'വര്‍ത്ത+ഭൂമി' അഥവാ അഖിലേന്ത്യനേതാവുള്‍പ്പെട്ട പാര്‍ട്ടിയെ കുറിച്ച് ബ്യൂറോ സ്‌കൂപ്പ്...!

തലക്കെട്ട് കണ്ടിട്ട് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല,അല്ലെ. പറയാം ഇന്ന് (18.4.2011) ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിപ്പപ്പെട്ട പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറിച്ച രൂപീകരണ ദിവസം വന്ന റിപ്പോര്‍ട്ട് ഇപ്രകാരം വായിക്കാം. പത്ര സിന്റിക്കേറ്റുകള്‍ തുടങ്ങിയ വിവാദം കെട്ടടങ്ങുമ്പോഴും ഇങ്ങനെയുള്ള ചില സിണ്ടിക്കേറ്റുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന വ്യക്തമാവുന്നതാണ് മലയാളത്തില്‍ 'നില' നിലനില്‍പ്പിനായി പോരാടുന്ന രണ്ട് പത്രങ്ങളിലെ ഓരേ ദിവസം വന്ന റിപ്പോര്‍ട്ട്.
ആദ്യം നമുക്ക് അഖിലേന്ത്യാ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പത്രമായ വര്‍ത്തമാനമാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി ഇന്ന നിലവില്‍ വരും


ഇനി ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്വന്തം ജന്മഭൂമിയിലേക്ക് വരാം.
ടൈറ്റിലിതാണ്.ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി ഇന്ന്; എന്‍.ഡി.എഫും ജമാഅത്തിനൊപ്പം.


വര്‍ത്തമാനത്തിലെയും ജന്മഭൂമിയിലെയും വാര്‍ത്ത മാറി മാറി വായിക്കുക. തീര്‍ച്ചയായും ഒരു വ്യക്തി തയ്യാറാക്കിയതാണെന്ന് വ്യക്തം. അങ്ങിനെയങ്കില്‍ ജന്മഭൂമി തയ്യാറാക്കിയ റിപ്പോര്‍ട്ട് എങ്ങിനെ അതേ പോലെ വര്‍ത്തമാനത്തിന് ലഭിച്ചു. വര്‍ത്തമാനം ലേഖകന്റെ റിപ്പോര്‍ട്ടെങ്ങിനെ ജന്മഭൂമിക്ക് ലഭിച്ചു. രണ്ടായാലും പ്രശ്്‌നം തന്നെ.

ഇനി ഓണ്‍ലൈന്‍ എഡിനില്‍ നേരത്തെ ഇറങ്ങുമല്ലോ എന്നുള്ള വാദവും ശരിയല്ല.കാരണം വര്‍ത്തമാനത്തിന് ഓണ്‍ലൈന്‍ എഡിഷനുമില്ല...! ജന്മഭൂമിയുടെ ഓണ്ലൈനില് ഈ വാര്ത്ത കാണാനുമില്ല.

റിപ്പോര്ട്ട് ചെയ്ത വ്യക്തി, അതാരായിരിക്കാം.? ജന്മഭൂമി ലേകകന്റെ പേര് കൊടുത്തിട്ടില്ല. വര്‍ത്തമാനമാകട്ടെ തിരുവനന്തപുരം ബ്യൂറോയുടെ പേരിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവരത്തിന്റെ നിജസ്ഥിതിയറിയാന്‍ വര്‍ത്തമാനത്തിലേക്ക് വിളിച്ചു. അപ്പോള്‍ അത് വര്‍ത്തമാനം ബ്യൂറോ തയ്യാറാക്കിയതാണെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വര്ത്തമാനം കോഴിക്കോട്ടെ ഒരു സീനിയര്‍ എഡിറ്റര്‍ പറഞ്ഞു.
അപ്പോഴും സംശയം ബാക്കി. 

ഇനി ഈ റിപ്പോര്‍ട്ട്  സര്‍ക്കാരിന്റെ തന്നെ ഒദ്വേഗിക കേന്ദ്രങ്ങളില്‍ നിന്നോ മറ്റു സോഴ്‌സുകളില്‍ നിന്നോ ലഭിച്ചതാണെങ്കില്‍ ജന്മഭൂമി റിപ്പോര്‍ട്ട് കൊടുക്കുന്ന അതേ രീതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാനാവുമോ എന്നും ചോദ്യമായി നലനില്‍ക്കുന്നു

