മുസ്ലിം ശാസ്ത്രവും ആധുനിക ശാസ്ത്രവും   • Zuhair Ali
    ലോകത്തിലെ ഏറ്റവും വലിയ ഹൈജാക്കിങ് ആയിരുന്നു പതിനാറാം നൂറ്റാണ്ടില് സംഭവിച്ചത്. അറേബ്യന് സ്പെയിനില് നിന്നും കൊറഡോവയില് നിന്നുമെല്ലാം വിജ്ഞാനങ്ങള് ഏറ്റെടുക്കുകയും എല്ലാത്തിന്റെ പിതൃത്വം സ്വയം അവരോധിക്കുകയും ചെയ്തു. കൊളംബസ് അമേരിക്ക കണ്ടെത്തിയ പോലെ. മുസ്ലിം ശാസത്രകാരന്മാരുടെ പേര് പോലും ആംഗലീകരിച്ചു.അങ്ങിനെയാണ് The Canon of Medicine ന്റെ രചയിതാവ് ഇബനുസീന അവിസെന്ന ആയതും Averroism എന്ന തത്വചിന്താധാരയുടെ പിതാവ് ഇബ്നു റുഷ്ദ് അവറോസ് ആയതും കെമിസട്രിയുടെ പിതാവ് ജാബിര് ബ്നു ഹയ്യാന് ഗീബറായതുമെല്ലാം. ചുരുക്കത്തില് പൌരാണികമായ ഗ്രീക്ക്-ചീന-ഭാരതീയ ശാസ്ത്രത്തെ മുഴുവന് അറബികള് സമാഹരിക്കുകയും അവയുടെ അടിസ്ഥാനത്തില് നിരീക്ഷണ ശാസ്ത്രത്തിന് അടിത്തറ പാകുകയും ഇന്നും നിലനില്കുന്ന മുഴുവന് ശാസ്ത്ര ശാഖക്കും അസ്ഥിവാരമിടുകയും ചെയ്തു. ആ സമയം യൂറോപ്പില് ഇരുണ്ടയുഗമായിരുന്നു. സഭയുടെ ആധിപത്യത്തില് ശാസ്ത്രം അടിച്ചമര്ത്തപ്പെട്ടപ്പോള് മുസ്ലിം ഭരണാധികാരികള് ശാസ്ത്രത്തെ വാനോളമുയര്ത്തുകയായിരുന്നു. ആ ഗവേഷണത്തിനുള്ള മുഖ്യ പ്രചോദനമാവട്ടെ ഇസ്ലാമും ഖുര്ആനുമായിരുന്നു. അഥവാ ആധുനിക ശാസ്ത്രം പിച്ച വെക്കുന്നതിന് അറേബ്യന് ശാസത്രത്തിന് പങ്കുണ്ടെങ്കില് അറേബ്യന് ശാസ്ത്രത്തെ പോറ്റി വളര്ത്തുന്നതില് ഖുര്ആനും ഇസ്ലാമിനും പങ്കുണ്ട്. ആധുനിക ശാസ്ത്രപുരോഗതി ചുരുക്കത്തില് ഖുര്ആനിന്റെ അവതരത്തോടെ യാരംഭിക്കുന്നു...
    • Jafar PvAli KoyaAbu Attapadi എന്നിവര്‍ക്കും കൂടാതെ മറ്റു 3 പേരും-ഉം ഇതിഷ്ടപ്പെടു.
     • Aparna Sasidharan ശാസ്ത്രത്തിൽ അറേബ്യൻ സംസ്കാരത്തിനുള്ള പങ്കും ആൽക്കെമിയും എല്ലാം സമ്മതിക്കാം. പക്ഷേ ഖുറാന്റെ ശാസ്ത്രീയത സമ്മതിക്കാനാവില്ല. ഖുറാൻ അന്നത്തെ ശാസ്ത്രീയമായ ചില അനുമാനങ്ങൾ മാത്രമായിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു. പക്ഷേ അതിനെ ഇന്നും ഒരു റഫറൻസായെടുക്കുമ്പോഴാണ് പ്രശ്നം. ശാസ്ത്രം നിരന്തരമായ പരീക്ഷണമാണെന്നിരിക്കെ തിരുത്തേണ്ടവയെ തിരുത്തുക തന്നെ വേണം.
      മാര്‍ച്ച് 3 9:24pm-ന് ·  ·  4 പേര്‍
     • Ren Jith 
      ആധുനിക ശാസ്ത്രം രൂപം കൊണ്ടിട്ടു ഏതാണ്ട് നാനൂറു വര്‍ഷമേ ആയിട്ടുള്ളൂ അതായത് അതായത് പരീക്ഷണങ്ങളെ ആശ്രയിച്ചു പരികല്പ്പനകളെ വിലയിരുത്തുന്ന ശാസ്ത്രീയ രീതിക്ക് അത്ര പഴല്‍ക്കമില്ല എന്ന് സാരം. എങ്കിലും ശാസ്ത്ര ചരിത്രത്തിനു മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് അലക്സാണ്ട്രിയയിലെ ആര്കിമിടീസിന്റെ ജലപമ്പും ആവിയന്ത്രവും ഒക്കെയായി അത് പതുക്കെ തുടങ്ങി പ്രാചീന ഭാരതവും ചീനയും അതിനു നല്ല സംഭാവനകള്‍ നല്‍കി അറബികളുടെ വിശേഷം മത പുരോഹിത കാപട്യ വര്‍ഗങ്ങളുടെ ഇരുണ്ട ചിന്താഗതി മൂലം നഷ്ടമാകുമായിരുന്ന ചീനയുടെയും ഭാരതത്തിന്റെയം അടക്കമുള്ള പരികല്‍പ്പനകളും മറ്റും അറബി ലിഖിതങ്ങലാകി സൂക്ഷിച്ചു എന്നതും ഇബാന്‍സിന തുടങ്ങിയ പണ്ഡിതരും ആയിരുന്നു ഇവിടെ ചരിത്രം അറബികള്‍ എന്ന് പറയുന്നത്, അറേബിയയിലെ നിവാസികളല്ല. ക്രിസ്ത്യാനികളും യഹൂദരും പേര്‍ഷ്യക്കാരും ഉത്തര ആഫ്രികയിലും സ്പെയിനിലും ഒക്കെ ഉണ്ടായിരുന്ന അറബി ഭാഷ ഉപയോഗിച്ച ഒരു വലിയ ജന സമൂഹത്തെയാണ് ...ചുമ്മാ ചരിത്രപുസ്തകത്തില്‍ നോക്കി ഖുരാന്ട മാഹാത്മ്യം വിളംബാന്‍ മെനക്കിടണ്ട..... .
