത് റമദാനിലായിരുന്നു. അഥവാ അതിന്റെ ആസുത്രണവും അതിന്റെ അനന്തര പ്രവർത്തനങ്ങളും നിർവഹിച്ചത് ഇഅ്തികാഫിൽ നിന്നും മാറി നിന്നുകൊണ്ടായിരുന്നു എന്നു ചരിത്രം. 

ഇടക്കുള്ള കവിതാലാപനങ്ങളും മുദ്രാവാക്യം വിളികളും സദസ്സിൽ നിറയെ പ്ലക്കാഡുകൾ പിടിച്ചുള്ള ഇരുത്തവും ശ്രദ്ധേയമാക്കി. ഹാശിം രിഫാഇയുടെ അബതാഹ് കവിത ശരീഫ് കൊച്ചിൻ പാടി. സലാഹുദ്ദീൻ ഫർഖാദിയുടെ അറബി-ഇംഗ്ലീഷ്-മലയാളം വിപ്ലവ കവിതയും വൈ. ഇർശാദിന്റെ കവിതയും ശ്രദ്ധേയമായി. 

റമദാനിന്റെ ചൈതന്യത്തിൽ ഈ സമരം തീർത്തതിനെ സെബാസ്റ്റ്യൻ പോൾ പ്രത്യേകം പരാമർശിച്ചു. രാമായണത്തിന്റെയും ഖുർആനിന്റെയും അവതരണമാസത്തിൽ ഈ സമരത്തിന്റെ പ്രസക്തിയാണ് വിശ്വഭദ്രാനന്ദ വിവരിച്ചത്. അമീറിനൊപ്പമിരുന്നു അദ്ദേഹവും ഇഫ്താറിൽ പങ്കെടുത്തു. ശേഷം മഗ്രിബ് നമസ്കാരം സ്റ്റേജിൽനിന്നുകൊണ്ട് ആദ്യാവസാനം അദ്ദേഹം വീക്ഷിക്കുകയായിരുന്നു.
എം.ഐ. അബ്ദുൽ അസീസ് സാഹിബിന്റെയും ഇൽയാസ് മൗലവിയുടെയും ക്ലാസുകൾ സമരത്തിന്റെ ആത്മീയതലങ്ങളെ കുറിച്ചു ജിഹാദിന്റെ പ്രാധാന്യത്തെ കുറിച്ചു മായിരുന്നു. ഈ വ്യക്തിപമമായി ഈ പരിപാടിയിൽ എനിക്ക് ആവേശം തന്നെ അനേകം ഘടകങ്ങളുണ്ടായിരുന്നു. പരിപാടിയുടെ ലൈവ് ബ്ലോഗിങ് ആബിദിനൊപ്പം ഉച്ച മുതൽ നിർവ്വഹിക്കാനായി.ഡി ഫോറിലെ അനീസും കൂടെയുണ്ടായി. ഓരോ പ്രഭാഷണവും ചെവിയോർത്ത് ലൈവ് റിപ്പോർട്ടിങ് നടത്തിയത് സാധാരണ നമ്മൾ നിർവഹിക്കാത്ത (ബി.ബി.സി, അൽ ജസീറ ചെയ്തുകൊണ്ടിരിക്കുന്ന) ഒരു പരീക്ഷണമായിരുന്നു. ഡിസോഷ്യൽ നെറ്റ് വർക്ക് പരിപാടിയെ ലൈവാക്കി മാറ്റുന്നതിൽ ഒരു പരിധി വരെ വിജയിച്ചു.
തറാവീഹും വിത്റും ആയിരുന്നു എടുത്തു പറയേണ്ട ഒന്ന്. ഇഖ്വാൻിന്റെ വക്താവ് തറാവീഹിന് നേതൃത്വം കൊടുത്തത് ആവേശകരമായി. മനസ്സിൽ പതിഞ്ഞു കയറുന്ന ഖുർആൻ പാരായണം തറാവീഹിന്റെ ആനന്ദദായകമാക്കി. ശേഷം വിത്റിൽ സലാം വാണിയമ്പലം നടത്തിൽ സുദീർഘമായ ഖുനൂത് കണ്ണുനിറപ്പിക്കുന്നതായിരുന്നു. അരമണിക്കൂറായിരുന്നു വിത്റിന്റെ ദൈർഘ്യം.