AIIM.PNG
ഇനി റിപ്പോര്ട്ടിലുള്ള അബ്ദുല് വഹാബ് ഖില്ജിയുടെ കാര്യമെടുക്കാം. അദ്ദേഹം ഏതോ ഭീകരവാദി എന്ന മട്ടിലാണ് റിപ്പോര്ട്ട്. അദ്ദേഹം സ്വന്തം പത്രം നടത്തുന്ന പ്രസ്ഥാനത്തിന്റെ (ഓള് ഇന്ത്യ ഇസ്ലാഹി മുവ്മെന്റ്) അഖിലേന്ത്യാദ്ധ്യക്ഷനാണെന്ന കാര്യം ലേഖകനും മറന്നു പോയെന്നു തോന്നുന്നു. 
മുകളില്‍ പറഞ്ഞ അതേ അബ്ദുല്‍ വഹാബ് ഖില്‍ജിയാണ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റുമാരിലൊരാള്‍. താഴെയുള്ള ചിത്രത്തിലും വലതുഭാഗത്തായി അദ്ദേഹത്തെ കാണാം.
ഇനി ജമാഅത്ത് രാഷ്ട്രീയ രംഗത്തിറങ്ങുന്നതിനെ ഇങ്ങനെയാണ് ഇതെ പ്രസ്ഥാനം വിലയിരുത്തുന്നത്. പ്രസ്തുത 
കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് അഖിലേന്ത്യേ ഇസ്ലാഹി മുവ്മെന്റിന്റെ ജനറല് സെക്രട്ടറിയും.
കോഴിക്കോട് : വിവിധ മതസംഘടനകളും മതവിഭാഗങ്ങളും സ്വന്തം രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിച്ചു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങുന്നത് രാജ്യത്തിന്‍റെ മതേതരമൂല്യങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്നു കെ എന്‍ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മലബാര്‍ മേഘലാ മുജാഹിദ് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. SOURCE:  യഥാര്‍ഥത്തില്‍ അന്ധമായ സംഘടന വിധേയത്വം മാറ്റി വെച്ച് ചിന്തിച്ചാല്‍ ഇക്കാര്യത്തില്‍ എന്താണ് തെറ്റ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. സംഘടനയിലെ പ്രവര്‍ത്തകര്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമാവുന്നില്ലെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ സംഘടനയിലെ ഏതു വ്യക്തിക്കും ലീഗിലോ കോണ്‍ഗ്രസിലോ സി.പി.എമ്മിലോ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരിക്കെ തീര്‍ച്ചയായും വെല്‍ഫേര്‍ പാര്‍ട്ടിയെയും ആ രീതിയില്‍ കാണേണ്ടി വരും. അങ്ങിനെ വരികയാണെങ്കില്‍ നിലവിലെ ഏത് പാര്‍ട്ടിയെക്കാളും മികച്ചത് ഈ പാര്‍ട്ടിയാണെന്ന് വിശ്വസിച്ച് ഒരു പ്രവര്‍ത്തകന്‍ പാര്‍ട്ടിയുടെ ഭാഗമാവുന്നതിലും തെറ്റില്ല. അഥവാ അഖിലേന്ത്യാ തലത്തില്‍ മാതമല്ല, കേരളത്തിലും അതെല്ലാം ആവാമെന്നതതല്ലെ ഇത് വ്യക്തമാക്കുന്നത്.

ഇപ്രകാരം ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചുകൂടെ എന്ന് സംഘടനയുടെ മുഖപത്രമായ ശബാബിലേക്ക് ഏതാനും മാസം മുമ്പ് ഒരു ചോദ്യം വന്നിരുന്നു. അതില്‍ കൊടുക്കുന്ന മറുപടി പ്രതീക്ഷ നല്‍കുന്നതാണ്. അഥവാ ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും അനുഗുണമാവുന്ന നയനിലപാടുകളാണുള്ളതെങ്കില് അതിനെ സ്വാഗതം ചെയ്യുന്നതിന് തടസ്സമില്ലെന്ന തരത്തില് പോസിറ്റീവായി വിഷയത്തെ സമീച്ചു കൊണ്ട് നല്കിയ വിശദീകരണം പ്രതീക്ഷ നല്കുന്നതാണ്. 
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള നിലപാടിന്റെ വിഷയത്തില്‍ മുജാഹിദ് വിഭാഗത്തിലെ രണ്ട് ഗ്രൂപ്പുകള്‍ക്കും സമാനവീക്ഷണമാണ് ഉള്ളത് എന്നതിനാല് തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കാര്യത്തില്‍ മാത്രമെങ്ങിനെ മറ്റൊരു തീരുമാനം എടുക്കാനാവും എന്നള്ളതും ഒരു പ്രശ്‌നമാണ്. ചുരുക്കത്തില്‍ യോജിപ്പിന്റെ മേഖലകളില്‍ സഹകരിച്ചും നന്മയിലും ഭക്തിയിലും കൂടെ നിന്നും പാപത്തിലും അക്രമത്തിലും നിസ്സഹകരിച്ചുമുള്ള നിലപാട് സ്വീകരിക്കാണമെന്ന ദൈവിക കല്‍പ്പന മുന്‍ നിര്‍ത്തി മുന്നോട്ട് പോവുന്നതാണ് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ച് കാലകഴിക്കുന്നതിനേക്കാള്‍ നല്ലത് എന്ന വീക്ഷണം സമര്‍പ്പിച്ചു കൊണ്ട് ഈ കീലിക ഇവിടെ നിര്‍ത്തുന്നു.