      മാര്‍ച്ച് 3 9:45pm-ന് ·  ·  3 പേര്‍
     • Zuhair Ali 
      ‎@Aparna Sasidharan ഖുറാന്റെ ശാസ്ത്രീയത സമ്മതിക്കാനാവില്ല എന്ന് പറഞ്ഞല്ലോ.ഖുര്ആനിന്റെ ഏത് ശാസ്ത്രീയതയാണ് സമ്മതിക്കാനാവാത്തതെന്ന് വ്യക്തമാക്കണം.@Ren Jith യൂറോപ്പ്യന് ശാസ്തരം ആരംഭിച്ച് എന്ന് പറയുന്നതാവും ശരി. കാരണം ആല്ക്കെമിയുടെയും കെമിസ്ട്രിയുടെയും പിതാവായ ജാബിര് ബ്നു ഹയ്യാന് ലാബറട്ടറി പരീക്ഷണങ്ങളിലൂടെ തന്നെയായിരുന്നു. ആസിഡും ആല്ക്കലിയും വേര്തിരിച്ചതും ഒട്ടേറെ രാസകണ്ടെത്തലുകള് നടത്തിയതും. സഹ്റാവി എന്ന ഭിഷഗ്വരന്റെ ശസ്ത്രക്രിയകളും ഓരോ നഗരകേന്ദ്രങ്ങളിലുമുണ്ടായിരുന്ന വാനനിരീക്ഷണാലയങ്ങളും ഖവാറസ്മി ജ്യോമട്രിക്കല് ഉപകരണങ്ങളും ആസ്ട്രോലാബുമെല്ലാം ഉദാഹരണങ്ങളില് ചിലതാണ്. ഈ താളുകളിലൂടെ ഒന്ന് കയറിയിറങ്ങാവുന്നതാണ്.http://en.wikipedia.org/wiki/List_of_inventions_in_medieval_Islam അത് കൊണ്ട് ചുമ്മാ ചരിത്രപുസ്തകത്തില്‍ നോക്കി ഖുരാന്ട മാഹാത്മ്യം പറയുകയല്ല. ചരിത്രത്തോട് നീതി പുലര്ത്താനാണ് അപ്രകാരം പറഞ്ഞത്. എന്തു സമ്മതിക്കാം. അത് മതത്തിന്റെ ലേബലില് ആവാതിരുന്നാ മതി എന്ന കുരുട്ടുമനസ്സുമായി നടക്കുന്ന യുക്തിവാദികള്ക്ക് ഇതൊന്നും തലയില് കയറില്ല. അതിന് ചികിത്സ വേറെ നോക്കണം
      മാര്‍ച്ച് 6 7:45am-ന് ·  ·  ഒരു വ്യക്തി
     • Ali Koya 
      Aparna Sasidharan ശാസ്ത്രത്തിൽ അറേബ്യൻ സംസ്കാരത്തിനുള്ള പങ്കും ആൽക്കെമിയും എല്ലാം സമ്മതിക്കാം. പക്ഷേ ഖുറാന്റെ ശാസ്ത്രീയത സമ്മതിക്കാനാവില്ല. ഖുറാൻ അന്നത്തെ ശാസ്ത്രീയമായ ചില അനുമാനങ്ങൾ മാത്രമായിരുന്നെങ്കിൽ സമ്മതിക്കാമായിരുന്നു. പക്ഷേ അതിനെ ഇന്നും ഒരു റഫറൻസായെടുക്കുമ്പോഴാണ് പ്രശ്നം. ശാസ്ത്രം നിരന്തരമായ പരീക്ഷണമാണെന്നിരിക്കെ തിരുത്തേണ്ടവയെ തിരുത്തുക തന്നെ വേണം.

      = ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്‍ഥമല്ല. മാര്‍ഗ്ഗദര്‍ശക ഗ്രന്‍ഥമാണ്‌. ആ ഖുര്‍ആനില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ്‌ ശാസ്ത്രം വളര്‍ന്നത്. എന്നിരിക്കെ ഖുര്‍ആനിനെ ശാസ്ത്രത്തിന്റെ മിത്രമായല്ലേ കണക്കാക്കേണ്ടത്?

      * ശാസ്ത്രം നിരന്തരമായ പരീക്ഷണമാണെന്നിരിക്കെ തിരുത്തേണ്ടവയെ തിരുത്തുക തന്നെ വേണം.

      = ശാസ്ത്ര സത്യങ്ങളും ശാസ്ത്ര നിഗമനങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നത് മറക്കരുത്.
      മാര്‍ച്ച് 6 8:23am-ന് ·  ·  3 പേര്‍
     • Ali Koya 
      Ren Jith ...അറബികള്‍ എന്ന് പറയുന്നത്, അറേബിയയിലെ നിവാസികളല്ല. ക്രിസ്ത്യാനികളും യഹൂദരും പേര്‍ഷ്യക്കാരും ഉത്തര ആഫ്രികയിലും സ്പെയിനിലും ഒക്കെ ഉണ്ടായിരുന്ന അറബി ഭാഷ ഉപയോഗിച്ച ഒരു വലിയ ജന സമൂഹത്തെയാണ് ...ചുമ്മാ ചരിത്രപുസ്തകത്തില്‍ നോക്കി ഖുരാന്ട മാഹാത്മ്യം വിളംബാന്‍ മെനക്കിടണ്ട..... .

      = ഖുര്‍ആനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ഒരു സമൂഹമായിരുന്നു ഇതിന്ന് തുടക്കം കുറിച്ചതും നേതൃത്വം നല്‍കിയതും.