സുബ്ഹിക്ക് ശേഷമുള്ള അമീറിന്റെ ഒരു മണിക്കൂർ നീണ്ട പ്രൗഢമായ പ്രഭാഷണത്തോടെയായിരുന്നു സമാപിച്ചത്. കേവലം നാല് ദിവസം മുമ്പ് ശാകിർ സാഹിബിൽ നിന്നും ശിഹാബ് പൂക്കോട്ടൂരിൽ നിന്നും ചില പോസ്റ്റുകളായാണ് ഈ പരിപാടിയെ സോഷ്യൽ നെറ്റ് വർക്കുകളിലേക്കെത്തിച്ചത്. പരിപാടിക്ക് രണ്ട് ദിവസം മുമ്പ് നടന്ന ചെറിയൊരു പത്രസമ്മേളനത്തിലൂടെ ഔദ്വേഗിക അറിയിപ്പ്. പ്രവർത്തകർ പോലും അറിയേണ്ട വിധം പരിപാടി അറിഞ്ഞിട്ടില്ല. ഒരു അങ്ങിനെയൊരു നിർദ്ദേശം പോവാതെ തന്നെ ഒരുക്കിയ സജ്ജീകരണത്തെ വലിയ തോതിൽ ബാധിക്കാത്ത സദസ്സാണ് ഉണ്ടായിരുന്നത്. 3000 ലധികം ആളുകൾ പങ്കെടുത്ത പരിപാടി മലായാള മീഡിയകളൊന്നും കാര്യമായ കവറേജ് കൊടുത്തില്ല.
അൽജസീറയുടെ അറബി ബുള്ളറ്റിനിൽ ഇന്നലെ വൈകുന്നേരം തന്നെ പരിപാടിയെ കുറിച്ച് വാർത്ത വന്നു. രാത്രി 1.30 പ്രക്ഷേപണം നടത്തി. സലാം സാഹിബ് ഇക്കാര്യം അറിയിച്ചത് തക്ബീർ മുഴക്കിയാണ് സദസ്സ് എതിരേറ്റത്.

ഇഫ്താറിന് ഒരു കാരക്കയും സമൂസയും 6 പത്തിരിയും ബീഫും കട്ടനും. അത്താഴത്തിന് ചോറും ചപ്പാത്തിയും . പിന്നെ ഒന്നാന്തരം ജീരകക്കഞ്ഞിയും. പരിപാടി കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത് എന്തു കൊണ്ട് പ്രതിഷേധവും സമരമെല്ലാം ഇല്ലെങ്കിലും റമദാനിലെ അവസാനത്തെ പത്തിലല്ലാത്ത സമയത്ത് ഇങ്ങിനെയൊക്കെ ഒന്നു കൂടാല്ലോ.

രാത്രിയിലെ പങ്കാളിത്തം പകലിനേക്കാളും കുറവാകും എന്ന നേതൃത്വത്തിന്റെ പ്രതീക്ഷക്ക് വിരുദ്ധമായിരുന്നു കാര്യങ്ങൾ. പക്ഷെ എല്ലാവരും ഒരു മെയ്യായി പന്തലിൽ ഉറങ്ങി. അതിൽ നേതാക്കളും അണികളും വ്യത്യാസമില്ലായിരുന്നു. പല തിരക്കുകൾ കാരണം പകലിലെത്താൻ കഴിയാത്ത പലരും എത്തിയത് ഈ ഉറക്കം കാണാനായിരുന്നു. 

റാബിയ അദബിയ്യ യിലും അലക്സാണ്ട്രിയയിലും ഉള്ള വിദ്യാർഥിനികളോട് നടത്തിയ ഫേസ് ബുക്ക് സംഭാഷണം മറൈൻ ഡ്രൈവിലെ സമര ചത്വരം വായിച്ച് കേട്ട സമയം, അതുപോലെ തന്നെ ഇവിടെ പലരും നേരെത്തെ പോസ്റ്റിയ ഇഖ്വാൻ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലെ നമ്മുടെ പ്രാദിനിത്യം അൽ ജസീറ വാർത്താ വിവരം, ട്വിട്ടർ വഴി പലരും നടത്തിയ വിവര കൈമാറ്റങ്ങൾ ബ്രദർഹുഡ് ഒഫീഷ്യൽ പേജുകൾ റി ട്വീറ്റ് ചെയ്തതും ഒക്കെയും നമ്മുടെ പ്രസ്ഥാന പ്രവർത്തകരുടെ സോഷ്യൽ നെറ്റ് വർക്ക് അനുഭവങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ചുവടുകളാണ്.



മറ്റൊരു ബ്ലോഗെഴുത്തിൽ നിന്നും...




സ്വാതന്ത്ര ത്തിനും നീതിക്കും വേണ്ടിയുള്ള പാതിരാവിലെ പ്രാത്ഥനയും പകലിലെ പോരാട്ടവും ഒത്തു ചേരുന്നിടത്ത്‌ വസന്തം വിരിയുക തന്നെ ചെയ്യും, നീണ്ട നാളുകളുടെ ത്യാഗങ്ങളുടെയും സമരങ്ങളുടെയും ശേഷം സ്വാതന്ത്രത്തിൻറെയും, നീതിയുടെയും അരുണോദയം ഉണ്ടാവുക തന്നെ ചെയ്യും.
സത്യത്തെ സംരക്ഷിക്കാനും അസത്യത്തിനെതിരെ അണിനിരക്കാനും തയ്യാറാവുമ്പോൾ നിങ്ങളും ജീവിതം കൊണ്ട് ബദ് രീങ്ങളെ ആദരിക്കുകയാണ്, അനുസ്മരിക്കുകയാണ്.
അതെ നിങ്ങളും എന്നോടൊപ്പം ഒരു 'റാബിയ്യ അദബിയ്യ' സമരക്കാരനാവുക!..."


https://twitter.com/jihkerala
http://www.facebook.com/jihkerala.org
http://www.islamonlive.in/protestsquare/