കോയാമുവും ചേക്കുട്ടിയും...ഒരു യുക്തിവാദ കഥ

ഞങ്ങടെ നാട്ടില് ഒരു കോയാമു ചേക്കുട്ടിയുമുണ്ടായിരുന്നു. രണ്ട് പേരും ചെറുപ്പം മുതലേ നല്ല കമ്പനി. അങ്ങിനെ വിട്ടീലെ സാഹചര്യം കാരണം പഠനമെല്ലാം നിര്ത്ത് കന്ന് നോക്കലായി കോയാമൂന്റെ തൊഴില്. ചേക്കുട്ടിയാവട്ടെ നന്നായി പഠിച്ച് BSC, MSC എല്ലാം കഴിഞ്ഞ് ശാസ്ത്രവിഭാഗം പഠിക്കാന് കാണ്പൂര് ഐ.ഐ.ടിയിലും പോയി. അങ്ങനെ എന്തെല്ലാമോ പഠിച്ചപ്പോ ചേക്കുട്ടിക്കൊരു തോന്നല് എന്തിനാണ് നിസ്കാരവും പടച്ചോനുമൊക്കെ...അത്യാവശ്യമുള്ള വിവരം വെച്ച് ഒരു സുജാതയെ കല്ല്യാണവും കഴിച്ച് യുക്തിലേഖയും വായിച്ചങ്ങിനെ കുടിയാ നല്ല സുഖമാ...തക്കം കിട്ടുമ്പോഴൊക്കെ സാംസ്കാരിക വേദികളും ഉപയോഗപ്പെടുത്താം..ഏതായാലും ഭാവി സ്വപ്നവുമായി ചേക്കുട്ടി തന്റെ പേരെല്ലാം ഒന്നു മിനുക്കി നാട്ടില് വീണ്ടുമെത്തി. അങ്ങിനെ കാളപൂട്ടുമായി നടക്കുന്ന കോയാമുവിനെ തന്നെ തന്റെ കണ്ടെത്തലുമൊക്കെ വിളമ്പി ഓന്റെ പടച്ചോനെയൊക്കെയൊന്ന് ശരിയാക്കിക്കൊടുക്കാമെന്ന് കരുതി പിന്നാലെ കൂടി. അങ്ങനെ പല കാര്യങ്ങളും സംസാരിച്ച് വിഷയത്തിലേക്കെത്തിച്ചു ചേക്കുട്ടി:അല്ല കോയാമു ജ്ജ് കൊറേ കാലായല്ലോ നിക്കരിക്കാന് തൊടങ്ങിട്ട് നീ പടച്ചോനെ കണ്ടിട്ടുണ്ടോ. പടച്ചോന് നമ്മളെയൊക്കെ ഉണ്ടാക്കിയതാണൊക്കെ വെറുതെ പറയാണെടോ...കോയാമു: ഏ...നേരോ ചേക്കുട്ടി: അതേടൊ നീ ശാസ്ത്രം പഠിക്കണം. ഈ പടച്ചോനെ ആരാ ഉണ്ടാക്കിയതെന്നു പോലും ആര്ക്കുമറിയില്ല. കോയാമു: എങ്കി ശരി...ഞാനൊന്ന് ചോദിക്കട്ടെ...ഈ ദുന്യാവാരാണുണ്ടാക്കിയത്? . അതെല്ലാം അതെല്ലാം പണ്ടേ ഉള്ളതാ അതാദ്യം കോസ്മിക് എഗ് എന്ന
വസ്തുവായിരുന്നു.പിന്നെ പരിണമിച്ച്...കോയാമു: എന്ത് മുട്ടയെങ്കിലുമാവട്ടെ അതാരാ ഉണ്ടാക്കിയത്? ചേക്കുട്ടി ഒന്ന് പരുങ്ങി. എന്നിട്ട് ധൈര്യം വീണ്ടെടുത്ത് പറഞ്ഞു. നിങ്ങള്ക്ക് ആരു കാണാത്ത പടച്ചോന് ഉണ്ടാക്കിയതാണെന്ന വര്ത്തമാനം മാത്രമല്ലേയുള്ളൂ...കോയാമു: ഞങ്ങള്ക്കതെങ്കിലുമുണ്ട്. നിങ്ങള്ക്കതും പറയാനില്ലല്ലോ. ചേക്കുട്ടി: അങ്ങനെയെങ്കി സറ്വ്വ ശക്തനായ പടച്ചോനെ ആരാണുണ്ടാക്കിയത്. കോയാമു: ഒരു നിര്ജ്ജീവമായ ദുന്യാവ് ഉണ്ടാക്കിയതെന്ന് മൂപ്പര്ക്കറിയില്ല. എന്നിട്ടല്ലെ സറ്വ്വ ശക്തനെ ആരുണ്ടാക്കിയെന്ന ചോദ്യം. പിന്നെ മിണ്ടാട്ടമില്ല. പിന്നെ കോയാമു തോളില് കയ്യിട്ടു പറഞ്ഞു. നമ്മള് രണ്ടു പേരും സമമാ. എല്ലാത്തിനുമൊരു തുടക്കമുണ്ടല്ലോ അതെങ്കിനെ ഉണ്ടായതെന്ന് രണ്ടു പേര്ക്കുമറിയില്ല. പ്രപഞ്ചത്തിലൊ മുഴുവന് ജീവികള്ക്കും ചിന്തയും ബുദ്ധിയും നല്കിയത് ഒരു ബുദ്ധിയുമില്ലാത്ത ആദ്യ പിണ്ഢമാണെന്ന് നീ ഇപ്പോ പറഞ്ഞു...ലോകത്തിലെല്ലാ ജീവജാലങ്ങള്ക്കും മനുഷ്യര്ക്കും ഈ കഴിവെല്ലാം കൊടുത്തത് സറ്വ്വ ശക്തനാണെന്ന് വിശ്വസിക്കുന്നു. ഇനി ഏതാണ് യുക്തി സഹമെന്ന് തീരുമാനിക്കുക. അത് ശരിയാണല്ലോ എന്നൊന്നും പരസ്യമായി സമ്മതിക്കാന് ചേക്കുട്ടിക്കായില്ല..പിന്നെ അതുമിതുമൊക്കെ പറഞ്ഞപ്പോ...രണ്ട് ഏത്തക്കായും വായിലിട്ടു കൊടുത്തു കൊയാമു സ്ഥലം വിട്ടു...