      മാര്‍ച്ച് 6 8:27am-ന് ·  ·  2 പേര്‍
     • Ali Koya 
      Ren Jith ആധുനിക ശാസ്ത്രം രൂപം കൊണ്ടിട്ടു ഏതാണ്ട് നാനൂറു വര്‍ഷമേ ആയിട്ടുള്ളൂ അതായത് അതായത് പരീക്ഷണങ്ങളെ ആശ്രയിച്ചു പരികല്പ്പനകളെ വിലയിരുത്തുന്ന ശാസ്ത്രീയ രീതിക്ക് അത്ര പഴല്‍ക്കമില്ല എന്ന് സാരം. എങ്കിലും ശാസ്ത്ര ചരിത്രത്തിനു മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.

      = പരീക്ഷണങ്ങളെ ആശ്രയിച്ചു പരികല്‍പ്പനകളെ വിലയിരുത്തുന്ന ശാസ്ത്രീയ രീതിക്ക് നാല്‌ നൂറ്റാണ്ട് പഴക്കമേയുള്ളുവെന്ന ഈ പ്രസ്താവന കടുത്ത നന്ദികേടാണ്‌. പൂര്‍വ്വീകരുടെ നിരവധി കണ്ടുപിടുത്തങ്ങള്‍ ഒരു ചവിട്ടുപടിയായി കിട്ടിയത് കൊണ്ടാണ്‌ ആധുനിക ശാസ്ത്രത്തിന്‌ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞത്. ശാസ്ത്രം മനുഷ്യാരംഭം മുതല്‍ തന്നെയുണ്ടെന്ന് താങ്കള്‍ തന്നെ പറയുന്നുവല്ലോ. ആ ശാസ്ത്രം പരീക്ഷണങ്ങളെ ആശ്രയിച്ചു പരികല്‍പ്പനകളെ വിലയിരുത്തുന്ന ശാസ്ത്രീയ രീതി തന്നെയാണ്‌. ഇന്നത്തെ വിലയിരുത്തലില്‍, ചിലര്‍ക്ക് വലിയ വിലയൊന്നും തോന്നാത്ത കുറെയേറെ കണ്ടുപിടുത്തങ്ങള്‍ മുന്‍ഗാമികള്‍ നടത്തിയിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് നാം തനി പ്രാകൃതരായി കഴിയേണ്ടി വരുമായിരുന്നു എന്ന നഗ്ന സത്യം മറക്കരുത്.
      മാര്‍ച്ച് 6 8:36am-ന് ·  ·  ഒരു വ്യക്തി
     • Sree Skv ഒന്ന് രണ്ടു നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് പല ചിന്തകരിലും നിന്നും ലഭ്യമായിട്ടുള്ള സിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും അതിനു മുന്‍പ് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ മനുഷ്യ ചരിത്രത്തില്‍ ഉണ്ടായതിനേക്കാള്‍ വളരെ വലുതും മഹത്തരവും സത്യങ്ങളും ആണ്. ഉദാഹരണത്തിന് ജനാധിപത്യം, സോഷ്യലിസം,മനുഷ്യാവകാശം. ഇതെല്ലാം ലോക ജനത അംഗീകരിച്ച കാര്യങ്ങള്‍ ആണ്. അനേകം വിപ്ലവങ്ങള്‍ നടന്നു കഴിഞ്ഞു ഇതെല്ലം ഭൂമിയില്‍ ഇന്നത്തെ മാതിരി സ്ഥാപിതമാക്കാന്‍. ഇതെല്ലാം ആണ് മനുഷ്യര്‍ക്ക് വഴിക്കാട്ടുന്ന ഗ്രന്ഥങ്ങള്‍, ആശയങ്ങള്‍ ആവേണ്ടത്.
      മാര്‍ച്ച് 6 10:37am-ന് ·  ·  ഒരു വ്യക്തി
     • Ren Jith പരീക്ഷണങ്ങളെ ആശ്രയിച്ചു പരികല്‍പ്പനകളെ വിലയിരുത്തുന്ന ശാസ്ത്രീയ രീതിക്ക് നാല്‌ നൂറ്റാണ്ട് പഴക്കമേയുള്ളുവെന്ന ഈ പ്രസ്താവന കടുത്ത നന്ദികേടാണ്‌.____ഇത് ഞാന്‍ പറഞ്ഞതല്ല ശാസ്ത്ര സാഹിത്യം പറയുന്നതാണ്.. സത്യം പറയുന്നത് ചരിത്രത്തോടുള്ള നന്ദികേടാണ് എന്ന് തോന്നുന്നില്ല. ശാസ്ത്രവും ആധുനിക ശാത്രവും രണ്ടും രണ്ടാണ് അതുപോലെ തന്നെ അലോപ്പതിയും ആധുനിക വൈദ്യ ശാസ്ത്രവും രണ്ടും രണ്ടാണ്...
      മാര്‍ച്ച് 7 12:34pm-ന് · 
     • Ren Jith ആധുനിക വൈദ്യ ശാസ്ത്രവും_ modern medicine
      മാര്‍ച്ച് 7 12:34pm-ന് · 
     • Thariq Ch 
      രണ്ജിത്തെ,
      ലോകത്ത് ശാസ്ത്രത്തിന്റെ തുടക്കം തന്നെ അറബികള്‍ ആണെന്ന് പറഞ്ഞാല്‍ അതങ്ങ് വിശ്വസിച്ചാല്‍ പോരെ? സൂര്യ ഗ്രഹണം , ചന്ദ്ര ഗ്രഹണം , ഇതൊക്കെ വ്യക്തമായി പറയുന്നുന്ടെന്നെ. ഗ്രഹണം വരുമ്പോള്‍ പള്ളിയില്‍ കയറി എല്ലാവരും നിസ്കരിക്കണം, ഗ്രഹണം കഴിയും വരെ. അങ്ങിനെ ഒരു ഗ്രഹനത്തിനു ഞാനും നിസ്കരിച്ചു. ഊരയുടെ പരിപ്പിളകിയെങ്കിലും നിസ്കാരം കഴിയുമ്പോഴേക്കും എനിക്ക് ഗ്രഹണം ഉണ്ടാകുന്നതെങ്ങിനെ എന്ന് മനസ്സിലായി. അല്ലാതെ യു പി സ്കൂളിലെ ശ്രീനിവാസന്‍ മാഷ്‌ പഠിപ്പിച്ചു തന്നതൊന്നുമല്ല കേട്ടോ.

      പിന്നെ മണ്ടന്‍ രണ്ജിത്തെ,
      ഐന്‍സ്റീന്‍ ജൂതന്‍ ഒന്നുമായിരുന്നില്ല. അസ്സല്‍ അറബി ആയിരുന്നു. അസ്സൈനാര്‍. അതാ ഐന്‍സ്റീന്‍ ആയത്. ഐസക് ന്യൂട്ടന്‍ - ഇസ്ഹാഖ് കുരിക്കള്‍, നീല്‍സ് ബോര്‍ - കൊണ്ടോട്ടി സുബൈര്‍ , ...അങ്ങിനെ. ഇനി വല്ല സംശയവുമുണ്ടെങ്കില്‍ എന്നോട് ചോദിക്ക്. വെറുതെ അവരുടെയൊന്നും വിലപ്പെട്ട സമയം കളയേണ്ട. അവര്‍ക്കൊക്കെ ആധുനിക ശാസ്ത്രത്തിനു ഒരു പാട് 'സംഭാവന' നല്‍കാനുള്ളതാ. തന്നെ പോലത്തെ മണ്ടന്മാരോട് സംസാരിച് അവരുടെ സമയം നശിപ്പിക്കരുത്.
      മാര്‍ച്ച് 7 1:06pm-ന് ·  ·  3 പേര്‍
     • Zuhair Ali Midukkan
      മാര്‍ച്ച് 7 2:16pm-ന് · 
     • Thariq Ch ‎:)
      മാര്‍ച്ച് 7 2:54pm-ന് ·  ·  ഒരു വ്യക്തി
     • Zuhair Ali 
      ഇനി മോനൊരു കാര്യമറിയാമോ? ഗ്രഹണത്തെ കുറിച്ച ഒട്ടനേകം മൂഢധാരണകള് നിലനിന്ന കാലത്താണ് പ്രവാചകന് ജീവിക്കുന്നത്. ഇന്നും അത്തരം അന്ധവിശ്വാസങ്ങള് നിലനില്ക്കുന്നു. ഒരിക്കല് പ്രവാചകന്റെ ഏകമകന് ഇബ്രാഹിം മരണപ്പെട്ടു. ആകെയുള്ള ആണ്തരിയാണ് നഷ്ടമായത്. പ്രവാചകന് അതിയായ ദുഖവുമുണ്ടായിരുന്നു. അന്ന് തന്നെയായിരുന്ന യാദൃശ്ചികമായി ഒരു സൂര്യഗ്രഹണവുമുണ്ടായി. എല്ലാം കുടി ഒത്തു വന്നപ്പോ നല്ല ചാന്സാണല്ലോ. ചില ദുര്ബല വിശ്വാസികള് അതിന് വ്യഖ്യാനമുണ്ടാക്കി. ദുഖത്തില് പ്രവാചകനൊപ്പം പ്രപഞ്ചവും ദു:ഖിച്ചു. ഐക്യദാര്ഢ്യമറിയിച്ചു...!ഹായ ഇതില് പരം ഒരാത്മീയ പ്രചാരണത്തിന് ഇനിയെന്ത് വെണം. വെറുതെ കിട്ടിയ ഒരവസരം പാഴാക്കേണ്ടല്ലോ. അങ്ങിനെയെങ്കിലും നാലാള് അക്കാലത്ത് പ്രത്യേകിച്ചും കൂടുല് വിശ്വസിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷെ അത്തരം ഒരു കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒരു അംഗീകാരം ഇസ്ലാമിനാവശ്യമുണ്ടായിരുന്നില്ല. അതിലൂടെ കിട്ടുന്ന നാലാളെ ഈ ആദര്ശത്തിനാവശ്യമില്ല. വെടുതെ കിട്ടുമായിരുന്ന, ഒന്നും മിണ്ടാതിരുന്നെങ്കില് ചുളുവില് ഒപ്പിച്ചെടുക്കാവുന്ന ഒരു സന്ദര്ഭത്തില് പ്രവാചകനുണര്ന്ന് മിമ്പറില് കയറി പ്രഖ്യാപിച്ചു. സൂര്യനും ചന്ദ്രനും ദൈവത്തിന്റെ രണ്ട് ദൃഷ്ടാന്തങ്ങള് മാത്രമാണ്. അവക്ക് ഗ്രഹണം ബാധിക്കുന്നത് ഭൂമിയിലെ ആരുടെയെങ്കിലും ജനനവുമായിട്ടോ മരണവുമായിട്ടോ യാതൊരു ബന്ധവുമില്ല. അതിന് പ്രകൃതിയുടെ ഈ താളാത്മ സുന്ദരമായ വ്യവസ്തയുടെ പ്രഖ്യാപനം കൂടിയായ ഗ്രഹണത്തിന്റെ വേളയില് മറ്റൊരു അന്ധവിശ്വാസത്തിനുമിട നല്കാതെ തന്നെ പ്രസ്തുത സമയത്ത് പ്രപഞ്ച സ്രഷ്ടാവിനെ വാഴ്തുക. അതാണ് കൃത്യമായി പ്രകതിയെ വായിച്ചുള്ള സ്രഷ്ടാവിനുള്ള സമര്പ്പണം. അതിന്റെ മൂര്ത്തീ രൂപമായ നമസ്കാരം....
      മാര്‍ച്ച് 7 3:11pm-ന് · 
     • Thariq Ch 
      സുഹൈര്‍ അലി ഇക്കാക്കാ,
      ഈ 'മോന്' വിവരം അല്പം കമ്മിയാ. അതുകൊണ്ടാ ഇങ്ങനെ ഒക്കെ പറയുന്നത്. ക്ഷമിക്കുമല്ലോ. സമയാസമയം തിരുത്തി തരുമല്ലോ.

      ഞാന്‍ കരുതിയതും chinthichathum ഒക്കെ എന്താണെന്നോ?
      ലോകത്ത് പ്രവാചകന്റെ കാലം തൊട്ടു തന്നെ എല്ലാവരും നല്ല ഈമാന്‍ ഉള്ള മുസ്ലിംകള്‍ ആയി മാറിയിരുന്നെങ്കില്‍ ഇവരൊക്കെ ഗ്രഹണ സമയം പള്ളിയില്‍ കേറി നിസ്കരിച്ചെനെ. അപ്പോള്‍ വാനം നിരീക്ഷിക്കാനോന്നും ആരും മെനക്കെടില്ല. അപ്പോള്‍ ഗ്രഹണം എങ്ങിനെ സംഭവിക്കുന്നു എന്നൊന്നും ഈ ആധുനിക ലോകത്തും കണ്ടെത്തിയിട്ടുണ്ടാവില്ല. അഥവാ അതിനെ പറ്റി ചിന്തിക്കാനുള്ള ഒരു ത്വര ഇല്ലാതായിപ്പോകുന്നു, ഇത്തരം ആചാരങ്ങളില്‍ മനുഷ്യന്‍ വിശ്വസിക്കുന്നതുകാരണം. പിന്നെ ഞാന്‍ വിചാരിച്ചു അക്കാലത്ത് ഗ്രഹണം വന്നപ്പോള്‍ അസ്വാഭാവികമായ ഒരു പ്രതിഭാസം കണ്ടു പേടിച്ച ജനങ്ങള്‍ അവരുടെ നേതാവടക്കം ദൈവത്തോട് രക്ഷക്കായി പ്രാര്‍ത്തിക്കുക ആയിരുന്നു എന്നാണു. എന്റെ ഓരോ വിവരക്കെടെയ്...

      പാവം കോപ്പര്‍ നിക്കസും ഗലീലിയോവും ഒക്കെ. ചുമ്മാ ആകാശം നോക്കി നടന്നു. ..
      ല്ലേ സുഹൈല്‍ ഇക്കാ..
      മാര്‍ച്ച് 7 3:28pm-ന് ·  ·  2 പേര്‍
     • Zuhair Ali 
      ഐച്ഛികമായ കര്മ്മമാണ് ഗ്രഹണ നമസ്കാരം. സ്രഷ്ടാവിന് മുമ്പിലുള്ള സമ്പൂര്ണ്ണ നമസ്കാരം. ഇപ്രകാരം ഏത് പ്രവാചകനാണോ പഠിപ്പിച്ചത് ആപ്രവാചകന് തന്നെ പ്രകൃയിലേക്ക് വീണ്ടും വീണ്ടും കണ്ണയച്ച് പ്രപഞ്ചത്തില് എന്തെങ്കിലും വല്ല ഫാള്ട്ടുകള് കണ്ടെത്താനാവുന്നുണ്ടോ എന്നതിനെ കുറിച്ച് നിരന്തരമായി ചിന്തിക്കാനും അങ്ങനെ യാതൊന്നും കണ്ടെത്താനാവില്ലെന്നും ഉണര്ത്തുന്നു. ഇസ്ലാം ജുമുഅ ഐച്ഛികമല്ല, നിര്ബന്ധമാക്കുന്നു. എന്നാല് ഒരു യാത്രികനു പോലും അതില് ഇളവുണ്ട്. "Like their Christian counterparts, medieval Islamic chroniclers recorded a number of detailed and often vivid descriptions of eclipses. Usually the exact date of occurrence is given (on the lunar calendar). A graphic narrative of the total solar eclipse of June 20, ad 1061, was recorded by the Baghdad annalist Ibn al-Jawzī, who wrote approximately a century after the event" (http://www.britannica.com/EBchecked/topic/178098/eclipse/11222/Medieval-European) എന്ന് ബ്രിട്ടാനിക്ക പറയുന്ന ചരിത്ര കാലത്ത് ഇതെല്ലാം പഠിക്കാന് ഒരു ഭൈതികവാദിയും യുക്തിവാദിയുണ്ടായിരുന്നില്ല എന്നു കൂടി മനസ്സിലാക്കുന്നത് നല്ലതാണ്. അങ്ങിനെ വരുമ്പോള് ഖുര്ആനിന്റെ കല്പനയില് നിന്ന് പ്രചോദനമുള്ക്കൊണ്ട് ലോകത്തിന് ഒരു വിവരം നല്കുന്നതും ഇസ്ലാമില് പുണ്യകരമാണ്. അതാണ് ആത്മീയതയുമായി ഇഴകിചേര്ന്നു നില്കുന്ന ശാസ്ത്രവും ശാസ്ത്രവുമായി വേര്പ്പെടുത്താനാവാത്ത ആത്മീയതയും.
      മാര്‍ച്ച് 7 4:12pm-ന് · 
     • Thariq Ch ഇക്കാക്കാ,
      ഇറത്തോസ് തനീസ് ജീവിച്ചത് ബിസി 200 കളില്‍ അല്ലെ..? അന്ന് തന്നെ അയാള്‍ ഭൂമിയുടെ ചുറ്റളവും ഭൂപടത്തിന്റെ ഏകദേശ രൂപവും ഒക്കെ തയ്യാറാക്കിയിരുന്നു. ബല്ലാത്ത പഹയന്‍ തന്നെ. ഇല്ലേ ഇക്കാക്കാ..
      മാര്‍ച്ച് 7 4:22pm-ന് ·  ·  ഒരു വ്യക്തി
     • Zuhair Ali വടകര-കുറ്റ്യാടിയൊക്കെ കുഞ്ഞിമോനെ, മോനെ എന്നൊക്കെ വിളിക്കുന്നത് സുഹൃദ് എന്നര്ഥത്തിലാണ്. ... എടീ എന്ന മലപ്പുറത്ത് സൌഹൃദത്തിന്റെ വിളിയാണ്. എന്നാല് തിരോന്തരക്കാരങ്ങിനെയെയുത്തോളണമെന്നില്ല. അത് കൊണ്ട് അത് വിട്...
      മാര്‍ച്ച് 7 4:59pm-ന് ·  ·  ഒരു വ്യക്തി
     • Zuhair Ali 
      <<ഇറത്തോസ് തനീസ് ജീവിച്ചത് ബിസി 200 കളില്‍ അല്ലെ..? അന്ന് തന്നെ അയാള്‍ ഭൂമിയുടെ ചുറ്റളവും ഭൂപടത്തിന്റെ ഏകദേശ രൂപവും ഒക്കെ തയ്യാറാക്കിയിരുന്നു.>>http://www.juliantrubin.com/bigten/eratosthenes.html .വളരെ ശരിയാ...അതേ സമയം ഗ്രീക്കില് നിന്നും പുറംലോകം കാണാതിരുന്ന ഈ ഇദ്ദേഹത്തിന്റേതു കൃതികള് AL mamun ന്റെ കാലത്ത് അവിടുത്തെ അസ്ഥാന പരിഭാഷകനായിരുന്ന ക്രിസ്ത്യാനിയാ തൂസ് ഇബ്ന് ലൂക്കാ ആയിരുന്നു അറബിയിലേക്ക് മൊഴിമാറ്റിയത്. പതിനാറാം നൂറ്റാണ്ടിന് ശേഷമാണ് ഇത് പാശ്ചാത്യരറിയുന്നത്. വിജ്ഞാനങ്ങളും ശാസ്തരങ്ങളുമങ്ങിനെയാണ്. പരിണമമൊന്നുണ്ടെങ്കില് അതവിടെയാണ്. പരിണാമം ശാസ്ത്രത്തിന് വിധേയമല്ലെങ്കിലും ശാസ്ത്രം ഇപ്രകാരം പരിണാമത്തിന് വിധേയമാണ് പെട്ടെന്നങ്ങ് യൂറോപ്പില് പിസ ഗോപുരത്തില് തെക്കെ ചെരുവില് പൊട്ടിമുളച്ചതല്ല എന്നറിയുക.
      മാര്‍ച്ച് 7 5:17pm-ന് · 
     • Naser Kp സുഹൈര്‍ - താങ്കളുടെ അഭിഒപ്രയത്തില്‍ മുസ്ലിങ്ങള്‍ ശാസ്ത്ര, സതിത്യ, കലാ വിഷയങ്ങളില്‍ ലോകത്തില്‍ ഏറ്റവും പിറകിലായി പോയതിന്റെ കാരണം എന്തായിരിക്കും?
      ഇന്നലെ 6:31am ന് · 
     • Zuhair Ali 
      പ്രസക്തമായ ചോദ്യം. വളരെ ശരിയാണ്.ഇതിന് ഒരു പാട് തലങ്ങളുണ്ട്. പ്രധാനപ്പെട്ടത് മുസ്ലിംകളില് സ്വയമേവ സംഭവിച്ച അപചയം തന്നെയാണ്. അതോടൊപ്പം സാമ്രാജ്യത്ലത്തിന്റെ അധിനിവേശവും കാണാതിരുന്നു കൂട. AD 7-16 നൂറ്റാണ്ടുവരെയായിരുന്നു ലോകത്തെ ശാസ്ത്രരംഗത്തെ ഇ...കൂടുതല്‍ കാണുക
      23 മണിക്കൂര്‍ മുമ്പ് · 
     • Zuhair Ali http://www.bbc.co.uk/religion/religions/islam/history/spain_1.shtml http://en.wikipedia.org/wiki/Spain മലയാളം-http://www.jihkerala.org/faq/FaqAnswers.php?qi=76
      23 മണിക്കൂര്‍ മുമ്പ് · 
     • Thariq Ch നാസറെ,
      കാര്യങ്ങള്‍ ഏതാണ്ട് വ്യക്തമായില്ലേ....? ഞാന്‍ ഇരതോസ് തനീസിനെ പറ്റി പറഞ്ഞപ്പോള്‍ അങ്ങേരെയും അവര്‍ ഹൈ-ജാക്ക് ചെയ്തു. ഇനി ഇപ്പൊ എന്താ ചെയ്ക?
      ...ഓര്‍മ്മ വരുന്നത് ബഷീറിന്റെ ആ കഥാപാത്രത്തെയാണ്. എട്ടുകാലി മമ്മൂഞ്ഞിനെ....
      21 മണിക്കൂര്‍ മുമ്പ് · 
     • Zuhair Ali എന്തു ചെയ്യാം...ലോകമങ്ങിലെയൊക്കെയാണ്. മറുപടി പറയേണ്ടത് തെളിവുകളുദ്ധരിച്ചാണ്..കൊഞ്ഞനം കാട്ടിയല്ല..
      20 മണിക്കൂര്‍ മുമ്പ് · 
     • Thariq Ch 
      ബഷീറിന്റെ എട്ടുകാലി മമ്മൂന്ജ് കൊഞ്ഞനം കാട്ടിയിരുന്നോ എന്നറിയില്ല.

      പുരാതന അലക്സാണ്ട്രിയ ലൈബ്രറി (ബി സി 200 -300 ) അക്കാലത്തെ ഏറ്റവും ബൃഹത്തായ ലൈബ്രറിയും ഗവേഷണ കേന്ദ്രവുമായിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം , വൈദ്യശാസ്ത്രം, തത്വചിന്ത തുടങ്ങി എല്ലാ മേഖലകളിലുമുള്ള ഏതാണ്ട് 7 ലക്ഷത്തിലധികം പാപ്പിറസ് ലിഖിതങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവത്രേ. ടോളമി മുതല്‍ യൂല്കിദ്, ആര്‍ക്കമിദീസ് , ഇരതോസ് തനീസ് , അറിസ്ടാര്‍ക്ക്സ് , ഇങ്ങനെ ഒട്ടേറെ പ്രതിഭാശാലികളുടെ ലോകം കൂടി ആയിരുന്നു അത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

      കൃസ്തുവിനു ശേഷം സീസറും, അരീലിയനും പോപ്പ് തിയോഫിലസും ഇവിടം ആക്രമിക്കുകയും ഏഴാം നൂറ്റാണ്ടോടു കൂടി നടന്ന ഇസ്ലാമിക അധിനിവേശത്തോടെ ഈ ബൌദ്ധിക കേന്ദ്രം പൂര്‍ണ്ണമായും നാമാവശേഷമാവുകയും ചെയ്തു എന്നത് ചരിത്രം. ഇസ്ലാമിക വിരുദ്ധമായ ഒട്ടേറെ ശാസ്ത്രീയ രേഖകള്‍ എല്ലാം ഖലീഫ ഉമറിന്റെ നിര്‍ദേശ പ്രകാരം കത്തിച്ചു കളയുക ആയിരുന്നു.

      സുഹൃത്തെ,
      താങ്കളെ പോലെ ഒരാള്‍ ചരിത്രത്തെ എത്ര തന്നെ വായിച്ചാലും ചില കാര്യങ്ങള്‍ ബോധ്യപ്പെടില്ല. കാരണം താങ്കള്‍ ചിലതില്‍ അടിയുറച്ചു വിശ്വസിക്കുന്നു എന്നത് കൊണ്ട്. ദൈവത്തിലും പ്രവാചകനിലും ഉള്ള താങ്കളുടെ വിശ്വാസം യാതൊരു ഉപാധിയും ഇല്ലാതെയാണ്. അതുകൊണ്ട് തന്നെ ആ ഒരു പ്ലാട്ഫോമില്‍ നിന്നെ കാര്യങ്ങള്‍ നോക്കി കാണാന്‍ കഴിയൂ. അതില്‍ 'തീസീസ് ആന്‍ഡ്‌ സിന്തസിസ് ' എന്നതിന് പ്രസക്തിയില്ല. താന്‍ വിശ്വസിക്കുന്ന മതത്തിന് എതിരെ വരുന്ന ഏതൊരു വാദത്തെയും പ്രതിരോധിക്കുക എന്നത് ഒരു വിശ്വാസിയുടെ പ്രാഥമിക ബാധ്യത ആണെന്നറിയാം. അവിടെ യുക്തി എന്നത് പ്രസക്തമല്ല. മതത്തിന് അനുകൂലമാണോ വിരുദ്ധമാണോ എന്നത് മാത്രമാണ് വിഷയം. പ്രത്യേകിച്ച് ഒരു തരത്തിലുള്ള തിരുത്തലുകളും മാറ്റങ്ങളും അനുവദനീയമല്ലാത്ത ഇസ്ലാമില്‍.
      18 മണിക്കൂര്‍ മുമ്പ് · 
     • Zuhair Ali 
      അത്യധികം വ്യാജമായ ആരോപണം...! അല്ലാമ ശിബ്ലി നുഅമാനി ഉമര്ഫാറൂഖും അലക്സാണ്ടിയ ലൈബ്രറിയും എന്ന പേരില് അക്കമിട്ട് മറുപടിയെഴുതി മലയാളത്തില് പോലും കെ.എന് അബ്ദുറഹ്മാന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.. Kelly Trumble,MacLeod, Roy എന്നിവര് ഇതിനെ വിമര്ശിക്കുന്ന ചരിത്രകാരന്മാരില് പ്രമുഖരാണ്. 1. Kelly Trumble, The Library of Alexandria, Robina MacIntyre Marshall, p. 51: "Today most scholars have discredited the story of the story of the destruction of the Library by the Muslims." 2.^ MacLeod, Roy, The Library of Alexandria: Centre of Learning, p. 71: "The story first appears 500 years after the Arab conquest of Alexandria. John the Grammarian appears to be John Philoponus, who must have been dead by the time of the conquest. It seems, as shown above, that both of the Alexandrian libraries were destroyed by the end of the fourth century, and there is no mention of any library surviving at Alexandria in the Christian literature of the centuries following that date. It is also suspicious that Omar is recorded to have made the same remark about books found by the Arab during their conquest of Iran."
      18 മണിക്കൂര്‍ മുമ്പ് · 
     • Thariq Ch once again,
      18 മണിക്കൂര്‍ മുമ്പ് · 
     • Thariq Ch 
      സുഹൃത്തെ,
      താങ്കളെ പോലെ ഒരാള്‍ ചരിത്രത്തെ എത്ര തന്നെ വായിച്ചാലും ചില കാര്യങ്ങള്‍ ബോധ്യപ്പെടില്ല. കാരണം താങ്കള്‍ ചിലതില്‍ അടിയുറച്ചു വിശ്വസിക്കുന്നു എന്നത് കൊണ്ട്. ദൈവത്തിലും പ്രവാചകനിലും ഉള്ള താങ്കളുടെ വിശ്വാസം യാതൊരു ഉപാധിയും ഇല്ലാതെയാണ്. അ...കൂടുതല്‍ കാണുക
      18 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
     • Zuhair Ali 
      Encyclopedia Britanica says that the Alexandrian Library had, in fact, been destroyed much earlier in the fourth century A.D, long before the advent of Islam: “The library survived the disintegration of Alexander?s empire (first century BC) and continued to exist under Roman rule until the third century AD.”3 The truth is that one-half of this library was burnt by Julius Caesar in 47 BC. In the third century, Alexandria came under the domination of Christians. At another place the same work states that, “The main museum and library were destroyed during the civil war of the third century AD and a subsidiary library was burned by Christians in AD 391.”(Encyclopedia Britannica, ibid., p. 479)
      18 മണിക്കൂര്‍ മുമ്പ് · 
     • Zuhair Ali http://www.bismikaallahuma.org/archives/2005/who-destroyed-the-alexandria-library/#footnote_3_274
      18 മണിക്കൂര്‍ മുമ്പ് · 
     • Thariq Ch There s a lot of 'purposeful writings' as the part of history. pls dont dick it out. there s nothing to synthesize with that ....good bye
      18 മണിക്കൂര്‍ മുമ്പ് · 
     • Yel Jey എന്തു ചെയ്യാം...ലോകമങ്ങിലെയൊക്കെയാണ്. മറുപടി പറയേണ്ടത് തെളിവുകളുദ്ധരിച്ചാണ്..കൊഞ്ഞനം കാട്ടിയല്ല.........ഇത് കേട്ടാല്‍ തോന്നും താങ്കളൊക്കെ സകല തെളിവുകളും വച്ചാണ് അല്ലാഹുവുംഖുറാനും ഉയര്ത്തിപ്പിടിക്കുന്നതെന്ന്.താങ്കളുടെ കൂട്ടക്കാര്‍ ദൈവത്തിനു തെളിവില്ല എന്നല്ലാതെ എന്ത് തെളിവ് കാട്ടി എന്നാണു താങ്കള്‍ പറയുന്നത്?തെളിവ് നശിപ്പിച്ച കഥകള്‍ അല്ലാതെ എന്തെങ്കിലും?ശാസ്ത്രം എന്തെങ്കിലും കണ്ടു പിടിത്തങ്ങള്‍ നടത്തുമ്പോള്‍ ഗ്രന്തവുമായി ചേരുന്നവ ഭയങ്കര സംഭവവും അല്ലാത്തവ മടയത്തരവും എന്നതല്ലേ രീതി?
      18 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
     • Zuhair Ali ഇനിയും അലക്സാണ്ട്രിയ ലൈബ്രറി ഉമറാണ് കത്തിച്ചതെന്ന് താരിഖിന് വാദമുണ്ടെങ്കില് ഉന്നയിക്കുക. കൂടുതല് തെളിവുകള് വഴിയെ തരാം. ലോകത്ത് ഉമറിന്റെ ഭരണത്തെ വിലയിടച്ച് കാണിക്കാനുള്ള ഗൂഢാലോചനയുടെ പ്രചാരനകനാവുമ്പോള് ചില കാര്യങ്ങളെ കുറിച്ചൊക്കെ വസ്തുത അന്വേഷിക്കാവുന്നതാണ്. അതെങ്ങിനെ ഇസ്ലാമിനും മുസ്ലിമിനുമെതിരെ ആരെന്ത് പറഞ്ഞിട്ടുണ്ടെങ്കിലും അതപ്പടി വിഴുങ്ങുന്നതാണല്ലോ യുക്തിവാദം..
      18 മണിക്കൂര്‍ മുമ്പ് · 
     • Thariq Ch ഉവ്വ്, ഒരു പേജ് മഹത്തായ തെളിവ് കിട്ടി , ബോധിച്ചു. ഔരംഗസീബിനെയും ഈദി ആമീനെയും ഒക്കെ മഹാന്മാര്‍ ആക്കിയ ചരിത്രം ....ആദ്യം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. മുന്‍ പോസ്റ്റിന്റെ അവസാന ഭാഗം ഒന്നൂടെ ആവര്‍ത്തിക്കുന്നില്ല. ..
      17 മണിക്കൂര്‍ മുമ്പ് · 
     • Abdul Kabeer Kodaniyil 
      ‎@Thariq Ch.താങ്കളൊരു മഹാ പ്രതിഭ തന്നെ!എത്ര ക്രി ത്യമായ ചരിത്ര ബോധം!!ആദ്യം പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലാതാവുക എന്നത് തന്നെയാണു താങ്കളുടെ മാറ്റു കൂട്ടുന്നത്. പിന്നെ,ഔറം ഗസീബ് മാത്രമല്ല ട്ടോ ടിപ്പുവും നിങ്ങളുടെ “ധാരണ”ക്കനുസരിച്ച ആളുകൾ തന്നെയായിരുന്നു.ചരിത്രം പർപ്പസ് ഫുളി മാത്രം എഴുതിയുണ്ടാക്കിയത് ഈ മ്ലേച്ചന്മാരായ മുസ്ലിംകൾ മാത്രം ചെയ്ത പണിയാണു!.മുസ്ലിമകളുടെ ചരിത്രം തന്നെ നോക്കണേ ചരിത്രത്തിൽ കഴിഞ്ഞ എല്ലാ മുസ്ലിം ഭരണാധികാരികളേയും മഹാന്മാരായല്ലേ ചിത്രീകരിച്ചത്!!.
      സുഹ്ര് ത്തേ..താങ്കൾക്കു സമയമുണ്ട് (ഇൻഷാഹ് അല്ലാഹ്)..ഖലീഫമാരുടെ ചരിത്രവും അലക്സാണ്ട്രിയ ലൈബ്രറി കത്തിച്ച സംഭവവും ഒക്കെ പഠിച്ചോളൂ..മുസ് ലിംകളുടെ ചരിത്രമോ ഭൂതകാലമോ വർതമാനകാലം തന്നെ പൂർണമായും വെളുത്തതാണെന്നു ഞങ്ങൾ പറയുന്നില്ല.പക്ഷേ ഇസ് ലമിനെ താറടിച്ചു കാണിക്കാൻ വേണ്ടി ചരിത്രത്തിൽ നടന്ന അപ നിർമാണങ്ങൾ ലക്ഷ്യം വെച്ചത് താങ്കളെപ്പോലുള്ള ചിലരെ തന്നെയാണു.അതിലവർ വിജയിച്ചു എന്നു തന്നെ പറയാം.പക്ഷേ എല്ലാവരും ഒരു പോലെ ചിന്തിക്കില്ലാ ഒരു പോലെ വായിക്കില്ലാ എന്നു മനസ്സിലാക്കുക.ഇത്തരം കര്യങ്ങളിലെ
      നെല്ലും പതിരും വേർതിരിച്ചു മനസ്സിലാക്കുന്നതിൽ കണ്ണടച്ച മത വിശ്വാസം വേണമെന്നില്ല.പക്ഷ പാതിത്വം കാണിക്കാത്ത ചരിത്രാന്വേഷണമായാലും മതി..
      13 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍
     • Pk Shakeel ഒരു കാര്യം സമതിചെക്കുഊ സുഹൃത്തുക്കളെ, ഇന്നത്തെ എല്ലാ ശാസ്ത്ര വിക്ജാനവും ഇനി കണ്ടു പിടിക്കാന്‍ പോകുന്നതും ഒക്കെ കുറനില്‍ ഉണ്ടേ. ഇപ്പോള്‍ ബിഗ് ബാങ് വരെ കുറനില്‍ ഉണ്ട്. നാളെ അത് വേറെ വല്ലതും ആണ് എന്നു പറഞ്ഞാല്‍ അതും ഉണ്ട്. ഈ എട്ടുകാലി മാമൂഞ്ഞുമാരോടെ തര്‍ക്കിക്കാന്‍ നിന്നിട്ടു കാര്യം ഇല്ല.
      12 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
     • Zuhair Ali അത് നല്ല പരിപാടി. എന്തു വിമര്ശിച്ചാലും ഒരു മറുപടിയും പറയരുത്. പറഞ്ഞാലും ഞങ്ങളംഗീകരിക്കില്ല. ഇനി അങ്ങിനെ ഉണ്ടെങ്കില് തന്നെ തര്ക്കിച്ചിട്ടു കാര്യമില്ലെന്ന് പറഞ്ഞുള്ള ഒളിച്ചോട്ടവും. യാഥാര്ഥ്യം അംഗീകരിക്കുന്നതിനാണെങ്കി യുക്തിവാദമെന്ന അന്ധവിശ്വാസം സമ്മതിക്കത്തുമില്ല..
      9 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി